താൾ:33A11412.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്ഷം — അക്ഷിതം 5 അക്ഷുദ്ര — അഗരു

അക്ഷം akšam S. (oc-ulus) 1. Eye, as in
രുദ്രാക്ഷം. 2. mark on dice. 3. playing
die. 4. axle tree (അച്ചു). 5. a weight of
37½ fanam (= കൎഷം).

അക്ഷക്രീഡ gambling V. C. (അക്ഷങ്ങൾ പൊ
രുതീടും).

അക്ഷമാല necklace of Elæocarpus seeds.

അക്ഷണം akšaṇam S. Suddenly; അക്ഷണ
രായുള്ള യക്ഷന്മാർ CG.

അക്ഷതം akšaδam S. 1. Unhurt, un-
wounded; അക്ഷതരായുള്ള രക്ഷികൾ CG. 2.
whole grain fried (po.) 3. pigment of rice,
saffron and lime for the sectarial mark on the
forehead.

അക്ഷമ akšama S. Impatience; അക്ഷമം
unable to bear, impatient.

അക്ഷയം akšayam S. Imperishable അക്ഷയ
കീൎത്തി KR. അക്ഷയൻ the eternal.

അക്ഷരം akšaram S. (undecaying.) 1. A
letter of the alphabet, syllable. 2. word ദീ
നാക്ഷരങ്ങൾ Nal. pathetic words. വാമാക്ഷര
ങ്ങൾ അരുൾചെയ്തു CC. refused; അ. കൂട്ടി വാ
യിക്ക to spell; അ. പിരളുക, പിണങ്ങുക, വീഴു
ക slip of the pen; എൻെറ കൈയക്ഷരം ത
ന്നെ TR. my handwriting.

Cpds. അക്ഷരജീവി a clerk (po.)

അക്ഷരപരിജ്ഞാനം learning.

അക്ഷരമാല the alphabet.

അക്ഷരശ്ലോകം (ചൊല്ലി) alphabetical song.

അക്ഷരാഭ്യാസം learning letters, etc.

അക്ഷരാരംഭം setting a child to learn.

അക്ഷാന്തി akšānδi S. = ‍അക്ഷമ Impatience,
envy; അക്ഷാന്തിമാൻ hasty, envious.

അക്ഷി akši S. = അക്ഷം 1. Eye. 2. trunk
V1. ദക്ഷിണമാകിനൊരക്ഷി ആടി CG. അക്ഷി
കൾ ആടുന്ന ലക്ഷണം CG. അക്ഷിമണി (eye-
ball) ഉരുട്ടി Mudr.

അക്ഷിതം akšiδam S. = അക്ഷയം f. i. അ
ക്ഷിതസ്നേഹത്തോടെ PT.

അക്ഷീണം the same അക്ഷീണായുഷ്യരായി
ever living, അക്ഷീണകീൎത്തികളായുള്ളവർ
KR.

അക്ഷുദ്രൻ akšudraǹ S. Not little, an im-
portant person V1.

അക്ഷോഭം akšōbham S. Without agitation,
constancy; അക്ഷുബ്ധ കൃപാകലശാംബുധേ Kei.
V2.

അക്ഷോഭ്യൻ immovable Bhr. V. den; അ
ക്ഷോഭിച്ചുനില്ക്ക V1.

അക്ഷൌഹിണി akšauhiṇi S. (അക്ഷ +
ഊഹിനി.) A complete army consisting of 21870
elephants, as many chariots, 65610 horses,
109350 infantry. (In the Bhārata war the
Pāndavas have 7, their foes 11 akšauhiṇis.
One elephant, 1 chariot, 3 horses and 5 foot-
men form a സേനാമുഖം; this tripled ഗുന്മം,
tripled ഗുണം, tripled വാഹിനി, പുതന, ചമു
കം, അനീകിനി, തദ്ദശ ഗുണിതയാകന്നതും അ
ക്ഷൌഹിണി. Bhr.)

അഖണ്ഡം, അഖണ്ഡിതം akhaṇḍam,
akhaṇḍiδam S. Unbroken, whole; അഖണ്ഡാ
ൎത്ഥസിദ്ധിയെ പ്രാപിപ്പാൻ ChR. അഖണ്ഡി
തലക്ഷ്മിപ്രസന്നർ (in epistolary style) the
most fortunate TR.

അഖിലം akhilam S. All, whole (po.)
അഖി
ലഗുണഗണവും etc. അഖിലേശൻ lord of all.

അഗം agam S. (not going) Tree, mountain (po.)

അഗണിതം agaṇiδam S. Innumerable, also
അഗണ്യസദ്ഗുണം KR.

അഗതി, agaδi S. 1. Being without means =
വഴിയില്ലായ്ക, അഗതിപ്പെടുക fall into adverse
circumstances V1. അഗതിക്ക് ആർ തരും
who will help me in my poverty? 2. (= അഗ
തിമാൻ V1.) poor, forlorn, unprotected അ
ഗതികൾ beggars.

അഗതിവേഷം പൂണ്ടു Mud.

അഗതിത്വം poverty, stinginess V1.

അഗദം agad`am S. Without disease — medi-
cine (po.)

അഗമം agamam = അഗം S. അഗമ്യ Inac-
cessible = സ്വസ്ത്രീയല്ലാത്തവൾ‍; അഗമ്യാഗമ
നം prohibited intercourse Bhr.

അഗരു agaru S. = അകിൽ (കാളാഗരുദ്രുമം
Nal. = കാരകിൽ). അഗരുചന്ദനം എരിഞ്ഞു ധൂ
മം, അഗരുധൂപത്തിൻ പരിമളം. KR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/77&oldid=197953" എന്ന താളിൽനിന്ന് ശേഖരിച്ചത്