താൾ:33A11412.pdf/916

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുസലം — മുഹൂൎത്ത 844 മുഹ്യമാ — മുളവു

ing. ഒരു മു. യായിവാരിനാൻ (അവിൽ) CG.
3. a hilt, handle പൊട്ടിച്ചാനങ്ങതിൻ മു. ദേ
ശം CG. of a bow. 4. a new cadjan അലേ
ഖമുഷ്ടി (ക) = എഴുതാത്ത ഗ്രന്ഥം. 5. = മുട്ടം as
ചന്ദനമു. 6. = മോഷണം theft V1

മുഷ്ടികമല്ലൻ CG. a boxer.

മുഷ്ടിയുദ്ധം S. boxing.

മുസലം musalam S. A pestle = ഉലക്ക, as വ
ന്മു. CG. വമ്പീടിന മുതലവുമായി RC.

I. മുസലി S. Balabhadra CG. CC.

II. മുസലി. 1. = മുതലി Te. M. An elder മുസലി
യാർ MR. 2. also: = മുസ്ലിം as pl. മുസലിങ്കൾ
Mpl. Moslems.

മുസുക്കാൽ, see മസുക്കാൽ.

മുസ്ത musta S. = മുത്തങ്ങ Cyperus rotundus
[GP 71.

മുസ്തി = മുപ്തി Mufti.

മുസ്ലിം Ar. muslim & മുസ്സല്മാൻ Ar. mu-
salmān, A Muhammedan. pl. മുസലിങ്കൾ Mpl.
(4 classes: Sayid, Sheikh, Paṭṭāṇi, Moghul).

മുസ്സാവ് Ar. muṣḥaf, Book, Qorān.

മുസ്സാവരി Ar. P. musāfiri, Travelling.

മുസ്സീവത്ത് Ar. muṣibat, Disaster, affliction.

മുഹത്യാർ = മുക്തിയാർ Ar. mukhtār, Ti.

മുഹറം Ar. muḥarram, Sacred; the first month,
a Muhammedan festival.

മുഹുർ muhur S (മുഹ് = മോഹ). Suddenly; a
moment, repeatedly പ്രദക്ഷിണം കൃത്വാ മുഹു
സ്ത്രയം Bhr. AR. മുഹുൎമുഹുഃ Bhg.

മുഹൂൎത്തം S. 1. an hour of 48 minutes; also
൩꠱ നാഴിക മു. CS. 2. a propitious hour
= പൊഴുതു as നല്ലൊരു മു. ചൊല്ലുക, മു. വി
ധിച്ചു AR. fixed it. വന്നിതു മുഹൂൎത്താവസരം
Brhmd. ഉത്രമാം മു’ൎത്തനക്ഷത്രം AR. നാള
മു. നിശ്ചയിച്ചിരിക്കുന്നു TR. മുഹൂൎത്തമാത്രം
വിചാരിച്ച ശേഷം AR. = നിമിഷം? 3. the
feast, ceremony, marriage fixed for such
a time ചോറൂൺ മു. കല്പിക്കുന്നു Bhr. TP.
ചത്തവർ ശവത്തിന്മേൽ ബ്രാഹ്മണർ പുണ
രുന്നു രണ്ടാം മു. എന്നുമതിന്നു നാമം ചൊല്ലും
Nasr. po.

മുഹൂൎത്തക്കാരൻ 1. an astrologer. 2. the chief
adviser & manager of a feast, next friend.

മുഹ്യമാനൻ S. part. of മുഹ് bewildered സം
സാരധൎമ്മങ്ങളാൽ മു. Bhg.

മുള muḷa 5. (മുൾ). 1. A germ, shoot, young
plant മുള ആകുമ്പോൾ നഖം കൊണ്ടു നുള്ളാം,
മുളയിൽ അറിയാം വിള prov. ബീജം മുളയാ
യിലയായി Bhg. 2. a bamboo, also മുളക്കാ
യൽ, the cane മുള വെച്ചതു bamboo grown to
the thickness of an arm. മുള കട്ടപ്പെട്ടുപോക No.
(പൂത്തുപോയി Trav.) = പരുവ 626. Kinds: പു
ല്ലു — common bamboo, കരിങ്കണ massive b.
3. chilblains, external piles; polypus കണ്ണിൽ
മുള പുറപ്പെട്ടാൽ, മൂക്കിൽനിന്നു മു. ഉരുകിപ്പോ
കും a. med. 4. a peg, stake, പുരമുളകൊത്തി
വലിക്ക TP. the roof; money stamp T. So.
മുളകെട്ടുക to put moistened seeds to germinate.

മുളങ്കമ്പു, — ങ്കാമ്പു a bamboo-shoot.

മുളങ്കിളി MC. a kind of parrot.

മുളങ്കൂട്ടം MR. = ഇല്ലിക്കൂട്ടം, മുളക്കൂ. കൊത്തി മ
റിക്ക etc.

മുളനാഴി a rice-measure മു. ക്കു മുറിച്ച പന്തി
[യിൽ prov.

മുളനെല്ലു bamboo-seed & മുളയരി.

മുളന്ദണ്ഡം the bamboo-staff of a mendicant.

മുളപ്പൂമരുതു Shorea robusta, S. സൎജ്ജം.

മുളയൻ So. son of Pulaya; a Pulaya tribe.

മുളയാർ V1. a bamboo-chip, മുളയലകു.

മുളയിടുക to moisten paddy etc. to germinate.

മുളയേണി No. a bamboo with its branches
cut short (കമ്പു), serving as ladder.

മുളവിത്തു sowing seed already germinating.

I. മുളെക്ക 1. To germinate, shoot, grow
up, as rice-plants (പൊടിക്ക of trees). വിത്തു
മു’ച്ച് അരമുളമായാറേ MR. മു’ച്ച തേങ്ങാ GP69.
മുളെച്ചു കാണായിത് അവൻ തല AR. മുലകൾ
മു. SiPu. — ഇന്നലേ പെയ്ത മഴെക്കു ഇന്നു മുളെ
ച്ച തകര prov. (children ought not to speak).
നിന്റെ മുഖത്തു മീശ മുളെച്ചിട്ടില്ലേ you have
no courage, fig. മു’ച്ചു മനോരഥം കാച്ചു ഫലിച്ചു
Bhr. കാമത്തീ ഏറ്റു കരഞ്ഞു ചമഞ്ഞീടും പ്രാ
ണങ്ങൾ ആയാസം പോയി മു’ക്കുന്നു CG. to
revive. ഒന്നഞ്ഞൂറായിരം മാരമാൽ മുളപ്പതിന്നാ
യി CG. 2. v. a. of മുളയുക q. v.
VN. മുളവു, മുളെപ്പു sprouting, germinating.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/916&oldid=198931" എന്ന താളിൽനിന്ന് ശേഖരിച്ചത്