താൾ:33A11412.pdf/883

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാമാതം — മായൻ 811 മായവിദ്യ — മായ്പു

മാമാതം = മഹാമാസം a great festival, any
grand show or play പയ്യാവൂർ മാ. കാണ്മാൻ
പോയി TP. അവിടേ മാ. ഒന്നും ഇല്ല vu.
(= പുതുമ).

മാമുനി AR. hop. a great R̥shi.

മാമൂൽ Ar. ma’mūl, Established custom ജാതി
അന്യായം മാ. പ്രകാരം തീൎക്കുന്നു TR.

മാമോദീസ, — സ്സ Syr. ma’amōdīthā, Bapt-
ism മാ. മുങ്ങുക, മുക്കുക V1. 2.

മാമ്പു māmbu̥ No. = മാണ്പു, മാണി 2. The
flower at the end of the plantain bunch; tassel
& other appendage of ornaments ചങ്ങല —,
തുടർ —; a carved ornament depending from
the capital (പോതിക) of wooden pillars in
temples & manors. = വാഴമാണി.

മാമ്പില്ലാക്കുന്നൻ a kind of plantain.

മായ māya S. (√ മയി in മയിൽ മയക്കു). 1. In-
fatuation, juggling, miraculous power, sorcery
മായ തട്ടായ്‌വാൻ AR. മായക്കളിയോ കളിക്കുന്നതു
TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ
യെ പ്രയോഗിച്ചു KR, 2, illusion, unreality
of the world, personified as Brahma’s wife
മായാതൻ മായത്താൽ (cunning) മാനുഷനാ
യൊരു മാധവൻ CG, ആത്മാനിൎമ്മലൻ എന്നാ
കയാൽ അനാദിയായ മായാതൻമലവിരഹിത
നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ
ജന്മത്തിങ്കൽ ആൎക്കില്ലാതു AR. (see ആവരണം
92 & വിക്ഷേപം).

മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാൻ
കണ്ടുതില്ല CG. clearly. മാ. ചേൎക്ക, കൂട്ടുക to
adulterate oil, metals, etc. V1. 2. disguise,
trick, juggling, hypocrisy കുറഞ്ഞൊരു മാ
യത്തെ പ്രയോഗിക്ക PT. (= കൌശലം) cun-
ning. മാ. ചെയ്ക to dissemble. മാ. തിരിക
to vanish.

മായക്ക = മാചിക്ക V1. gallnuts.

മായക്കാരൻ a juggler, cheat, trickster.

മായൻ S. & മായകൻ id. esp. Višṇu, on account
of his versatility, also മായവൻ. എഴുരണ്ടു ഭു
വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ
യോനേ KumK. — മായൻ, മായാണ്ടി മായൻ
വേലൻ etc. (Subrahmanya) N. pr. m. Palg.

മായവിദ്യ cunning sleights.

മായാതീതൻ having conquered over illusion
മാ’നായി വാഴാം Bhg.

മായാനിൎമ്മിതം built by magic. മാ’വിലം KR.
an enchanted cave.

മായാപുത്രഗണം = കാമക്രോധാദി.

മായാപുത്രികൾ = ഋണഹിംസാദി AR.

മായാപ്രപഞ്ചം Bhg. the world as being an
illusion or created by illusion.

മായാഭ്രമം a false idea, Bhg.

മായാമയം S. illusive, magical.

മായാമയൻ Višṇu Bhr. മായാപുരുഷൻ AR.

മായാമോഹം infatuation, fancy, avarice.

മായാവി S. a juggler, magician മാ. യായൊരു
പക്ഷീന്ദ്രൻ Nal. മാ. കളോടടുത്തു Bhr. those
cheats of Asuras.

മായാവികമതം (V1. മായാവാകമതം?) a sect
that holds the unreality of creation.

മായി S. 1. wise, a trickster മാ. തന്നേയും സദാ
ചേതസി കരുതുക VCh. Višṇu. 2. Tdbh.
(foll.) N. pr. f. മായികുട്ടി etc.

മായിക S. (f. of മായകൻ), വിണ്ണവർ നായികേ
മായികേ CG. invocation of Durga.

മായില & മായില്ല (loc.) = മേലാ Cannot.

മായുക māyuɤa 5. (മയൽ, മായം). 1. To wear
away, grow dim, to be effaced as എഴുത്തു etc.
ശിരസി വിധിലേഖനം പോയി മാഞ്ഞീടുമോ*
CrArj. മുന്നമേ മാഞ്ഞുപോയൊരു ശരീരം എത്ര
യും ചിത്രമായ്‌വന്നു PrC. = മാഴ്ക. ആനനങ്ങൾ്ക്കുമാ
യ്ന്തിതു കാന്തി RC.; fig. ചിത്തഭ്രമം മായുമാറാ
യില്ല Bhr. 2. to vanish അരികൾ അറപ്പോ
യി മായിന്തു മുടിന്തു RC. died. ദസ്യുക്കൾ എന്നു
ള്ള വാൎത്ത മാഞ്ഞൂതായി CG. was disused. തേ
ഞ്ഞാൻ മാഞ്ഞാനായിപ്പോയി vu. became imper-
*(in print: പോലേ വന്നീടുമേ).

VN. മാച്ചൽ vanishing, being blotted out;
forgetfulness B.

v. a. മായ്ക്ക to efface, wipe off; to destroy ആ
മായയെ മാച്ചുകളഞ്ഞു CG.; മായ്ക്കപ്പെട്ട മാൎഗ്ഗം
Mpl. an exploded church.

CV. ലോകങ്ങളും ഒക്കവേ മായിപ്പിച്ചു Sk.

മായ്പു V1. a spot as, of ink (മാചു).

102*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/883&oldid=198898" എന്ന താളിൽനിന്ന് ശേഖരിച്ചത്