താൾ:33A11412.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനംഗ — അനന്യം 26 അനപ — അനാകു

അനംഗൻ anaṅġaǹ S. (immaterial) Cāma.
അവൾക്ക അനങ്കതുയർ കൊടുത്തു RC 117.
made her love me.

hence അനംഗീകരിക്ക to love, consent (but
അനംഗീകാരം from അംഗീ — discord) V1.

അനങ്ങാരം anaṅṅāram Tdbh. = അലങ്കാരം
V1.

അനച്ച anačča = അനല്ച Heat, see foll. അ.
പിടിക്ക to get warm.

അനത്തുക anattuɤa (T. അനറ്റുക from അ
നൽ) To make warm or hot. കല്ല് അനത്തി Nid.
The v.n. (in T. അനലുക) exists only in the past
അനന്നു — VN. അനപ്പു. — CV. അനത്തിക്ക V1.

അനനാസ് (American through Port. Ananas
) pineapple = കൈതച്ചക്ക.

അനന്തം ananδam S. Endless. അനന്തൻ the
serpent ’Sēsha, hence അനന്തപടം = നാഗപ
ടം a neck-ornament. അനന്തമുടി V2. അന
ന്തോടി (കാതില) a kind of earring, (formerly
worn by men also TP.) ശ്രീ അനന്തം, തിരുവ
നന്തശയനം, അനന്തപുരം N. pr. Trevandram
with the fane of Vishṇu resting on his serpent.
അനന്തരൂപം multi-form.

അനന്തരം ananδaram S. Succeeding with-
out interval. 1. immediately after, വന്നതി
ന്റെ അനന്തരം, വന്നൊരനന്തരം as soon as
he had come. 2. succession, inheritance, അ.
നേടുക, പുകുക; to inherit V1. അനന്തരാവകാ
ശത്തിൽ കിട്ടിയതു MR. also അനന്തരപ്പാട്ടിൽ
കിട്ടി got by inheritance.

അനന്തരപ്പാട് 1. inheritance അ. ഏല്ക്ക V1.
2. അ. പറക‍, to bless and give orders as
a dying person. എന്തൊരന്തരപ്പാടു കണ്ണാ
TP. why such dying speeches, my Caṇṇa?

അനന്തരൻ, അനന്തരവൻ next relation, suc-
cessor, heir, also അനന്തിരക്കാരെ കൂട്ടി
ക്കൊണ്ടു TR. അനന്ത്രവസ്ഥാനം succession
in a royal കൂറു TR. 2. title of lower dig-
nitaries (opp. കാരണവർ) TR.

അനന്തൽ ananδal T. So M. Light sleep V1.

അനന്യം ananyam S. 1. Identical, directed
on no other object. അനന്യചിത്തരായി വരു

ന്നു ഞങ്ങൾ KR. fully resolved for one object.
2. union = ഐക്യത V1.

അനപത്യൻ anabatyaǹ a. Childless, അ
നപത്യനു ഗതിയില്ല Bhr. അനപത്യത്വം കൊ
ണ്ടു പരിതാപം AR1.

അനപരാധം anabarādham S. Faultless,
innocent.

അനപേക്ഷകൻ anapēkšaǹ S. Exempt from
desire, as a Yōgi.

അനയം anayam S. Injustice, നയാനയങ്ങൾ
(po.)

അനൎഘം anargham S. Priceless, അനൎഘമ
ണികൾ KR.

അനൎത്ഥം anartham S. 1. Senseless = അന
ൎത്ഥകം. 2. calamity, ruin. അൎത്ഥം അനൎത്ഥം
prov. riches ruin. അനൎത്ഥങ്ങൾ ചെയ്ക commit
outrages, രാജ്യത്തിങ്കൽ ഏറിയ അ’ങ്ങൾ അ
നുഭവിച്ചു the land sustained great injuries
രാജ്യത്ത് അ’ കൂടാതെ ഇരിക്കേണ്ടതിന്നു TR.
peaceably. പതിനഞ്ചനൎത്ഥവും Bhg 15. dangers
of അൎത്ഥം wealth. അനൎത്ഥപ്പെടും എന്ന ഭയം
കൊണ്ടു RS. fearing they would be ruined.

അനല‍ൻ analaǹ S. (√ അൻ to breath, or
അലം‍ ?) Fire Tdbh. അനൽ fire, heat, — hence
അനല്ച, അനച്ച etc. അനല്പാടു grief CG.

അനവധാനം anavadhānam S. Inadver-
tence V1.

അനവധി anavadhi S. Endless, innumer-
able.

അനവരതം anavaraδam S. Incessant, con-
tinually.

അനവസരം anavasaram S. Want of leisure.

അനവസ്ഥിതം anavasthiδam S. Unsettled
അ’മാനസം po.

അനശനം anašanam S. Abstinence, fast-
ing = ദീക്ഷിക്ക. അ. ദീക്ഷിച്ചു Bhr.

അനസ്സ് anassụ S. Cart (po.)

അനഹങ്കാരം anahaṅgāram S. Modesty.

അനാകാശം anāɤāšam S. Dark. ആകാശം
ഒക്ക അനാകാശമായിതു KR. (by arrow-rain).

അനാകുലം anāɤulam S. Unperplexed, quietly

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/98&oldid=197974" എന്ന താളിൽനിന്ന് ശേഖരിച്ചത്