താൾ:33A11412.pdf/744

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുകാരി – പുകുക 672 പുങ്കൻ – പുഞ്ചിരി

Te. pogaḍu). Praise, renown ആശ്രിതരക്ഷണ
ത്തിന്നേറ്റം ഉണ്ടാം പു. PT. ത്രിലോകത്തിൽ നി
റഞ്ഞ പുകഴുണ്ടാം, പാർ ഏഴു രണ്ടും നിറഞ്ഞ പു
കഴോടും Bhr. പു. കൊണ്ട Bhr. famous, പുകഴ്
പൂണ്ടു Anj., എട്ടു ദിക്കിലും പു. പൊങ്ങുന്ന മുയൽ
PT., പു. പെരിയ വിജയൻ Bhr.

പുകഴുക 1. to praise വീരൻ എന്നെല്ലാരും നി
ന്നപ്പുകണ്ണതു CG. മംഗലവാക്കുകൾ ചൊല്ലി
പ്പുകണ്ണു, കണ്ണനെ തിണ്ണം പു. CG. പോറ്റി
പ്പുകണ്ണുള്ള തീൎത്ഥം വരണ്ടുപോം Sah. 2. So.
to be praised.

VN. പുകഴ്ച praise.

പുകഴ്ത്തുക to praise (chiefly So.) നിന്നെ ത്രൈ
ലോക്യങ്ങൾ പുകഴ്ത്തുന്നു KR. പുകഴ്ത്തരുതാ
ൎക്കും SitVij.

പുകാരിക്ക (fr. പുക, പുകർ?) No. To add spices
to the curry, to season it = വറുത്ത ചേൎക്ക Mpl.

പുകിൽ puɤil 1. So. (= പുകൽ, പുകർ?) Noise,
pomp, confusion B. 2. humidity as of soil.
V1. perhaps = പൊഴിൽ. 3. (പുകുക VN. entry,
also പൂവൽ) harvest, reaping, vu. പൂൽ f. i. നി
ലങ്ങൾ ഒരു പുകിൽ ആകയാൽ മുണ്ടക വിള
ഇറക്കി MR. എത്ര പൂൽ ആ നിലത്തിൽനിന്ന്
എടുത്തു? ഒരു പൂൽ, മകരപ്പൂൽ തന്നേ; പറ
മ്പിൽ ഒരു പൂൽചാമ etc. 4. (loc.) = കരക്കണ്ടം.

പുകുക puɤuɤa T. M. (C. Tu. pogu). 1. To enter
കാലപുരം പുകുമതിന്നു, പുകുവാൻ RC. The past
a., പുക്കു as കാടകം പുക്കു ചിലർ VCh. സേന
യിൽ പുക്കു KR. rushed into. അകത്തു പുക്കു Mud.
അവിടേ ബോധിച്ചാൽ എനിക്കു പുക്കു TR. re-
ceived. എട്ടാണ്ടു പുക്ക പശു CS. b., കാലനൂർ
പുകുന്തിതു, അമ്പു — ഉടമ്പിൽ പുകുന്തു RC. also
പുകന്താൻ, — ാൾ c., mod. പുക്കി as സൎക്കാരിൽ
പുക്കിയ ഉറുപ്യ TR. അംബരാലയം പുക്കിനാർ
Bhg. 2. to begin അടക്കിക്കൊള്ളുമതിന്നു ച
മെന്തു പുകുന്തു, ഉരെക്കപ്പുക്കാൾ RC. 3. to be
received എനിക്കു തന്നു പുക്കി, പുക്കതിന്നു ത
ന്ന ശീട്ടു MR.

v. a. പുകുക്ക to put into തേനിൽ പുകുത്തു അ
രെച്ചു a. med. soaked (= പൊതിൎക്ക, കുതിൎക്ക).

പുക്കചീട്ടു receipt, written agreement അവനെ
ക്കൊണ്ടു പുക്കശീട്ടു കൊടുപ്പിച്ചു TR.; so പുക്ക
മുറി.

പുക്കവാറു (ആറു) id. തമ്പുരാൻ വാങ്ങിയ പണ
ത്തിന്റെ പു., പ്രമാണത്തിന്നു ചേൎന്ന എഴു
ത്തുകളും പു. കളും TR. ഒരു പാട്ടം പു. MR.

പുക്കവാറുമുറി a receipt. അൎത്ഥം പു. for the
full value of land sold, പാട്ടം പു. for
the rent etc.

പുക്കിക്ക = പൂകിക്ക to make to enter or receive.
ജന്മക്കരണം എഴുന്നെള്ളിയേടത്തു പുക്കിച്ചി
രിക്കുന്നു TR. was handed over to H. H. അ
വൻ വാരം പുക്കിച്ചതു MR.

പുക്കുപാച്ചൽ So. difference, more or less; dea-
lings.

പുങ്കൻ puṅgaǹ So. A fool (പുൽ? C. pukka,
[a coward).

പുംഖം puṅkham S. The feathered part of
an arrow. ഉടക്കു‍.

പുംഗവൻ puṅġavaǹ S. (പും + ഗോ). 1. A
bull, പുംഗവധ്വജന്റെ ചെഞ്ചിടഭാരം PT.
Siva’s. 2. the chief of നരപു., വാനരപു.
KR. the best of men, monkeys.

പുങ്ങം Tdbh. = പുംസവനം; പുങ്ങച്ചോറു etc.

പുങ്ങു puṅṅu̥ 1. (T. പുൻകു). Pongamia glabra,
as kinds are considered ഉങ്ങു, ആവിൽ, അംഗാ
രവല്ലരി. 2. (= പുഴുങ്ങു) sugar from palmyra
toddy (loc).

പുഛ്ശം puččham S. The tail (see പിഛ്ശം). അ
തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി
despised, vilified, ridiculed me; so:
denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.

പുഞ്ച puǹǰa (T. പുൻചെയ് a sterile field, Te.
C. puǹǰi). 1. Dry crop വേലി തന്നേ വിതെച്ച
പുഞ്ചെക്കുവിനാശമൂലം CC. prov. [പുഞ്ചധാന്യം
dry, opp. നഞ്ചധാന്യം wet cultivation, Palg.
exh. Rev., T.] 2. a crop sown in Nov., reaped in
Apr. B. പുഞ്ചനിലം, പു’പ്പാടം wet land, പു. കൃ
ഷി. 3. a rice of early growth പു. വിള ന
ടക്കുന്നു MR. planted in Kumbha, reaped in
Mithuna or Karkaḍa.

പുഞ്ചക്കണ്ടം field under irrigation, yielding
even 3 harvests.

പുഞ്ചയടക്ക an early, first nut.

പുഞ്ചിരി puǹǰiri (പുൻ) A smile (മന്ദഹാസം).
പു. തൂകുക, ഇടുക, ക്കൊള്ളുന്നു TP. നിന്റെ പു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/744&oldid=198759" എന്ന താളിൽനിന്ന് ശേഖരിച്ചത്