താൾ:33A11412.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അകടു — അകറ്റു 3 അകലം — അകിഞ്ച

അകമ്പുകുക, ക്കു to enter.

അകമ്പുറം outside and inside, അകമ്പുറം തി
രിയാത്തവൻ V1. clownish, illbred, ഇട
ത്തും വലത്തും അകമ്പുറം തിരിയാത്തവൻ
V2. a complete fool. ഇതിൽ ഒരു അകമ്പു
റം ചെയ്തിട്ടും ഇല്ല TR. no underhand deal-
ings, no shuffling.

അകവില T. regulated price of grain — highest
price (So. and Palg.)

അകടു aɤaḍu (T. inside, deceit അകം) In അ
കടു വികടു C. Te. M. topsyturvy സകലവും
അകടു വികടാക്കി vu. spoiled it all, also അ
കിടുപകിടു.

അകണ്ടകം aɤaṇḍaɤam S. Free from thorns
and vexations; രാജ്യം അകണ്ടകമായ്വന്നിതു
Brhmd. ഭരതൻ രാജ്യം അകണ്ടകമായി പരിപാ
ലിക്കുന്നു KR. without opposition.

അകത്തി aɤatti PM. (അഗസ്തി) Sesbania
grandiflora Rh. with edible leaves. ചിറ്റ
കത്തി a med. Cassia.

അകത്തുക aɤattuɤa (= അകറ്റുക) Todistend.
കാൽ അകത്തി വെച്ചു stretch asunder.

അകഥ്യം aɤathyam S. (കഥ) Not to be spoken
(po.)

അകന്ത aɤanda T. = അഹന്ത Pride.

അകപ്പം aɤappam (അക) Stalk of grass,
rice V1.

അകപ്പാൻ aɤappāń (T. C. അകപ്പ from അ
കം) Ladle V1.

അകരം aɤaram (Tdbh. അഗാരം.) A Brahmin
house, So.

അകരുണൻ aɤaruṇaǹ S. Unmerciful (po.)

അകൎത്തവ്യം aɤartavyam S. Impracticable,
want of energy.

അകൎമ്മകം aɤarmaɤam S. Without object,
intransitive; അകൎമ്മക്രിയ intr. verb (gr.)

അകറ്റുക aɤat̀t̀uɤa T. M. (trans. of അകലു)
1. To extend, open. 2. gen. to remove, put
away (as പാപം, ഐയം). സമ്പൎക്കം അകറ്റുക
dissolve a connection.

അകറ്റിക്ക C. V. cause to remove.

അകലം aɤalam 1. Breadth, width. 2.
distance. ൨ കുടി തമ്മിൽ ഒരു വിളിപ്പാട് അക
ലമേ ഉള്ളു.

അകലുക, ന്നു aɤaluɤa TM. (Tu. C. Te.
അഗൽ) 1. To become extended, distant. 2.
to part, retire; വീരരും മണ്ടി അതിഭയത്തോട്
അകന്നാർ UR. വിവശത അകല‌്വതിന്നു തുണെ
ക്കേണം help me of my distress; ധൎമ്മമകന്ന
വാക്കുകൾ KR. (= ഇല്ലാത്ത).

അകല, അകലേ Inf. far off, aside അകലേ
നില്ക്ക, അകല പോയി തിരിഞ്ഞു withdrew.
രാഗാദികളെ അകലേ കളക Ch. R. അക
ലേ പോന്നവനെ അരികേ വിളിച്ചാൽ prov.

അകലിച്ച in regular distances.

അകല്ച V. N. separation, distance, reserve.
അകല്ച മൌൎയ്യനോടു ചാണക്യനു പെരികേ
ഉണ്ടു Mud. much estranged.

അകൽ aɤal T. M. 1. Round earthen lamp.
2. (?) anger V1.

അകസ്മാൽ aɤasmāl S. (കസ്മാൽ whence)
Without cause, unexpectedly, suddenly (po.)

അകാ, അകായി aɤā, aɤāyi (അകം 2.)=
അകവായി Inside of house, room; അകായി ക
ടന്നു, ഭക്ഷണം വെക്കുന്നതിന്റെ അകായിൽ
കടന്നു TR.

അകായിലുള്ളവർ = അകത്തവർ.

അകായുള്ളതു (Coch.) = അകത്തമ്മ a Nambutiri
woman.

അകാമ്യം aɤāmyam S. (കാമ) Undesirable (po.)

അകാരം aɤāram S. The sound or letter അ.
അകാരാദി alphabetical, a dictionary.

അകാരണം aɤāraṇam S. What is without
cause; അകാരണമായിട്ടു തളൎച്ച Asht. (= അക
സ്മാൽ) അകാരണമായി ദ്വേഷ്യപ്പെട്ടു unpro-
vokedly.

അകാൎയ്യം S. not to be done.

അകാലം aɤālam S. Untimely, out of season.
അകാലമരണം, അകാലത്തിങ്കൽ ജനിച്ചു — അ
കാലമല്ലേ it is now too late, നേരം അകാല
മായി പോയി MR.

അകിഞ്ചനൻ aɤińǰanaǹ S. Having nothing
at all (po.)

1*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/75&oldid=197951" എന്ന താളിൽനിന്ന് ശേഖരിച്ചത്