താൾ:33A11412.pdf/888

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാവി — മാസാന്തം 816 മാസാന്ത — മാഴ്കാത

മാവി (loc.) green stuff on stagnant water,
also ഊർമാവി (fr. മാവു or മാചു).

മാവിലാവു māvilāvu̥ (T. māvilam) = വില്വം
Cratæva മഞ്ചാടി മാവിലാവും മയിലെളളും KR4.

മാവിലായി N. pr. the hereditary chief of the
Vēṇādu Nāyars.

മാവിലോൻ N. pr. a servile tribe, jungle-dwel-
lers with masters, but not liable to be sold;
they dance in temples, make baskets, അ
ക്കര മാ. prov.; also മായിലോൻ = വേലൻ;
മാവിലൎക്കു തൊട്ടുകുളിയേ ഉളളു (Kavāi) and
മാവൂലുവൻ, മാവിലോക്കണ്ടൻ‍ No.

മാവു māvu̥ 1. = മാ III. A mango tree. മാവടു
V1. a young mango tree. 2. = മാ IV. flour.

മാവരെക്ക‍ to grind corn.

മാവുത്തൻ H. mahāvat, (S. മഹാമന്ത്രൻ). An
elephant driver, “Mahout” V1.

മാശി, മാശു, see മാച —.

മാശുമം Palg. (T. മാശനം) = മാജ്രൻ.

മാഷം māšam S. A kidney-bean = ഉഴുന്നു; weight
of 5 — 8 കുന്നി Bhg. മാഷാദിമാനം കണക്കു Nal.
ഒച്ച അടെക്കുന്നതിന്നു മാഴാതിനെയി നന്നു MM.
(a prescription) = മാഷാദി.

മാഷകം S. id. തപ്തമാ. VyM. = വറുത്ത ഉഴുന്നു
(an ordeal).

മാസം māsam S. (മാ, L. mensis). 1. Month.
2. a monthly ceremony for deceased ancestors
etc. performed during the 1st year = ചാത്തം
of Nambūtiris etc മാ. കഴിക്ക, വീട്ടുക, മാ.
അടിയന്തരം കഴിക്ക; നമ്പ്യാരുടെ അമ്മ മരി
ച്ച മാ’ത്തിന്നു ഞങ്ങൾ പോയി TR. നമ്മുടെ ജ്യേ
ഷ്ഠൻ തീപ്പെട്ട തിരുമാസഅടിയന്തരത്തിന്നു ൬
ഭാരം വെടിമരുന്നു വേണം TR.

മാസക്കുളി menstruation (see തിങ്ങൾ).

മാസപ്പടി salary, wages മാ. ക്കു നില്ക്കുന്നവർ
Ti. soldiers, = ചേകവർ V2.; മാ. ക്കു നിന്നു
ണ്ടായ ദ്രവ്യം VyM. മാ. ക്ക് എടുത്ത ആളുകൾ;
ഞങ്ങൾക്കു മാ. യാക്കി വെക്കുമ്പോൾ ചുരു
ങ്ങിയ മാ. കല്പിച്ചു TR. മാ. ക്കാർ servants,
peons. — മാ. also monthly school-fees.

മാസാന്തം S. the last day of the month. മാ. ക
ണക്കു MR. monthly account or report. മാ’
ന്തപ്പട്ടോല monthly abstract.

മാസാന്തരം monthly.

മാസാൎദ്ധം S. half a month. മാ. നുമ്പേ TR. a
fortnight ago.

മാസികം 1. monthly. 2. = മാസം 2; also a
ceremony performed 80 days after a re-
lation’s death.

മാസു māsu̥ (= മാചു?). A kind of dried fish.

മാസൂൽ Ar. maḥṣūl, Crop, produce, revenue.

മാഹാത്മ്യം S. (മഹാത്മ). 1. Dignity, glory വി
ദ്യാമാ. കൊണ്ടു തൊഴേണം KN. തിരുനാമമാ’
ങ്ങൾ കേട്ടാലും GnP. wonderful powers, peculiar
virtue. കഥാമാ’ങ്ങൾ SiPu. ചൊല്ലീടുവൻ — രാ
മമാ. എല്ലാം AR. 2. an eulogistic description
കേരളമാ.

മാളം māḷam (T. = മാടം, C. māḷe, Tu. മാടെ =
മട). No. a hole in the earth, wood, of snakes,
scorpions etc. നീർമാ. entrenchment.

മാളി a cave. മുളളന്മാളി recesses of porcupines.

മാളിക 5. (& maḷiga C. Te. T.). 1. an upper
story. ഏഴാം മാ. a tower. V1. വെണ്മാ. ഏ
ഴുവേണം Bhr. balcony, terraced roof? മ
ല്ലാർ ചെമ്പൊൻ മാ. RC. 2. (also S.) a
palace = മാടം.

മാളയം V1. A feast given the 6th day after
a death.

മാളവം S. Mālva.

മാളുക = മാഴ്കുക f. i. മീടു പൂപോലേ മാളി മയ
ങ്ങി TP. faded, withered.

മാഴം = മാഷം? in മാഴനീഴ് മിഴിയിനാൾ RC.; in
T. മാഴ = beauty, M. (loc.) A mixture of water,
flour & sugar മാഴനേർ മിഴിയാൾ Bhg 8.

മാഴ്കുക māl̤ɤuɤa T. M . (aC. māḷu, Ved. S. mark
fr. മഴു). 1. To languish, grow faint മാഴ്കിത്തുട
ങ്ങി സുരന്മാർ Bhg. കണ്ണിണ മാഴ്കിച്ചമകയും
KumK. മനസ്സു Bhr. to pine, yearn പേടിച്ചു
വശം കെട്ടു മാ., പുണ്പെട്ടു മാ., മാഴ്കിത്തളൎന്ന മുഖ
ങ്ങളിൽ തളിച്ചു CG. in swoon. അവൻ മാഴുന്നു,
മാഴ്‌കുന്നു No. (rare) he faints. 2. to sleep, die;
also മാളി.

മാഴ്കാത = മങ്ങാത unfailing, unremitting മാ’
തേ നിന്നൊരു സേനയുമായി CG. splendid,
efficient; മാ’തേ കാത്തുകൊൾക CG.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/888&oldid=198903" എന്ന താളിൽനിന്ന് ശേഖരിച്ചത്