താൾ:33A11412.pdf/906

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുത്തു — മുദ്ര 834 മുദ്രക്ക — മുനിക്കോ

മുത്തു muttu̥ 5. (Tdbh. of മുക്ത fr. മുതു). 1. A
pearl മുത്തിന്നു മുങ്ങുന്നേരം, മുത്തിന്നു കൊണ്ടു
ഉപ്പിന്നു വിറ്റു prov. — met. എന്റെ മുത്തേ! a
word of endearment to children, wife, husband
= ഓമനേ; thence N. pr. m., so മുത്താണ്ടി, മു
ത്തുവേലൻ Palg. 2. a kernel ആവണക്കുമു.
3. So. a kiss = മുത്തം.

മുത്തുക & മൊത്തുക (loc.) to kiss.

മുത്തണി adorned with pearls മു. മുലയാൾ Bhr.,
[KR.

മുത്തുകുളി V1. diving for pearls.

മുത്തുക്കുട a royal umbrella; so മുത്തുക്കുലകൾ
[Bhr.

മുത്തുക്കോൽ കൈമേൽ പിടിച്ചാൾ അമ്മ Anj.
a fine rod.

മുത്തുച്ചമ്പാവു a pearl-coloured rice.

മുത്തുത്താവടം a pearl necklace.

മുത്തുപടം cloth interwoven with pearls.

മുത്തുമണി a pearl-bead.

മുത്തുമാല a pearl-string.

മുത്തെൾ (എള്ളു) a. med. plant = കുടകപ്പാല V2.
water-cresses? മു. കഴഞ്ചു a. med. മുത്തിൾ
ശ്ലേഷ്മം കളഞ്ഞീടും GP 63.

മുത്തൈയ്യൻ Subrahmanya; N.pr. of Brah-
[mans.

മുത്രഫ Ar. mu’tarfe, Declaration, tax on mis-
cellaneous articles, houses, tools, etc. MR 279.
= കത്തിചില്ലറ vu.

മുൽ mul S. (mud). Joy. മുദാ, Instr. gladly, മുദ
ശ്രുക്കൾ KR. tears of joy.

മുദം id. അതിമുദം പൂണ്ടു, മുദങ്ങൾ ഭുജിക്ക KR.
pass. part. മുദിതം rejoiced മുദിതമതി, അതി
മുദിതനായി നടന്നു Mud.

മുദിരം muďiram S. A cloud.

മുദ്ഗരം, മുല്ഗരം S. = മുൾത്തടി A mace മു. കൊ
ണ്ടു താഡിച്ചു AR.

മുദ്ര mudra S. 1. A seal, signet കൊത്തിക്ക TR.,
മു. വെച്ച് ഒപ്പിട്ടു Mud., വസ്തുവകയിന്മേൽ കുമ്പ
ഞ്ഞിയുടെ മു. ഇട്ടു TR. sealed up. 2. a stamp,
mark, brand. മു. കൂടാതേ ഓടി ഗമിക്കിൽ Mud.
a passport. മു. ഇടുക, കുത്തുക to impress the
marks of Višṇu (ചക്രം, ശംഖു) ഭഗമുദ്ര etc. on
shoulder, arms & face. അടയാളമു. വെക്ക
VyM. മു. കുത്തുക to stamp a letter. 3. the
ear-ring of a Yōgi schoolmaster. പളുങ്കുമുദ്രിക

ഇടുക to become a Yōgi by putting on crystal
ear-rings V1.

മുദ്രക്കടലാസ്സു stamp-paper.

മുദ്രക്കാരൻ, മുദ്രശിപ്പായി TR. a peon with a belt
or badge.

മുദ്രപ്പറ MR. a stamped measure.

മുദ്രവാൾ a sword of office.

മുദ്രാങ്കിതം S. stamped, sealed.

മുദ്രാധാരണം S. bearing a sectarian mark
made with a hot iron.

മുദ്രാധാരികൾ പരദേശത്തുണ്ടു Anach.

മുദ്രാരാക്ഷസം S. the poem of Chāṇakya, Mud.

മുദ്രാസാധനം jud. a deed on stamp-paper.

മുദ്രിക S. a sealing ring അംഗുലീമു. Mud.;
sealed paper.

മുദ്രിതം S. sealed മുദ്രയാ മു’പത്രം Mud.

മുന muna 5. 1. (മുൻ). A sharp point (= അഗ്രം).
വജ്രത്തിൻ മുനകൂട മടങ്ങും KR. മുനയുള്ളകത്തി
a pointed knife. കണയും മുനയും hilt & point,
legislative & executive power, KU. (in T.
ഐമ്മുന living by sword, plough, pen, needle,
distaff). 2. sharpness. അവനു മു. smartness.
കേടറ്റ കണ്മു. കാണ്കയാൽ CG. before his un-
erring sight. തമ്പുരാൻ തൃക്കണ്മുന കൊണ്ടു ക
ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാൽ അ
മ്പുകൾ എന്നു തോന്നും KR. 3. a promontory.
മുനക്കരു So. an engraving tool.

മുനമ്പു 1. a headland = മുന 3. 2. tip, കുല മുന
മ്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu.
the head of the spadix of a cocoanut-palm.
3. N. pr.

മുനക്ക (T. മുനയുക) to go before, ശംഖുകൾ
ചിഹ്നങ്ങൾ വമ്പിൽ മുനന്നു തുടങ്ങി, കയ്യി
ലേ ആയുധം നേരേ മുനന്നു CG. went forth.

മുനി muni S. (മുൻ). 1. Going before, excited.
2. a Rishi, saint or sage. [Palg. according to
popular belief of titanic size, making nightly
rounds = ഗുളികൻ in the No.? ഇതിൽ മുനിയു
ടെ നടപ്പാണ്; മുനീശ്വരൻ, മുനിത്തമ്പുരാൻ]. —

മുനിപ്പെരുമാൾ RS. Parašurāma.

മുനിക്കോട്ടം & — ക്കോടം (2) Palg. a fenced in
image of a Muni.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/906&oldid=198921" എന്ന താളിൽനിന്ന് ശേഖരിച്ചത്