താൾ:33A11412.pdf/989

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലത്തു — വലെക്ക 917 വലാക — വലിക്ക

cumambulate ക്ഷേത്രം മൂന്നു വ'ച്ചു SiPu. അ
വനെ വ'ച്ചാൻ RC. മേദിനി തന്നേ വ'ച്ചു CG.
a newly crowned king. മാതാവിനെ ൩ വ'
ച്ചു AR. With Dat. അഗ്നിക്കു ൩ വ'ച്ചാൻ SiPu.

വലത്തൂടേ on the right side.

വലത്തേ (in Cpds.) വ. തൃക്കണ്ണിൽ Mantr.

വലത്തേതു sword (ഇടത്തേതു shield) TP.

വലത്തോട്ടു towards the right f. i. ഇടത്തുനി
ന്നു വ. എഴുതുക.

വലന്തിരിക്ക to turn right about CC.

വലഭാഗം (& വലത്തു ഭാ., വലപ്പാടു) the right
side, place of honor വ'ത്തു നിറുത്തുക KU.

വലമുല the right breast ബ്രഹ്മാവിൻവ. Bhr.

വലമ്പിരി (പുരി) 1. turning to the right hand,
as വ. ശംഖു a rare conch. വ. ക്കയർ (opp.
ഇടമ്പിരിക്ക —) Trav. 2. Helicteres Isora.
വ. ക്കായി Palg.

വലമ്പോരുക = നാടുവലം വെക്ക f. i. വ'വാൻ
പോരാ Bhg.

വലച്ചേവൻ or — യൻ N. pr. A foreign
potentate defeated by Tāmūri, KU.

വലപ്പം V1. a sort of chalk.

വലയം valayam S. (വള) A bracelet.

വലയഗ്രഹണം an annular eclipse. (astr.)

വലയുക valayuγa (വല or rather = മലയു
Te. C., മലെക്ക). 1. To be straitened, pressed,
distressed വലകളിൽ വീണു പോയ്വലയാതേ
VCh. not to be miserably caught in nets of
illusion. നടന്നു വലഞ്ഞു Mud. tired by walking.
വലക എന്നു വന്നു arrived exhausted. 2. to
wander about അബ്ധിയിൽ വ'ന്ന തോണി KR.
tossed about. വലഞ്ഞുഴന്നു Bhr. roamed; esp.
പ്രപഞ്ചകാൎയ്യങ്ങളിൽ പേയായ്വ'ഞ്ഞു പോകായ്ക
വേണം Bhg. not to be taken up with. അംഗ
നമാരിൽ വ'ഞ്ഞാൽ, കണ്ടുവ'ഞ്ഞു Anj. to be
enamoured.

VN. വലച്ചൽ 1. distress, വ. തീൎപ്പാൻ Bhr.
fatigue; poverty. 2. S. pawning, loss.
3. dim sight.

v. a. വലെക്ക 1. To distress, vex, impri—
son, as for debt. എന്നെ വ'ക്കാൻ വേണ്ടി MR.
to my annoyance. കാരാഗൃഹേ ബന്ധിച്ചു വ'ച്ചു

Mud. അടെച്ചു വ'ച്ച് എഴുതിച്ചു TR. forced by
tortures to sign. ഭിക്ഷുക്കളെയും വലെക്കും (കാ
മൻ) Sil. ഭൂതമോ പിശാചമോ ചേതസ്സിൽ കട
ന്നിരുന്നു വ'ക്കുന്നു Nal. to plague. 2. So. to
pledge. [ings

CV. നിന്നെ വലെപ്പിച്ചു Genov. caused suffer—

വലാക valāγa S. A small crane കാൎമ്മുകിലോ
ടിണങ്ങിക്കളിക്കുന്ന ഓമൽ വ. കൾ കാണായി
CG.; also വലാഹ CG.

വലാഹകം S. a cloud നീലവ'കനേർ നിറമാ
ണ്ടുള്ളോൻ CG. a mountain & a demon. ത
ൻവ. ഏറി Brhmd 9. (car?).

I. വലി vali S. A wrinkle, fold of the skin
on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ
ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by preg—
nancy).

II. വലി M. (T. Te. Tu. C. = വൽ). 1. An effort,
pull, dragging പിടിയും വ. യുമായി TR. Esp.
of shooting അമ്പു തൊടുത്തു വ. കഴിച്ചയച്ചു, അ
മ്പു വലിച്ചു വ. ഏറ്റി ബാലിവായിലാക്കായുടൻ
വ. കൈവിട്ടു KR.; rowing etc.; a draught കൾ.
2. spasm സൎവ്വാംഗം വ. യും പിടലിക്കു നോവും
a. med. throe, panting. 3. mod. a train വലി
കൾ എത്തുകയും പുറപ്പെടുകയും.

വലിക്ക 1. To draw, drag, (ഇഴെച്ചു വ.), മരം
വ. (elephants), തട കെട്ടി വ. to harrow. (loc.)
അകത്തോടു വ. (shutting a door). പുരവ'പ്പാൻ
പറഞ്ഞാൽ ഇറയേ വ'ാവു prov. pull down.
അടിച്ചു നിന്റെ തോലും വലിച്ചു കളയുന്നു നോ
ക്കു (says a schoolmaster). തേങ്ങാവ. No. (മാ
ങ്ങ Palg.) to pluck. ശക്തി നന്നായ്വലിച്ചെറി
ഞ്ഞു Sk. flung; also to shoot ഫാലത്തു നേരേ
വ'ച്ചയച്ചു, with double Acc. ബാണസഹസ്ര
ത്തെ നന്നായി വ'ച്ചയച്ചീടിനാൻ ദേവനെ Sk.
വ'ച്ചു കൂരമ്പെയ്തു Bhr. — വലിച്ചുവിഴുങ്ങുക to ab—
sorb, swallow. ചുങ്ക, ചുരുട്ടു etc. വ. to smoke.
വ'ച്ചു കൂകിയാൽ കേൾക്കും jud. aloud. — In
writing: ചുറെച്ചു (ീ), കുനിച്ചു ( ള; കനി
ക്ക 263), മേല്പെട്ടു (◡) വലിക്ക. 2. to row
(തണ്ടു) വലി Imp. 3. v. n. to have spasms,
throes അങ്ങും ഇങ്ങും വ'ക്കും MM. (in a wound).
ചെന്നി വ. a. med.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/989&oldid=199008" എന്ന താളിൽനിന്ന് ശേഖരിച്ചത്