താൾ:33A11412.pdf/884

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായോൻ — മാരുതൻ 812 മാർ — മാൎജ്ജനം

മായോൻ, see മായവൻ.

മാരകം māraɤām S. (caus. of മൃ). Killing.

മാരണം S. 1. id. മൌൎയ്യന്റെ മാ’ത്തിന്നു തന്നേ
Mud. മാ’മായശാപം Bhr. deadly. മാ’മായി
തേ ദ്വാരകവാസികൾക്ക് ഏരകപ്പുൽ CG.
ആറു ശിശു മാ. ചെയ്തു CC. 2. destroying
by charms; sorcery മാ. പ്രയോഗിക്ക vu.
മാരണക്രിയ, മാരണാദികൾ ചെയ്ക PR.

മാരൻ S. (killer). 1. Kāma പാരിച്ച മാരച്ചൂടു
ണ്ടുള്ളിൽ CG. പൊങ്ങുന്ന മാരതുയർകൊണ്ടു
RC. മാരപ്പടകൂടി Bhr. അവനോടു മാരോ
ത്സവം തുടങ്ങി PT. 2. a husband (songs).

മാരമാൽ, മാരാൎത്തി love-sickness, excessive
lust മാ. പൂണ്ടു Bhg.; so മാരവികാരത്തോടു
കൂടി ഇരിക്ക KU.

മാരയാൻ mārayāǹ & മാരാൻ N. pr. A caste
of Antarǰāti; the higher section (ഒച്ചർ) per-
form purification (പുണ്യാഹം) for Brahmans =
മാരയാൻപൊതുവാൾ, നായർപൊതുവാൾ; the
lower sweep temple-courts, beat drums or
make music കുത്തും തല്ലും ചെണ്ടെക്കു അപ്പവും
ചോറും മാ’നു prov. f. മാരാത്തി TR.

മാരലോമ്യം? (opp. പ്രതിലോമം). The rule of
marrying in one’s caste, Bhr.

മാരി māri 1. S. (f. of മാരൻ). A Bhagavati മാരി
യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp.
smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ
നാട്ടിൽ മാരിയും ചൂരിയും വരുന്നു vu. മാരിക്കു
രുപ്പു 269. 3. T. Te. Tu. M. heavy rain. മാ.
എടുക്ക, കേറിവരിക clouds to rise. മാ. ചൊ
രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No.
= മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങൾ
പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr.
ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും
മഞ്ഞുപോലാകും prov. however boisterous at
first. 4. a bore, intolerable person എനിക്ക്
ആ മാ. വേണ്ട vu.

മാരിഷൻ mārišaǹ S. (മാൎഷ). A venerable
person; manager of a drama. Tdbh.

മാരിചൻ N. pr. m.

മാരിഷം = മാനുഷം 3.

മാരുതൻ māruδaǹ S. (മരുൽ). Wind ഏഴു മാ’

ന്മാർ KR. (f.i. വായു, പ്രാണൻ, അനിലൻ, ജീ
വൻ etc.). മാരുതത്തെല്ലു SiPu. a light breeze;
zephyr. മാരുതദേവൻ Bhr., (also വിബുധ
ശ്രേഷ്ഠൻ) the giver of wisdom.

മാരുതി S. Hanuman KR., Bhīmasēna Bhr.

മാർ mār T. M. 1. = മാറു. 2. = അവർ (Te. വാർ).
3. Syr. Lord മാർപാപ്പാ CatR. = മാറാൻ; മാർ
പാപ്പാകാലാണ Nasr.

മാൎക്കളി mārkaḷi (T. — ഴി, S. മാൎഗ്ഗശിര). The
month Dhanu, Trav.

മാൎഗ്ഗം mārgam S. (മൃഗ tracing). 1. A way ആ
ശു മാ. ദേഹി AR. give way to me. പാളയം
N. കോട്ട മാ’ത്തിൽ കൂടിക്കടന്നു TR. entered
by N. 2. manner, mode മാൎഗ്ഗമൎയ്യാദ old cus-
tom. ഇമ്മാൎക്കമേ doc. in this manner; esp.
proper manner (= വഴിക്കേ). നിന്നുടെ വാഞ്ഛി
തം മാ’മായി നല്കുന്നു CG. മാ’മായി പൂജിച്ചു Vil.
duly. ധൎമ്മമാ. നടത്തുക Bhg. കെട്ടുമാൎഗ്ഗം wed-
lock, വെപ്പുമാൎഗ്ഗം concubinage (Nāyars). 3. re-
ligion ഭക്തിമാ. പറയാം Bhg. ബൌദ്ധമാ. ചേ
രുക, കൂടുക, പുകുക to join. മാ. കൂട്ടുക to admit
into a religion. മാ. പൊളിച്ചിട്ടല്ലേ പോയതു
Palg. has renounced it. ആളെ ചിറപിടിച്ചു
മാ. ചെയ്ത് ഇസ്ലാമാക്കി Ti. circumcised. മാ’
ത്തിൽ വേണ്ടപ്പെട്ട കാൎയ്യങ്ങൾ ഒന്നും പുരയിൽ
ചെയ്യരുതു TR. interdicted of a Kāoi.

മാൎഗ്ഗകല്യാണം Mpl. circumcision (കഴിക്ക).

മാൎഗ്ഗക്കാരൻ a Roman Catholic; hence ഒരു ഒ
റ്റ മാൎഗ്ഗപ്പുരയും ഒരു തീയപ്പുരയും TR. a
RC.’s house.

മാൎഗ്ഗണം S. 1. seeking. 2. an arrow മാ. ഇ
തു പഴുതേ പോം KR.

മാൎഗ്ഗമാക്കുക to arrange, settle ഒക്കയും മാ’ക്കി
ത്തരാം TR. മാൎഗ്ഗമായാക്കുവാൻ CG. = വഴി
ക്കാക്കുക.

മാൎഗ്ഗവിധിപോലേ TR. according to the rules
[of the Koran.

denV. മാൎഗ്ഗിക്ക to search അവരെ മാ’ച്ചു പോ
രുവാൻ Nal.

part. pass. മാൎഗ്ഗിതം S. searched for, perse-
[cuted.

മാൎജ്ജനം mārǰanam S. (മൃജ്). Cleaning, wip-
ing ഭൂതലം കരംകൊണ്ടു മാ. ചെയ്തു Nal. and
മാൎജ്ജന ചെയ്തു Vil. swept.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/884&oldid=198899" എന്ന താളിൽനിന്ന് ശേഖരിച്ചത്