താൾ:33A11412.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിപ്രീ — അതിർ 21 അതിവ — അതിസ്തം

അതിപ്രീതൻ‍ aδiprīδaǹ S. Most contented
Br P 26.

അതിബാന്ധവൻ‍ aδiḃāndhavaǹ S. Most
devoted AR 6.

അതിബുദ്ധി aδiḃuddhi S. Being overwise,
അതിബുദ്ധിക്ക് അല്പായുസ്സു (prov.)

അതിഭക്ഷണം,—ഭുക്തി aδibhakšaṇam, —
bhukti S. Gluttony. [Arj.

അതിഭീരുത aδibhīruδa S. Cowardice, Cr.

അതിമധുരം aδimadhuram S. Very sweet;
licorice = ഇരട്ടിമധുരം. a med.

അതിമാത്രം aδimātram S. Over much f. i.
സ്തുതിച്ചു KR.

അതിമാനുഷൻ aδimānušaǹ S. Superhu-
man f. i. ഇരുവർ ഏറാടിമാർ KU. അതിമാ
നുഷകൎമ്മാവ് Bhr. performer of miracles.

അതിമാന്യൻ aδimānyaǹ S. Most honor-
able, ധന്യോഹം അതിമാന്യോഹം എന്നു (po.)

അതിമൈഥുനം aδimeithunam S. Excess
in Venere Nid.

അതിരഥൻ aδirathaǹ S. Mighty champion
on chariot KR. [( for woman).

അതിരാഗം aδirāġam S. Extreme passion

അതിരാത്രം aδirātram S. Over night, the
3rd day of Aswamēdham KR.

അതിരിക്തം aδiriktam S. Excessive, be-
yond (po) — അതിരേകം excess (po.)

അതിരുക aδiruɤa T. a M. Fear, tremble,
അതിർവെടി rocket, a bomb V1.

അതിർ aδir M. Tu. (അതുകു C. Te. adjoin)
Boundary, limit. നാട്ടതിർ KU. frontier. കല്ലതിർ
landmark. ഈ ൪ (= നാലു) അതിൎക്കകത്തുള്ളനിലം
MR. doc. അതിൎക്കു പുറത്തു കിഴിയരുതു TR. കു
റുമ്പ്രനാട്ടുംപുഴവായെയും അതിൎക്കൽ TR. on the
boundary of C. and P. തുക്കുടിയിലേ അതിരുക
ളിൽ ഇരിക്കുന്ന ചുങ്കക്കാരന്മാർ TR. നമ്മുടെ അ
തിരിൽ പരിന്ത്രിയസ്സ് കവിഞ്ഞു വരുന്നു TR.
encroach on the limits.

Cpds. അതിരിടുക to bound.

അതിർത്തല‍ boundary, നാട്ടേകിഴക്കേ അ’ലെ

ക്കു നില്ക്കാഞ്ഞാൽ TR. along the eastern
border.

അതിർവാദം MR. quarrel about the boundary.
കണ്ടത്തിന്നു തമ്മിൽ അ. ആയി. MR. So.
അതൃപ്പിണക്കമല്ല വന്നതു RC 30.

അതിവണക്കം aδivaṇakkam Great humi-
lity, വേണ്ടിച്ച് അ’ത്തോടും കൂടെ. KR.

അതിവശൻ aδivašaǹ S. Excessively ad-
dicted AR.

അതിവാചകം aδivāǰaɤam S. Mere phrases.

അതിവാസന aδivāsana S. Fragrance;
quick apprehension.

അതിവിടയം aδiviḍayam (S. അതിവിഷ)
a med. root, Aconitum ferox? GP 75.

അതിവിസ്മയം aδivismayam S. Very won-
derful KR.

അതിവീരൻ aδivīraǹ S. Mighty hero, അ.
നീ Bhr 8. ironically.

അതിവൃഷ്ടി aδivr̥šṭi S. Excess of rain.

അതിവേലം aδivēlam S. Unlimited AR 2.

അതിശയം aδišayam S. 1. Preeminece, un-
common; നിന്നിൽ അതിശയസ്നേഹം Bhg 4.
2. marvel, wonder; സുന്ദരത്വം കൊണ്ട് അ. കാ
ട്ടുവാൻ Nal.

അതിശയിക്ക 1. to excel V1. 2. to wonder,
be surprised = അതിശയപ്പെടുക.

അതിശായനം Superlative (തമം) gr.

അതിശ്രൂരൻ aδišūraǹ S. Hero, അ. തനിക്കു
താൻ ദൈവം KR.

അതിസങ്കടം aδisaṅgaḍam S. Excessive
distress, അ. വരും MR. എനിക്ക് അ. സംഭവി
പ്പാൻ SiP 4.

അതിസാരം aδisāram S. (also very pithy)
Diarrhœa, dysentery, (esp. രക്താതിസാരം).

den. V. അതിസരിക്ക to suffer from it (= അ
തിസാരം എടുക്ക) ഒന്നുരണ്ടേറ്റം അതിസരിച്ചീ
ടുകിൽ VCh. ഛൎദ്ദിക്ക അതിസരിക്ക a med.

അതിസുന്ദരം aδisunďaram S. Very fine.

അതിസ്തംഭൻ aδistambhaǹ S. Hardened f. i.
രാജ്യലോഭം കൊണ്ടു Br P 25.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/93&oldid=197969" എന്ന താളിൽനിന്ന് ശേഖരിച്ചത്