താൾ:33A11412.pdf/940

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോഹം — മോഹിനി 868 മോഹർ — മൌലി

മോ. CG. exhaustion. മോ. തെളിഞ്ഞു Sk.2. fasci-
nation, infatuation അവൎക്കു മോ. ഉണ്ടാക്കി
മായാബലാൽ KR. led astray. 3. lust, love
മോഹമൂൎത്തിക്കകമ്പടിസംസാരപ്രിയന്മാർ Nal.
പിള്ളരെ മോ. പറഞ്ഞാൽ തീരും prov. can be
talked out of their love. മോ. അഴിയുക, അ
ഴിക്ക, തീൎക്ക V1. nocturnal pollution. കീഴിൽ
ഉള്ളതിൽ അവനു വളരേ മോ. ഉണ്ടു TR. wishes
back the old times. അടിയന്തരം നല്ലവണ്ണം ക
ഴിപ്പാൻ മോ. ഉണ്ടു TR.

മോഹനം S. infatuating, tempting മോ’മായു
ള്ള പൂക്കുലകൾ, മോഹനഗാത്രിയായ തപതി
Bhr. മോഹനരൂപി, മോ’മായ കഥാശേഷം
Mud. വാനരമോഹനത്തിന്നു നിൎമ്മിച്ചു KR.
to bewilder the monkeys. മോഹനഗേഹ
ങ്ങൾ KR. brothels. മോഹനജ്വരംപിടിക്കും
Tantr. nymphomany — adv. പുളിനങ്ങൾ
വെളുത്തു മോഹനം KR. lovely.

മോഹനീയം S. attractive മോ’യാംഗനാം ച
ന്ദ്രൻ Nal.

മോഹാലസ്യം S. swoon. ദീനംകൊണ്ടു മുഖാ
ലസ്യം (sic) ഉണ്ടായി TR.

മോഹി 1. bewildering. 2. lusting; a lover.

denV. മോഹിക്ക 1. to faint മോ’ച്ചു വീണു Bhg.
2. to be bewildered, fascinated ലംഘനം
ചെയ്യാം എന്നാരും മോ’ക്കേണ്ട Nal. let none
deceive himself. 3. to lust, love, covet
അഹല്യയെ മോഹിച്ചു ചോദിച്ചപ്പോൾ KR.
എന്നെ മോ’ച്ചീടൊല്ലാ Nal. കടപ്പാൻ മോ’ച്ചു
Nal. With Loc. മത്സ്യം രസത്തിൽ മോ’ച്ചു
ചെന്നു AR. മാലയിൽ Bhr.

part. pass. മോഹിതൻ S. infatuated (=മുഗ്ധം).
മോഹിനീമോ. VetC. മായാമോഹിതർ VilvP.

CV. മോഹിപ്പിക്ക 1. to make dizzy നിന്റെ
വേഗം എന്നെ മോ’ച്ചീടും KR. (to Hanumaǹ).
സീതയെ മോ. AR. to deceive by sorcery.
താതനെ മോ’പ്പാൻ മറഞ്ഞു Bhr. to excite
his curiosity. 2. to allure, seduce, woo
പുരുഷനെ VyM., സ്ത്രീയെ Bhg., എന്നെ മോ’
പ്പതിന്നരുൾ ചെയ്കയോ Brhmd.

മോഹിനി S. (f. of മോഹി) a fascinating
woman. — മോഹിനിയാട്ടം acting a female
character (മോ. മുതലായ ആട്ടക്കാർ VyM.).

മോഹർ P. muhur (=മുദ്ര). A gold-coin, 15
Rupees.

മോഴ mōl̤a T. M. (Tu. C. bōḷa, like മൂളി, മൊട്ട).
1. Cattle without horns, or with horns turned
കൊമ്പൻ പോയതു മോഴെക്കും വഴി prov. കൊ
മ്പേ പോകും വഴി മോഴെക്കെന്നില്ലയോ RS.
female elephant. 2. So. Stupidity. മോഴ പി
രട്ടുക to deceive B. 3. = മോത V1. a billow.
മോഴക്കൊമ്പൻ So. Palg. dodded or polled
cattle.

മോഴവള a golden bracelet.

മൌക്തികം S. = മുത്തു f. i. മൌ. വിളയുന്നു VCh.

മൌഞ്ജി S. (മുഞ്ജ) A Brahman girdle മേഖലാ
മൌ. ദണ്ഡും VCh.

മൌഢ്യം mauḍ’hyam S. = മൂഢത Stupidity,
caste prejudice, fanaticism.

മൌണ്ഡ്യം S. = മുണ്ഡത്വം KR. as a punish-
ment of ambassadors.

മൌത V1. = മമത Dissimulation.

മൌത്ത് Ar. maut, Death മൌ’ായി പോയി
died. മൌത്തളവിൽ Mpl. song. മൌത്ത് നവി
Muhammad, opp. ഹയാത്ത്.

മൌനം maunam S. (മുനി). Silence, also with
വ്രതം as religious exercise SiPu. മൌനവും
ദീക്ഷിച്ചു ഹോമം തുടങ്ങിനാൻ AR. മൌനഭാവം
ദീ. VetC. മൌ. പൂണ്ടു നിന്നു CG. മൌനവാസ
ങ്ങളും Nal. of a deserted wife.

മൌനാനുവാദം S. silent consent മൌ’ത്തോടു
Bhr. ഇക്കാൎയ്യത്തിന്നു മൌ. അലം PT.

മൌനി S. silent.

മൌനീഭൂതൻ S. id. (part. pass. of മൌനീ
ഭവിക്ക) മഠത്തിൽ മൌ’നായിരുന്നു Chintar.

മൌൎഖ്യം maurkhyam S. = മൂൎഖത Stupidity, bar-
barous state of mind മൌ. കളഞ്ഞു ഭജിക്ക AR.

മൌലം maulam S. (മൂലം). Radical; indi-
genous, born in service മൌലർ എന്നവരുടെ
പേർ KR. the garrison of Ayōdhya.

മൌലി S. 1. a hairlock, head-ornament പൂ
പറിച്ചു മൌലിയിൽ ചൂടി CG. എൻപാദം
തവ മൌ’യിൽ പതിഞ്ഞു Bhg. 2. a crown,
fig. ശൂരർകുലമൌലി RC. മൌ. കളാം കു
ലടാംഗനമാർ VCh. പെൺമൌലിമാരായ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/940&oldid=198955" എന്ന താളിൽനിന്ന് ശേഖരിച്ചത്