താൾ:33A11412.pdf/902

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുട്ടുകണ്ണി — മുട്ടുക 830 മുട്ടുക — മുട്ടിപ്പിക്ക

മുട്ടുകണ്ണി (1.) No. a net wit meshes as large
as a thumb.

മുട്ടുകാരൻ (7) a drummer, musician നാട്യവാ
ന്മാരും നല്ല മു’രരും VC.

മുട്ടുചെരിപ്പു (2) boots V1.

മുട്ടുതല്ലി (6) Trav. knock-kneed = കൊട്ടുകാലൻ.

മുട്ടുതല്ലുക (4) Coch. knocking away the shores
at the launch of a ship.

മുട്ടുതെരു (4) a lane without outlet V2.

മുട്ടുപണി (5) No. (ചെയ്ക, എടുക്ക) any urgent
work, esp. repairs of agricultural imple-
ments by carpenter or smith.

മുട്ടുപാടു (4) arrest; (5) straits, want; (8) tor-
menting, importunity നിന്റെ മു. കൊണ്ട്
എനിക്കു പൊറുതി ഇല്ല V1., from മുട്ടുപെടു
ക (f. i. വാക്കിന്നു മു’ട്ടു, V1. was nearly con-
vinced, could no more answer).

മുട്ടുപാത്രം (4) a vessel pledged till the per-
formance of a vow.

മുട്ടുമറിപ്പു (4) arrest, detention for payment.

മുട്ടുമറുതികരുതനം V1. (മുട്ടുക?) household-stuff,
utensils, see മുണ്ടുമ —.

മുട്ടുവഴി (4) a road without outlet V1.

മുട്ടുശാന്തി (5) to officiate as proxy for a priest
൨ മാസത്തിന്നു മു. ക്ക് ആക്കി MR. മു. ക്ക്
ഏല്പിച്ചാൽ prov.

മുട്ടുക muṭṭuɤa 5. (മുട്ടു). 1. To be hindered,
stopped, ചെറുനീരും പെരുനീരും മുട്ടിയാൽ
a. med.; to meet with impediment, (= മുടങ്ങുക);
to fail, want. വാക്കിൽ മുട്ടിപ്പോക to fail in
argument. യുക്തികൾ മുട്ടി ശുക്രനു Bhr., വാ
ക്കു മുട്ടിയാൽ ആഗ്രഹം പറക Bhr. to beg after
pleading in vain. മുട്ടിയനിയമം ചെയ്‌വാൻ CrArj.
interrupted ceremony. മുട്ടാതേ പൂജിക്ക AR.
steadily. ഭക്ഷണത്തിന്നു മു. യില്ലൊട്ടും KR. മുട്ടു
മാറില്ല മനസ്സ് ഒന്നിനാൽ ഒരുത്തൎക്കും DN. per-
plexed. കാട്ടിൽകിടന്നു ചെലവിന്നു മുട്ടിക്കുഴങ്ങി
TR. മുട്ടിയ സ്ഥലത്താരും ഇല്ല = കുഴങ്ങുമ്പോൾ
TP. മുട്ടിത്തിരിക to rove about, stray in per-
plexity. Often impers. അവനു മുട്ടി is in straits.
നായ്ക്കു കാഷ്ഠിപ്പാൻ മുട്ടും prov. മൂത്രത്തിന്നു, തൂ
റാൻ മുട്ടുന്നു No. 2. v. a. to touch, തോണി

കരമുട്ടി grounded. വാനോടു മുട്ടുമാറു RC. reach-
ing. കഴുത്തോളം മുട്ടിയിരിക്കുന്നു V1. is filled
to. ചുവർ മുഴുവനും വെച്ചു മുട്ടാതേ MR. to build
up; also build up to another wall, join. 3. to
dash against, knock, tap, butt തലമുട്ടി, തമ്മിൽ
മുട്ടിക്കളിക്ക VyM. (rams, cocks). മുട്ടിഉടെക്ക to
break a nut. മുട്ടിക്കൊൾക (with forehead). ചോ
റും വെച്ചു കൈമു’മ്പോൾ prov. അവന്റെ മൈ
ക്ക് ഇവൻ കൈകൊണ്ടു മുട്ടീട്ട് അവൻ കൊ
ത്തിയതു jud.— കുടെക്കു മു. to fillip one’s umbrella
when one has knocked it unintentionally against
that of another person by way of apology, to
prevent future enmity. — ശത്രുക്കളോടെതിൎത്തു
മു’ന്നേരം Bhr. മന്നവരോടു മുട്ടിപ്പിണങ്ങിക്കുതി
ൎത്തു നേരേ CG. attacked. ഞങ്ങളിൽ മുട്ടിപ്പറ
ഞ്ഞു TR. in strong terms. കിടക്ക മുട്ടിവിരിക്ക
TP. to beat out. വായുമുട്ടുന്നതിന്നു നന്നു a. med.
trouble of. നേരം പോക്കുവാൻ മനസ്സു മു. to
feel stirred up, disposed. നിങ്ങൾ ചെന്നു മുട്ടാ
ഞ്ഞത് എന്തിട്ടു TR. why did you not urge,
dun. 4. to strike as a bell, clock മണിമു.
f. i. ഇന്നലേ ൩ മു’മ്പോൾ, പത്തു മുട്ടാറാകു
മ്പോൾ TR. bef. 10 o’clock.

CV. I. മുട്ടിക്ക 1. to stop, hinder, block up
(= മുടക്ക). വഴിമു., ബ്രാഹ്മണകൎമ്മം മു. TR.
പൂജയും മു’ച്ചു SiPu. നിയമം മു’ച്ചതു നീ CrArj.
interrupt. കോട്ട വളഞ്ഞുവസ്തുവും‌ തണ്ണീരും‌മു’
ച്ചു Ti. തടുത്തു മു’ച്ചു AR. opposed. ശ്വാസം മു.
to smother. 2. to press, harass ബുദ്ധിമു.,
ഞങ്ങളെ മനസ്സുമു’ച്ചു TR. dunned (പണത്തി
ന്നു etc.). തരേണം എന്നു ഞങ്ങളെ കൊളേളമു.,
കുടിയാന്മാരെക്കൊണ്ടു ഉറുപ്പികെക്കുമു. TR. മു’
ച്ചു പറക to urge a point. നിന്നോടുമു’ച്ചു നി
ൎബന്ധം ചെയ്യുമ്പോൾ Mud. insisting on an
avowal. 2. to make to hit, knock, dash, etc.
3. freq. = മുട്ടുക as മു’ച്ചു നടക്ക, പണിയുക
V1. without rest.

II. മുട്ടിപ്പിക്ക (1) to have stopped, blocked up.
നാസികയോടു വായും അടക്കിപ്പിടിച്ചു ശ്വാ
സത്തെ മുട്ടിപ്പിക്കും Bhg. — (2) to cause to
knock, rap. കല്പന എഴുതി കിണ്ണം മു. TR.
to cause to proclaim.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/902&oldid=198917" എന്ന താളിൽനിന്ന് ശേഖരിച്ചത്