താൾ:33A11412.pdf/842

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മകടം — മഗ്നം 770 മഘം — മംഗലപ്പാല

ന്നവൻ, കാമാനുസരണത്തിന്നുൾക്കാണ്പു മകിഴു
മാറാം അനുഭവസുഖം ആനന്ദമാകുന്നതു KeiN.
മകിഴ് മരം S. മകുരം Mimusops elengi.

മകുടം maɤuḍam S. (& മു —). 1. A tiara, crown
മ. ചൂടും AR.; met. വനങ്ങളുക്കും ഭുവി തുനിക്കും
മ’മായിരിന്ന പഞ്ചവടി RC. 2. a flat sum-
mit = മുകൾപരപ്പു.

മകുടമണി S. a crest-jewel, fig. കുലമ. Nal. the
highest ornament of his tribe. മകുടശിഖാ
മണി V1. a honorific title.

മകുരം maɤuram S. & മു — A looking-glass.

മക്ക Ar. & മക്കത്തു (also മക്കം നകർ Mpl.)
Mecca; Western മക്കത്തിന്നു പുറപ്പാടാക, മക്ക
ത്തു കപ്പൽ വെപ്പിച്ചു KU. മക്കത്ത് ഓടിക്ക.

മക്കച്ചോളം maize.

മക്കി Arabian, in സുന്നമക്കി, മക്കിഏലസ്സ് waist-
ornament with a tube; മക്കിപ്പൂ wormwood.

മക്കം makkam (Te. Tu. C. maggam) A Eur. loom.

മക്കത്തായം, see മകൻ.

മക്കന Ar. maqna’, A veil മ. ഇട്ടു നടക്ക.

മക്കൾ pl. of മകൻ, മകൾ; prob. from മകു C.
a child, see മകൻ.

മക്കുണം PT. = മക്വണം.

മക്രു Ar. makrūh, Suspected, what is neither
halāl, nor harām.

? മക്ലോടൻ ശേർ A Seer used in Wayanāḍu
& the neighbouring districts of Malabar; 2 മ.
= 1 കാപ്പാടൻ ഒത്ത ഇടങ്ങാഴി or 1¼ ഇളയ
തു (1 ഇളയതു = 2 Calicut Seers).

മക്വണം makvaṇam S. A bug മ. ഒളിച്ചു PT.

മക്ഷിക makšiɤa S. (L. musca). A fly മ. പോ
ലേ KR. മക്ഷികൾ പാടുന്ന പാട്ടു പോലേ CG.

മഖം makham S. (മഹ cheerful). A sacrifice മ
ഹിതമാം മ. തുടങ്ങി CC. മഖത്തെ ചെയ്യിച്ചു KR.

മഖശാലയിൽ Bhr. (= യാഗം fr. മഘം?).

മഗധം maġadham S. South Behar, the native
country of Buddhism.

മഗധൻ S. a bard മ’നുടെ കഥയിൽ രുചി വാരാ
[ഞ്ഞു Nal.

മഗ്നം maġnam S. (part. pass, of മജ്ജ്). Im-
mersed. മുഖം മഗ്നരൂപമാക VyM. absorbed, as
by distress of mind. നയനജലേ മ’നായ്‌വീണു
BR. അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ മഗ്ന
രായഗ്നിയിൽ വീണു; ആനന്ദമ. AR.

മഘം magham S. 1. a gift (മഹ). 2. = മകം KR.
മഘവാൻ S. Indra.

മങ്ക maṅga T. M. (C. Te. Tu. manku infatuation,
dullness = മങ്ങുക). A young, playful woman,
coquet, also മങ്കച്ചി, pl. മങ്കയർ RC മഹാസ
ങ്കടം മങ്കമാരായി പിറന്നാൽ SiPu. (= harlot).
മാമലർമങ്ക, പങ്കജമങ്ക Lakšmi, മാമലമങ്ക
Pārvati.

മങ്കിതം MM. see മങ്ങിതം.

മങ്കു, B. chaff, blighted ears. — മങ്കരി Trav.
stunted rice, eaten parched = മന്നല & വന്ന
ല q. v. — (or fr. Port, manco, deficient?).

മങ്കമക്കാപ്പൻ (CrP.) A kind of paddy.

മങ്കുലം, see മൺകലം.

മംക്ഷു S. & മക്ഷു Ved. (L. mox). At once.

മംഗലം maṅġalam S. 1. Prosperous, മംഗല
ജന്മം എടുക്ക. VilvP. good caste. മംഗലകാന്തി
കലൎന്ന രത്നങ്ങൾ Mud. = ശുഭം; blissful ദുഃഖ
സൌഖ്യാദിയില്ലാത്ത മ’ൻ Sah. (God). മംഗലാ
ത്മാവേ AR. (Voc. m.), മംഗലശീലൻ Mud.
2. welfare. മ’മസ്തു VilvP. farewell! മംഗലമാ
കല്ലോ എന്നേ വേണ്ടു, മംഗലമാകെന്നു ചൊല്ലി
പ്പൂണ്ടാർ CG. So മ. കൂറുക to congratulate.
പൌരന്മാർ മംഗലവാദം ചെയ്താർ ഒക്കയും ഒ
രു പോലേ KR. blessings, acclamations. മ.
പാടുക to conclude a song with the usual
good wishes. 3. joyful solemnity, marriage
മ. കഴിക്കേണം അവൾ GnP. മ. നിശ്ചയിക്ക
or കുറിക്ക SiPu. (= മംഗല്യം). 4. N. pr. of
places, so ചേറമംഗലം, തത്തമംഗലം. etc.

മംഗലകൎമ്മം 1. = ശുഭകൎമ്മം. 2. marriage ചേ
ദിപൻ തന്നുടെ മ. CG.

മംഗലക്കാർ guests at a marriage, so മംഗല
പ്രശ്നം വെക്ക, മംഗലവാദ്യം മുഴക്കുക etc.

മംഗലപുരം, മങ്ങലൂർ N. pr. Mangalur മംഗ
ലോരത്തു ദിക്കുകളിൽ TR.

മംഗലപ്പായി No. a long narrow mat on which
wedding guests sit. മ. വിരിക്ക = പന്തി
പ്പായി.

മംഗലപ്പാല = ഏഴിലമ്പാല Echites or Alstonia
scholaris Rh. generally used in കൎമ്മം; its
wood is required for a seat in കല്യാണം, &

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/842&oldid=198857" എന്ന താളിൽനിന്ന് ശേഖരിച്ചത്