താൾ:33A11412.pdf/912

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുറം — മുറിക്കൊ 840 മുറിത്ത — മുറിപ്പി

മുറം mur̀am T. M. C. 1. A fan or winnow to
sift grain (തൂറ്റുക), used as basket, (പഴയ മുറ
ത്തിന്നു ചാണകം prov.), hence: 2. a measure
ഒരു മു. കിഴങ്ങു vu., മു. കോരിപ്പൊന്നു തരും,
മു. നിറച്ചപ്പം TP. തന്റെ ഒരു മു. വെച്ചിട്ടു ആ
രാന്റെ അരമു. പറയരുതു prov. 3. a method
of counteracting sorcery.

മുറച്ചെവിയൻ an elephant (huntg.).

മുറൾ mur̀aḷ, a perfume മുര S. = മൂറു Myrrh മ
രത്തിൻ പശമുറളും PP.

മുറണ്ടു & തടിമുറണ്ടു B. = മുരടത്വം.

മുറാൾ Arb. stupid (see under മുരം).

മുറി mur̀i 5. (മുറു C. Te. Tu. to break = നുറു).
1. A fragment, (മുറിയും തറിയും 434 prov.),
slice ആണ്മു. പെണ്മു. halves of cocoa-nut;
a piece or കുത്തു of cloth (18 മുഴം by 2½); a
room, chamber മൂന്നു മുറി വാണിഭപ്പീടിക MR.
apartment; a parish, hamlet (part. of പ്രവൃ
ത്തി Trav.; N. മണ്ടപത്തിൻ വാതുക്കൽ, N. പാ
ൎവ്വത്യം, N. മുറി, N. എടത്തു ഇന്നാർ Trav.). — 1 മു
റിക്കു പറ്റിയ, 1 മുറിപ്പെട്ടതെങ്ങു; 5 മുറിയായാൽ
പീറ്റ No. (see മുറിപ്പാടു). 2. a wound പൊ
റുക്കുന്ന, മരിപ്പാന്തക്ക, കഠിനമായ മുറികൾ ചെ
യ്തു, ഉണ്ടാക്കി, ഏല്പിച്ചു, അകപ്പെടുവിച്ചു TR.
൬ ആൾക്കും മുറി ഏറ്റിട്ടുണ്ടു MR. മു. കെട്ടുക,
ഉണങ്ങുക TP. 3. T. M. a note, bond (= പ്ര
മാണം, ഇണക്കു) a receipt. വ്യാജമായൊരു മു
റി എഴുതിച്ചു Mud. (പണി 4, 603). മു. കുത്തിപ്പി
രിക Anach. to divide family property by
formally cutting the original deed. കൈമു.
എഴുതി etc.

മുറികൂട്ടുക (2) to unite the lips of a wound,
hence:

മുറികൂട്ടി Hedyotis auricularia, Rh. the
leaves much used for wounds, a. med.

മുറിക്കതിർ (1) (a half-grown ear of corn) 30,
നിറകതിർ 20, പഴം തട്ടിയാൽ 10 prov.

മുറിക്കത്തി (1) a broken knife.

മുറിക്കാരൻ So. (1) a villager.

മുറിക്കൈത്തോൽ (1. 2) a defensive armour for
the arm V1.

മുറിക്കൊള്ളി (1) No. a brand = കത്തിച്ചു ശേഷി
[ച്ചതു.

മുറിത്തടി (1) a log.

മുറിത്തട്ടു the choir of a church V1.

മുറിത്തോണി a boat’s half.

മുറിപ്പട്ടിണി (1) scarcity of food മു. കിടക്ക.

മുറിപ്പാടു (1) a measure of 4 കോൽ or 2 ആ
നക്കോൽ f. i. വരുണനെ മൂന്നു മു. വാങ്ങിച്ചു
Brhmd. ഒരു മുറിപ്പാടെടുത്ത തെങ്ങു No. =
മുറിപ്പെട്ടതു q. v. — (2) a wound മു’ട്ടിൽ വെ
ച്ചു MC. — (3) മുറിപാടു V1. conclusion of a
bargain, transaction കാൎയ്യത്തിന്നു മു. വന്നു.

മുറിപ്പാട്ടു half a song, opp. മുഴുവൻ പാ. prov.

മുറിപ്പെട്ടതു (1) stage of a palm-tree's growth,
beyond ഒറ്റ കാച്ചതു.

CV. മുറുപെടുത്തിളയ വേന്തൻ RC. (2) to
[wound.

മുറിമൂക്കൻ (1) having the nose cut off; half-
nosed, prov.

മുറിമൊഞ്ചൻ (1) quickly angry B.

മുറിയകം (1) an apartment, chamber.

മുറിയിടുക (1) to cut in pieces; (3) to cast lots.

മുറിരാജൻ (1) half a king പെരുമാളായ മു. Mpl.

മുറിവാക്കു (1) an insult, provocation B.

മുറിവൈദ്യൻ (1) half a doctor മു. ആളെ കൊ
ല്ലും മുറിയാചി (ഹാജി) ദീൻ കൊല്ലും prov.

മുറിക്ക mur̀ikka 5. (മുറി) 1. To break വില്ലു
UR.; to interrupt ഇട മുറിച്ച് ഓടി ran to stop
him. മുഖം മു. to affront. അറയും അമ്പലവും മു.
KU. to break into houses or treasuries. തങ്ങ
ളിൽ കൊള്ളക്കൊടുക്ക മു. KU. to break off,
discontinue. 2. to cut, wound എന്നെയും എയ്തു
മു’ച്ചു AR.; ഗളനാളം UR., നാവു മു. to cut off.
ബന്ധങ്ങൾ വേർ മു. CG. to cut down മരം; to
mince; to conquer V1. കട്ട മുറിക്ക No. to make
bricks. 3. to decide, settle വില മു’ച്ചു കൊടു
ക്ക; ഇത്ര പണത്തിന്നു മു’ച്ചു ഇണക്കു കൊടുത്തു;
൩ പണം പാട്ടത്തിന്നും ൯൪ പണം കാണത്തി
ന്നും കൂടി മു’ച്ചു MR. (doc.)

VN. I. മുറിച്ചൽ So. a breach. ഓരിടമു. ഇല്ലാ
തേ പനിക്ക Cann. without interruption;
affront.

മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി
any thing twisted (see മുറുക്ക).

CV. മുറുപ്പിക്ക to cause to cut down മരം MR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/912&oldid=198927" എന്ന താളിൽനിന്ന് ശേഖരിച്ചത്