താൾ:33A11412.pdf/926

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂഴി — മൃൽ 854 മൃത്യു — മൃഷ്ടി

മൂഴി mūl̤i (T. a ladle). A sluice of rice-fields V1.
see മുഴു 3.

മൃഗം mr̥ġam S. 1. A deer, മാൻ; f. മൃഗി.
2. an animal, wild beast, also m. ഘോരനായ
മൃ. KR. 3. a quadruped.

മൃഗതൃഷ്ണ S. mirage കാനജലം, മരീചിക.

abstr. N. മൃഗത്വം V1. beastliness.

മൃഗപതി S. the lion.

മൃഗപ്രായം S. brutish; instinctively.

മൃഗയ S. (മാൎഗ്ഗ) hunting മൃഗയിൽ അതികുതുകം
ഇയലും മനസ്സ് VetC. മൃഗയ ചൂതുകളും അരു
തു KR. മൃഗയാദികൾ പത്തു or ദശവൎഗ്ഗങ്ങൾ
the 10 temptations of a king AR.

മൃഗയു a hunter കൊന്ന മൃ. ക്കൾ Bhg 10.

മൃഗരാജൻ the lion, so മൃഗശാസന സന്നിധൌ
CC.

മൃഗശീൎഷം; Tdbh. മകയിരം q. v.

മൃഗശീലം, മൃഗസ്വഭാവം beastliness.

മൃഗിതം S. sought, pursued.

മൃഗേന്ദ്രൻ = മൃഗരാജൻ PT.

മൃഗ്യം 1. to be sought. 2. brute മൃ’മാം നിൻ
ക്ഷത്രിയബലം (opp. ഹൃദ്യം spiritual) KR.

മൃഡൻ mr̥ḍ’aǹ S. (മഡ഻) Merciful; Siva ഹര
മൃഡശിവ Bhr.

മൃണാളം mr̥ṇāḷam S. The fibre of a lotus
stalk പുത്തൻ മൃ’ങ്ങൾ CG.; also മൃണാളതന്തു, —
സൂത്രം.

മൃതം mr̥δam S. (part. pass, of മൃ; L. mortuus).
1. Dead ജാതനായാൽ മൃതനാം Bhr. മൃതന്മാർ
പ്രേതമായിട്ടു ബാധിക്കും PR. മൃതനാക്കി Sk. മൃ
തസമനായ്‌വരും KR. 2. the particular in-
clination of each person V1.

മൃതപത്രിക = മരണശാസനം a will.

മൃതപ്രായം dead-like ജനങ്ങൾ ഒക്കയും മൃ’രാ
യി KR.

മൃതസഞ്ജീവനി life-restoring, a remedy KU.

മൃ. ശാസ്ത്രം, also മൃതജീവനിവിദ്യ Bhr. an
occult science.

മൃതി S. death ജനിമൃതി Bhg. മൃതിദേഹം നട
ന്നണയും പോലേ Bhr. a corpse. — മൃതിപ്പെ
ടായ്‌വതിന്നു RS. lest he die.

മൃൽ mr̥d (S. to trample on). മൃത്തു Earth,

mud മൺ f. i. മൃത്തുകൊണ്ടംബികാമൂൎത്തിയെ
നിൎമ്മിച്ചു DM. മൃൽപിണ്ഡമായ ശരീരം Bhg.
മൃത്തിക S. clay, Bhg.

മൃത്യു mr̥tyu S. (മൃ). Death മൃ. തനിക്കില്ല എന്നു
ള്ള ഭാവം Sah.

മൃത്യുഞ്ജയം S. overcoming death (= Siva), a
great sacrifice resorted to in great danger.
കൂട്ടു — lasts 7 days (fee 21 fanam). മാസ —
a monthly ceremony performed on the
നാൾ of one’s birth (fee 3 fanam). മഹാ —
a feast of Cochin Rāja, which in 1862
lasted 40 days. KU. മൃ’യാൎച്ചനം ചെയ്തു
VetC. in order to get a child.

മൃത്യുപുരം CG. Hades മൃ. പ്രവേശിച്ചു AR. മൃത്യു
ലോകം പുക്കു Brhmd.

മൃത്യുശാസനൻ Siva, Si Pu. Brhmd. AR.

മൃദംഗം mr̥ḍ’aṅġam S. A tabor (മൃൽ).

മൃദു mr̥d’ru̥ S. Mild, soft (Tdbh. മെതു). മൃദുനാദ
ങ്ങൾ തേടും വീണയും കുഴലുകൾ കാഹളങ്ങൾ
AR. (opp. drums). വീണാഗാനമൃദുസ്വരം CrArj.
മൃദുഹസിതം Nal. a smile. — f. മൃദ്വിയാം ഭവ
തി Nal. — Compar. മൃദുതരം blandly.
abstr. N. മൃദുത്വം S. mildness, gentleness.

മൃദുഭാഷണൻ Bhg. speaking gently.

മൃദുലം S. mild, soft. മൃ’മായുള്ള രക്ഷ gentle
treatment. മൃദുലരസനിനാദം Bhr. മൃ’ല
വാക്യം KR.

മൃദ്വാദികളായോരോ വാൎത്ത പറഞ്ഞു Chintar.
talked peacefully.

മൃധം mr̥dham S. War, battle V1.

മൃന്മയം S. Consisting of മൃൽ, clay.

മൃഷാ mr̥šā S. In vain, falsely.

മൃഷാകഥാവൎണ്ണനം Si Pu. lying.

മൃഷ്ടം mr̥šṭam S. 1. (part. pass. of മൃജ്). Wiped,
clean. 2. a rich meal, dainties മൃ. അഷ്ടി ക
ഴിക്ക ChVr. മൃ’മായുണ്ണേണം AR. സിംഹവും മൃ’
ത്തെ ഭുജിക്കായി PT. മാംസാദിയാൽ മൃ’മായൂട്ടു, മൃ’
മാം അന്നം Bhr. മൃ’മായി ഭക്ഷണം കഴിഞ്ഞു vu.

മൃഷ്ടാന്നം S. a sumptuous entertainment മൃഷ്ടാ
ന്ന പൂൎണ്ണോദരന്മാർ SiPu. മ. കഴിക്ക vu. = നി
റയ. So. മൃഷ്ടഭോജനം കൊണ്ടു തെളിഞ്ഞു Bhr.

മൃഷ്ടി S. neatness V1.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/926&oldid=198941" എന്ന താളിൽനിന്ന് ശേഖരിച്ചത്