താൾ:33A11412.pdf/848

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മട്ടക്കൊ — മട്ടെക്ക 776 മഠം — മണമാ

യം. കണ്മട്ടം B. certainty?, M. (ചൊവ്വിന്നും നി
രപ്പിന്നും) approximate straightness, level
(by guess). 2. solder വിളക്കുന്ന മ.; fig. മ.
കൂടാതേ ചേരുമോ VilvP. how be reconciled
without a mediator. 3. alloy മ. കൂട്ടി വെള്ളി
ഉരുക്കുന്നു TR. മ. ചേൎക്ക to alloy. 4. a pony മ
ട്ടക്കുതിര.

മട്ടക്കൊമ്പു B. a horn growing backwards
or downwards (fr. മട്ട 1.)

മട്ടത്തരം maṭṭataram So. (മട്ട T. stupid, C.
maḍḍa). Rusticity, awkwardness.

മട്ടി Te. T. So. (C. maḍḍi) clumsy, in മട്ടിപ്പാൽ
coarse incense; മട്ടിപ്പണി Palg. rude work-
manship; T. Palg. a blockhead.

denV. മട്ടിക്ക (T. v. a. to make circular),
f. i. എന്നെ മട്ടിച്ചുകളഞ്ഞു loc. he played
me a trick unawares = വട്ടത്തിൽ ആക്കി.

VN. മട്ടിപ്പു = തട്ടിപ്പു, ഇന്ദ്രജാലം.

മട്ടിപ്പുകാരൻ No. = മട്ടിയക്കാരൻ.

മട്ടിയം maṭṭiyam (T. a musical measure).
Flattery, obtaining consent by ruse.

മട്ടിയക്കാരൻ an irresistible flatterer; a trick-
[ster.

മട്ടു maṭṭu̥ 5. (മട്ടം). 1. Measure, limit. മ. ഇടുക
to fix rules മട്ടില്ലാതാന KR. innumerable. മ
ട്ടില്ലാതൊരു കോപം KR., മട്ടറ്റ മേല്ക്കെട്ടി Nal.
immense, unbounded. ശീതം മട്ടിനു ഉണ്ടു No.
is tolerable. മട്ടുള്ള temperate. മുമ്പത്തേ മ.
തെറ്റി not within the former limits, opp. മട്ടി
നു നില്ക്ക to know one’s place; മട്ടിനു മീതേ
പറയൊല്ല, മട്ടിനു മട്ടിനു (vu. മട്ടെക്കു) No. =
ക്രമമായി. അമ്മട്ടും Bhg. so far. അള്ള എത്തി
ക്കും മട്ടും Mpl. 2. (C. Tu. Te. maḍḍi, also H.)
dregs, lees, sediment of oil, palm-wine (=കി
ട്ടൻ V1., കള്ളിന്റെ അടിയൂറൽ). കള്ളിന്റെ മ
ട്ടും കമ്മളിന്റെ പിട്ടും prov. = മത്തു. അവന്റെ
മട്ടെടുക്ക to humble oneself below him. 3. T.
palm-juice? see മടു 2., nectar മട്ടലർബാണൻ
Kāma. മട്ടേൽമിഴി Bhr. with charming eyes.
മട്ടോൽമിഴിയാൾ Sk. മട്ടോലും മൊഴിയാൾ Bhr.

മട്ടോലും വാണിമാർ CG. sweetly speaking.
 ? മട്ടോല V1. wife of Brahmans & kings.

മട്ടെക്ക B. To be ashamed?

മഠം maṭham S. (see മടം, മട). 1. A Brahman
college, Sanyāsi cloister (64 of which Parašu
R. established in the 64 Gramās. KM.), also
മഠപ്പാടു Anach. സന്ധ്യയും ചെയ്തു ജപിച്ചീടു
വാൻ ഒരു മഠം KR. ആൺമഠം a monastery,
കന്യക —, പെൺമഠം a nunnery (mod.) 2. the
house of a Brahman, esp. Paṭṭar വേണ്ടപ്രകാ
രം മ. കെട്ടി ഇരുന്നോളുവാൻ TR. — മഠപ്പുര
see മടപ്പുര.

മഡ്ഡു maḍ’ḍ’u S. (മൎദ്ദ). A drum = നെടുന്തുടി vu.
മഡ്ഡു ഡിണ്ഡിമം നല്ല മദ്ദളം KR.

മണക്ക maṇakka T. M. (fr. മണം). 1. To yield
a smell, അപ്പം പഴക്കം മ. smells old, ചാണകം
മ. smells after dung. പൂനന്നായി മ. — എനിക്ക്
ഒന്നും മ’ക്കുന്നില്ല. 2 v. a. to smell അവന്റെ
വായി മണത്തു നോക്കു TR. അണെച്ചു മൂൎദ്ധാ
വിൽ മണത്തു ആസനം കൊടുത്തു KR. kissed,
as a mother her son, = മുകരുക.

CV. മണപ്പിക്ക to cause to emit a smell or to
smell. കാറ്റു മ. to infect the air with a
smell.

മണങ്ങു a bad sort of fish, pilchard; a bait
fixed to a fish-hook V1.

മണങ്ങുക CG. = വ — (C. Te. T. maṇagu to
be pliant, bent, to join).

മണന്തം (loc.) A churl.

മണം maṇam 1. T. M. C. Smell, good or bad
മ. കിളൎന്ന കുക്കുലുവകിൽത്തടികൾ RC. മഴ
പെയ്തിട്ടു മണ്ണിന്റെ മണം പൊന്തുന്നു No. So.
മ. ഏറും നൽമാലകൾ Anj. മ. കേൾ്ക്ക to smell.
മ. കാട്ടുക to perfume. പെരുമണം = സുരഭി V2.
നാലും ഒരു മ. ചേൎക്കുന്നു TP. 2. reputation
പണമുള്ളവനേ മ. ഉള്ളു prov. മ. കെട്ടവൻ V1.
മണവും ഗുണവും ഇല്ലാത്തോൻ = നീചവൃത്തി
ക്കാരൻ. 3. T. aM. wedding (Te. മനുവു, C. Tu.
madive).

മണക്കളം seats for bride & bridegroom.

മണക്കോലക്കട്ടിൽ a Nāyar’s bed, hon.

മണപ്പുര V1. a chamber built for bride &
bridegroom.

മണമാളൻ RC. a bridegroom, husband മല
മകൾ മ. Siva.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/848&oldid=198863" എന്ന താളിൽനിന്ന് ശേഖരിച്ചത്