താൾ:33A11412.pdf/914

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുറുവേൽ — മുല 842 മുലകു — മുൽക്കാ

മുറുവേൽ mur̀uvēl aM. (വേൽ or ഏൽ?) T.
മുറുവൽ A tooth നിലാവിൻ നേർ മു. മിന്നവേ
ചിരിത്തു RC. ചാനകി തൂവും മുറുവേൽത്തെളി
നിലാവൊലി വിളങ്കപ്പോയി RC.

മുറ്റം muťťam T. M. (Tu. T. മുന്റിൽ fr. മുൻ).
A frontyard, the court before a house നടമു.
vu. മിറ്റം; also നിലാമു. q. v. മു’ത്തേ മുല്ലെക്കു
മണം ഇല്ല, മൂവർ കൂടിയാൽ മു. അടിക്കാ prov.
— also മുറ്റി (loc).

മുറ്റിമുറം B. a small winnow (T. മുറ്റിൽ).

മുറ്റു muťťu̥ T. M. 1. (മുറുക & മുടം). Thick,
close, impervious, chiefly of hair-growth മുറ്റു
വാർ കുഴലാൾ KR. താടിക്കു മു.; മുറ്റുകാടു No.
a thicket. — luxuriant plants ഇലഗുണവും തല
മു’ം നോക്കേണം KU. of palm-trees. 2. (മുറ്റു
ക) the top, end മു. പെറ്റിമയോർ RC. the
highest Gods, or all Gods. 3. entireness. മു.
വയറ്റിലടിച്ചു കരങ്ങളാൽ KR. all over. കാളി
യൻ കണ്ണനെ ചുറ്റിനാൻ മുറം മുറ്റും CG. prn.
closely. മുറ്റും ഇപ്പരമാൎത്ഥം അന്വേഷിക്കേ
ണം PT. quite. മുറ്റും നൃപതിയായ്‌വാഴ്ക നീ
ഊഴിയിൽ മറ്റൊന്നും അന്വേഷണം ചെയ്യ
വേണ്ടതു Mud. mind your own business. മുറ്റൂ
ടും all over (മുച്ചൂടും).

മുറ്റുക T. M. 1. (മുൻ, മുഴു) to grow ripe, entire,
perfect. കരുനാടു (No. — ട്ടി) മു. Weṭṭ., Er̀.
= ശക്തിയോടേ വളരുക. ഗൎഭം മുറ്റി KU.
മു. യില്ല ഹോമം നമുക്കിങ്ങനേ AR. we
shall not be able to perform. മുറ്റിന ഭക്തി
Brhmd. മുറ്റീടും ഭക്ത്യാ VilvP. മുറ്റിന ത
വം ചെയ്തു RC. അവർ മുറ്റി വിരിഞ്ഞവാ
റെത്ര മനോഹരം KR. (said of horses). മു
റ്റാത ബാലൻ Bhr. immature. മുറ്റാത്ത
abortive, insufficient. 2. (മുറുകുക) to be
close. മുറ്റി നില്ക്ക B. to be crowded.

Inf. മുറ്റ wholly, entirely ചുറ്റിനാർ മു. വേ
RC. മു. ക്കാഞ്ചനപ്പട്ടം കെട്ടീട്ടിരിക്കും പരി
കം RC. all around. മുറ്റപ്പിടിച്ചൊരു കാട്ടു
തീ, മുറ്റച്ചതിക്കും ചതിയനിവൻ CG.

V. freq. മുറ്റിക്ക id. മുറ്റിച്ച ഒലി RC. of an
arrow.

മുല mula 4. (Tu. mīre, fr. മു, മുൻ). A woman’s

breast, udder. മുല കുടിക്ക. പേമുല ഉണ്ടു Bhr.
ആ മു. തന്നേ കുടിച്ചു അമ്മ തൻ നന്മു. എന്ന
പോലേ CG. to suck. മുല വിടുക, മറക്ക to be
weaned. മു. വിട്ടു മു. പിടിക്കുന്നതിന്നു മുമ്പിൽ
prov. at the time of learning. മു. മാറ്റുക to
wean. പശുവിൻ മു. കറന്നു KU. മു. ചുരത്തുക
373. a cow to give much milk. ഐമ്മു., മുമ്മു KU.
മു. ചാഞ്ഞു RS. in pregnancy. വീണമു. prov.

മുലയുള്ള പെണ്ണിന്നു തല ഇല്ല TP.

മുലകുടി sucking the breast. മു. മാറി is weaned.

മുലക്കുട്ടി a suckling.

മുലക്കച്ച 1. a girdle മു. പെട്ടന്നു പൊട്ടിപ്പിള
ന്നു CG. 2. a breast-cloth മു. കെട്ടുക.

മുലക്കൺ a nipple, മു. കടിക്കുമ്പോൾ കവിൾക്കു
മിടിക്കേണം (fillip on the cheek!) prov. മു’
ണ്ണിന്ന് ഇരുവിരൽ താഴേ MM. മുലക്കാണ്പു,
— ഞെട്ടു V1. id.

മുലക്കുന്നു a large breast RS. അണിമു.കൾ KR.

മുലക്കൂൽ No. (= മുലക്കീഴിൽ) at the breast കി
ടാവെ ഞാൻ മു’ലിട്ടും പോറ്റി, ഇനി നിങ്ങ
ളെ മുലക്കൂന്നും പോറ്റിക്കോളിൻ TP. said
to a father-in-law.

മുലക്കോരകം young breast മു. പുല്കി RS.

മുലച്ചി having a breast കുത്തമു., തൊപ്പമു. V1.
with full, fallen breast. തുള്ളിമു. കൾ RS.
Rāxasis.

മുലത്തടം the breast മുത്തിങ്കൽ അണെച്ചു AR.

മുലപ്പടം breast-cloth, a bodice of Māpḷichis
വിരിപ്പടം മു. Nal.

മുലപ്പാൽ breast-milk. പുണൎന്നുടൻ മു’ലും ചുര
ന്നിതു AR. (of a mother seeing her son
again). മാതാവിൻ മു. കുടിച്ചു Bhr. പാൽ 652.

മുലയാൾ having a breast, as കച്ചേൽമു., പൊ
ല്ക്കടൽമു., മാറൊത്തമു., മുത്തണിമു.; pl. കന
ത്ത മുലമാർ etc.

മുലാജി Ar. mulāzim (servant). Service.

മുൽ mul (T. മുറ = മുൻ bef. ക, പ).

മുൽക്കഥ the previous history ഞാൻ മു. പറ
ഞ്ഞീടാം KR.

മുൽക്കരം the forehand, elephant’s trunk, VCh.

മുൽക്കാലം a former time.

മുൽക്കാഴ്ച, see തിരുമുൽക്കാഴ്ച. 458.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/914&oldid=198929" എന്ന താളിൽനിന്ന് ശേഖരിച്ചത്