താൾ:33A11412.pdf/927

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെകളി — മെതിയാ 855 മെതിയു — മെൕ

മെകളി = ബഹുളി (loc.).

മെക്കരിക്ക mekkarikka V1. To vomit.

മെച്ചം meččam (മെച്ചുക T. C. Tu. Te. to ap-
plaud fr. മി ച). 1. Excellency, superiority മെ
ച്ചം ഏറും പുരക്കോപ്പുകൾ VCh. മെ’മായി
കാട്ടാം surprisingly, Nasr. 2. remaining
over & above = മിച്ചം. 3. the piece of gold
kept as sample = മച്ചം.

മെച്ചമേ well, highly. അഛ്ശനെ മെ. നോക്കി
ക്കൊണ്ടു intensely. മെ. ചെന്നു eagerly. മെ.
ഞങ്ങളെ കൈവെടിഞ്ഞാർ decidedly. മെ.
കൊല്ലേണം CG. by all means.

മെച്ചിങ്ങ (& മെളിച്ചിങ്ങ, മെളിച്ചിൽ No.) 1. a
quite young cocoanut; മുഖം തിരിഞ്ഞ മെ.
just peeping out of the പോള. — മയിമെച്ചി
ങ്ങ (പാട്ടത്തിൽ ചേൎക്കും No.) 2nd stage of
growth (between മെ — & കരിക്കു); (= വെളി
ച്ചിങ്ങ, വെച്ചിങ്ങ). 2. a very young palmyra
fruit (Palg.).

മെടയുക V1., see മിട, മുട.

മെതി meδi (T. മി, C. Te. med & meṭ, Tdbh.
of മൃദ്). 1. Treading on; treading out grain
കൊയ്ത്തും മിതിയും V1. 2. = മെതിമരം f. i. a
threshing machine, മെതിയും മുക്കാലിക്കാലും
വലിച്ചു MR. (parts of ഏത്തം).

മെതിക്ക 1. To tread as loam, trample. — CV.
പാഷാണം മെതിപ്പിച്ചു Sk. 2. to thrash നെ
ല്ലു മെതിച്ചതും മെതിക്കാത്തതും MR. — CV. ൧൦൦൦
കറ്റ മെതിപ്പിച്ചു മണിയാക്കി MR. 3. = മെ
തിയുക to be assuaged, ദീനം മെതിച്ചു കാണു
ന്നു vu. = ശമിച്ചു.

മെതിക്കല്ലു V1. a door-lintel.

മെതിമരം the step-board near or over a well,
treadle of a weaver’s loom etc.

മെതിയം 1. a plank over the door (see മതിയം).
2. pieces of wood by which oars are kept
in their places V1.

മെതിയടി wooden shoes as worn by Brahmans
& devotees KU. നല്ല മെ. തൊട്ടു പദങ്ങളിൽ
KR. — സൂചിമെ. slippers with nails or
needles in them for austerities’ sake.

മെതിയാല V1. a kind of mortar.

മെതിയുക (= മൃദുവാക?). To be bruised പാ
തി മെതിഞ്ഞൊരു താംബൂലം തന്നുടെ വായ്കൊ
ണ്ടു നല്കി CG. തേങ്ങ അരെച്ചിട്ടു മെതിഞ്ഞില്ല
No. bruised but not sufficiently ground.

മെത്ത metta 5. (മെതു & മെത്തു = മൃദു). 1. A
matrass, bedding, quilt അതിമനോഹരമായ
മെ. യിൽ ശയിക്ക KR. നന്മലർ മെ. തന്മേൽ
Bhr. 2. a terrace. 3. a lever = ചന്ന Palg.
— അവൻ പത്താൾക്ക് ഒരു മെ prov. (see മെ
ത്തുക).

മെത്തപ്പായി a double mat (made of കൈതോ
ല boiled in milk & water), the upper one
being much finer than the lower, So. = അ
ച്ചിപ്പായി No.

മെത്തശ്ശീല bedding.

മെത്താരണ B. a raised place to sleep on.

മെത്തുക mettuɤa T. M. 1. (മികു). To rise high.
മെത്തും ഉരചേർ famous. മെത്തിന തിറ മുറും
അടലിൽ, വാളെ മെത്തിന തിറത്തോടു തക
ൎത്തു RC. 2. (C. Te. meṭṭu, T. മിതി) = മെതി
ക്ക to jump, കുത്തിപ്പിളന്ന മാറിടം തന്നിലേ
മെത്തി എഴുന്നൊരു ചോര CG. spirting. ഭക്ത
രുടെ ചിത്തത്തിൽ മേന്മേലേ മെത്തുന്ന ഇരിട്ടു
CG. settling on them. അചലം തന്നിൽ മെത്തി
ഇരുന്ന ചെമ്പരത്തി CG. spread. 3. in poet.
usage = ചേരുക? വാർമെത്തും പടയുമായി Bhr.
impetuous. പുത്തൻ തളിരായി മെത്തുന്ന ചോ
രിവാ CG.

മെത്രാൻ & മേ — Syr. Metrān, a bishop, മെ
ത്രാനച്ചൻ epist.

മെത്രാപ്പോലിത്താ a Metropolitan.

മെപ്പു meppu̥ (C. = മെച്ചം). N. pr. A Brahman-
seat, No. of പള്ളിയാറു; മെപ്പുസ്മാൎത്തന്മാർ a
Brahman class.

മെൕ mey 5., also മൈ, മേ (either = മേൽ
fr. മി. മിച surface, what covers the mind,
or = മയി condensation). 1. The body അവ
ന്റെ മെയ്മേലുള്ള പണ്ടങ്ങൾ, മെയ്മേലുള്ള മുതൽ
പിടിച്ചു പറിച്ചു TR. രക്തം മെയ്യിൽ അണിഞ്ഞു
Bhr. മെയ്യും കൈയും തളൎന്നെനിക്കു TP. നിശാ
ചരർ മൈകളിൽ നിന്നുയിർ വേൎപ്പെട്ടു വീഴ്കയും
AR. അവന്റെ മെയ്ക്കിട്ടുവീണു Arb. attacked,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/927&oldid=198942" എന്ന താളിൽനിന്ന് ശേഖരിച്ചത്