താൾ:33A11412.pdf/877

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാക്കീര — മാചു 805 മാച്ചൽ — മാടം

മാക്കീരക്കൽ Tdbh. (of ക്ഷീര?, കൽ). A collyri-
um from the calx of brass (=രസഗൎഭം). ചുവ
ന്ന മാ. തേനിൽ അരെച്ച് എഴുതിയാൽ കണ്ണിൻ
പൂവും നരമ്പും ഇളെക്കും a. med. vermilion?
പൊൻ മാ. used by goldsmiths. see താൎക്ഷ്യം 445.

മാക്കൊം & മാക്കം N. pr. f. വിറകില്ലാഞ്ഞിട്ടി
താ മാക്കൊമ്പാഞ്ഞു വരുന്നു Anj. (double en-
tendre: മാക്കൊമ്പ് ആഞ്ഞു വരുന്നു); Voc. മാ
ക്കേ TP. — മാക്കപ്പോതി (കടയങ്കോട്ടുമാക്കം) a
deified Nāyaričči worshipped for the sake of
offspring (superst.). No. loc.

മാക്ഷികം S. (മക്ഷിക). The best honey GP.

മാഗധം māgadham S. Belonging to മഗധം q.v.
മാഗധൻ S. a minstrel സൂതമാഗധജനം KR.
= മഗധൻ.

മാഗധി 1. the Pāli dialect of Sanscrit. 2. the
Sōṇa river മാ. എന്ന പേരാമാറിതിൽ ഒഴു
കുന്നു KR.

മാഘം māgham S. (മഘ). 1. The poem of Māgha.
2. the month കുംഭം f. i. മാഘമാസത്തിൽ വ
രും കൃഷ്ണയാം ചതുൎദ്ദശി Si Pu. (= ശിവരാത്രി),
മാ’സത്തിൽ പൂയത്തുനാൾ KU.

മാങ്കോഴി A turkey, see വാൻ.

മാംഗല്യം māṇġalyam S. (മംഗല). Prosperity.

മാങ്ങ māṅṅa (മാ III., കായ്). 1. A mango fruit
പച്ച മാ. medicinal, a. med. 2. mango pickle.
3. the heart or kidneys of animals തേങ്ങയും
മാ. യും stomach etc. — ചെറുമാങ്ങ a Gratiola
or Columnea, ചെറുമാങ്കൊട്ട a frutex. Rh.

മാങ്ങാക്കിളി the mango-bird, Oriolus.

മാങ്ങാച്ചൂടു heat-pimples (partly caused by eat-
ing mangoes).

മാങ്ങാനാറി Didynamia gymnospermia മാ. കഴ
ഞ്ചു a. med. Kinds: ചെറിയ — Columnea
balsamica, വലിയ — Verbesina calendu-
lacea Rh.

മാചി maǰi in മാചിക്ക (P. H. māǰū) The gall-nut,
[also മാജൂ.

മാചിപത്രി Artemisia Indica T. So. C. Te.

മാചു māǰu̥ T. aM. (C. masu, see മചകം). 1. Filth,
spot. മാചറുതേർ RC. spotless. 2. So. (C. Te.
māsa, C. Tu. māye) the after-birth = മറു; മാ
ശു B. also umbilical cord. (see മാച്ചു).

മാച്ചൽ māččal & മാച്ചിൽ T. M. 1. VN. of
മായുക q. v. 2. (T. മാറു S. മാൎജന) a besom,
broom, ചൂതുമാ. of rushes, പട്ടമാ. of Areca
leafstalks (മാച്ചിപ്പട്ട vu.). കുറ്റിമാ. stump of a
broom, അടിമാച്ചിലും TP.

മാച്ചാൻ māččaǹ The clown or fool of the
theatre, മാ. കളി low jests (fr. മാച്ചു?).

മാച്ചു māčču̥ (മാചു). 1. Filth, dirt as of the
hands കൈമേൽ മാ. ഇല്ല; മാച്ചാക്കി soiled. കൃ
മി ഉണ്ടാവാൻ മൂലം മാ. മെഴുക്കുകൾ Nid. മാച്ചു
ദുൎഗ്ഗന്ധം ഇല്ല ദേഹങ്ങളിൽ RS. — in metals മാ
ച്ചേറിപ്പോയൊരു നല്പൊന്നു നന്നായി കാച്ചി
നാൽ എങ്ങിനേ വന്നു ഞായം CG. 2. the after-
birth V1. 3. മണിമകുടം മേവും മാച്ചറുത്തുല
കിൽ ഇട്ടാൻ RC. hair? (T. മചിർ).

മാച്ച്കിഴി കെട്ടിത്തൂക്ക (2) Palg. to tie
the secundines of a cow to a milky tree to
ensure a good supply of milk from the
cow (superst.).

മാച്ചുവള്ളി (2) So. the navel-string of a beast.

മാജൂൻ No., മാശുമം Palg., മാശനം T.A con-
fection of hemp, sugar & cocoanut-milk = ക
ഞ്ചാവപ്പം, — ലേഹം.

മാഞ്ചി māńǰi T. M. = മാംസി a. med.

മാഞ്ചെവി, see മാൻ.

മാട māḍa 1. T. So. (മടങ്ങു). A cow with horns
bent downwards. 2. മാടകൾ ഉരുകുമ്പോൾ
അതിയായി എരിഞ്ഞീടും KR. in a conflagration
= മാടം or മേട.

മാടം māḍam T. M. C. Tu. (മടം, മാടു). 1. A
house with an upper story. മ’വും കൊന്തളവും
തീൎക്ക TR. tower on walls. മൌൎയ്യൻ ഇരിക്കും
എഴുനിലമാ. Mud. തൃക്കാരിയൂർ പൊന്മാടം KU.
the Tr̥. palace. ചുടരൊളി മാ. തോറും RC. =
വെണ്മാടം women on every balcony, fig. പ
ന്തിരണ്ടുണ്ടതിൽ മാ’ങ്ങൾ CG. in the അമ്പലം
of the human body. 2. a niche in walls;
a hut of mountaineers or Pulayas in Trav. (=
മണ്ഡപം 3). വിളഭൂമി രക്ഷിപ്പാൻ മാ. കെട്ടിച്ചു
Bhg. in rice-fields; so മാടം വെക്ക Palg. (trans-
portable & gen. on 4 poles) = കാവ (ൽ) ച്ചാള.
മാടത്തിങ്കീഴിൽ N. pr. one of the 5 Kšatriya

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/877&oldid=198892" എന്ന താളിൽനിന്ന് ശേഖരിച്ചത്