താൾ:33A11412.pdf/854

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തഗ — മഥനം 782 മഥിക്ക — മദിരം

മത്തഗജം (1) an elephant in a warlike mood
Mud., or in rut =മദകരി.

മത്തഗാമിനി = ദന്തിഗാമിനി VetC.

മത്തത S. intoxication പാനമ. പോയി KR.
മധുപാനം ചെയ്തു മ. പൂണ്ടു Bhr. (bees).

മത്തമതി S. blinded by passion മ. കളായി Sah.

മത്തവാരണം, മത്തേഭം S. a rutting elephant.

മത്തവിലാസം S. sensual pastimes.

മത്താപ്പു P. mah-tāb (moon-shine). Blue light.

മത്തി matti, Tdbh. of മത്സ്യം. 1. A small fish,
Sardinia, used as manure. 2. N. pr. m. &
f., മത്തിച്ചി f.

മത്തു mattu̥ 1. Tdbh. of മത്തം. Intoxication vu.
മസ്തു as മ. പിടിക്ക, കയറുക, കുടിമത്തു etc.
2. Tdbh. of മഥി a churn-staff; a rammer.
3. So. a trap or snare for elephants മ. വെച്ചു
പിടിക്ക MC. a cruel mode of catching them.
മത്താമ്പുല്ലു So. a grass in corn-fields.
മത്തിക്ക So. to be sweet — VN. മത്തിപ്പു B.
മത്തേഭം S. see മത്തവാരണം.

മത്സരം malsaram S. (മദ്). 1. Selfishness, envy
ചൊല്ലു മ. കൈവിട്ടു Mud. ഇവങ്കൽ മ. Sah.
2. deep animosity അവനെ ഒടുക്കുവാൻ ഗാഢ
മ. ഉള്ളിൽ വെച്ചുകൊണ്ടു Mud. ഞങ്ങളും അവ
രും തമ്മിൽ മ. ഉണ്ടു MR. 3. rebellion. മത്സ
രാദി V1. discord.

മത്സരക്കാരൻ 1. envious, contentious. 2. So.
a niggard.

മത്സരി S. envious. മ. യായൊരു ദുസ്സഹൻ CG.

denV. മത്സരിക്ക 1. to envy, oppose മ’പ്പതി
ന്നു മതിയാമോ PT. dare to fight. തമ്മിൽ
മ’ച്ചു നില്ക്ക open enmity. 2. to rebel, ക
ല്പനെക്കു മ’ച്ചു TR. revolted against Govt.
കുമ്പഞ്ഞിയെ വിശ്വസിച്ചു ടീപ്പുവിനോടു മ’
ച്ചു TR. took up arms against Tippu.

മത്സ്യം malsyam S. (√ മദ്). Fish, Tdbh. മത്തി,
മച്ചം. — കുളത്തിൽ മ. പിടിപ്പാൻ MR.; മത്സ്യഗ
ന്ധം fishy smell V1.

മത്സ്യാവതാരം one of Višṇu’s incarnations, Bhg.

മഥനം mathanam S. ( മഥ്). Churning, fig. അ
വനെ പലപ്രകാരം മ. ചെയ്തു tried all with
him.

denV. മഥിക്ക = കടയുക 1. to churn അവർ
വലിച്ചുകൊണ്ടയച്ചുകൊടുക്കയും കൊടുത്തയ
ച്ചു കൈക്കൊൾകയും— മഥിച്ചുലെച്ചേറ സം
ഭ്രമിപ്പിച്ചും ധാവതിപ്പിച്ചും അങ്ങൊടിങ്ങൊടു
പലവിധം ഭൂധരം അലപ്പിച്ചു മഥിച്ചു Bhg8.
2. to make fire by attrition അരണി കര
ങ്ങളാൽ മ. Bhg.

CV. ദേവാരികളാൽ മഥിപ്പിച്ചാൻ Bhg8. set
the Rākšasas to churn.

മഥിതം S. (part. pass.) churned; butter-milk.

മഥുര N. pr. Kr̥šṇa’s birthplace CC.

മദം maďam S. (L. madidus). 1. Delight, intoxi-
cation = മത്തത. 2. elated spirits, passion.
അൎജ്ജുനന്റെ മദത്തെ പോക്കി humbled. —
പോർമദം Brhmd. യുദ്ധമ. Bhg. ബലവാൻ
ഞാൻ എന്ന മദമില്ല KR. = ഭ്രാന്തി; insanity. മ
യിലും കുയിലും മ. തുടങ്ങി CC. rutting. 3. the
juice that flows from a rutting elephant’s
temples മ. പൊഴിയുന്ന ആന KR. പെയ്ത മ.
Bhr. മ. പൊട്ടുക B. മദപുഷ്കരം ഒഴുകി Bhg.
മദകരി S. a rutting elephant & മദഗജം Bhr.

മദജലം (= 3), so ഗണ്ഡത്തിൽ തോയുന്നവൻ മദ
തോയം CG., മദസലിലം ഒഴുകിന കരി Bhr.

മദനം S. lustful passion — മദനൻ Kāma. മദ
നപടനായകൻ Nal. മദനശാസ്ത്രംകൂടേ ഗ്ര
ഹിച്ചിട്ടുവേണം സൎവ്വജ്ഞപീഠം കരേറുവാൻ
KU. science of love. മദനലീലാദികൾ ചെ
യ്ക Sk.

മദപ്പാടു rut, brim ആനെക്കു മ. ഉള്ളനേരം PT.
മദംപാടിളകുക to be in rut V1., മദമ്പാടു
ണ്ടാക MC., മദമ്പെടുക B.

മദയാന a rutting elephant.

മദാളിക്ക T. aM. to grow rank V1.

denV. മദിക്ക 1 to be elated, intoxicated അ
ൎത്ഥം ഉണ്ടായാൽ മ’ച്ചപപോം ഏവരും Bhg.
മദാന്ധനായി നീ മദിച്ചുപോകാതേ KR. കു
ടിച്ചു മദിച്ചു നടക്ക vu. നാടു മതിച്ചും പടവ
ന്നിട്ടും അല്ല കൊന്നതു TP. by an insurrec-
tion. 2. to be in rut ആനകൾ കാട്ടിൽ
മ’ച്ചു പുളച്ചു കളിപ്പതു KR. — (part. pass. മ
ത്തം).

മദിരം S . intoxicating, മദിര S. = മദ്യം f.i. മ
ദിരാപാനം ചെയ്തു Bhr.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/854&oldid=198869" എന്ന താളിൽനിന്ന് ശേഖരിച്ചത്