താൾ:33A11412.pdf/743

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പീലു — പുക 671 പുക — പുകഴ്

പ്പിച്ചു Mud. പുരികൂന്തലും പീലി കോത്തു കെട്ടി
CC. നിറന്ന പീ. കൾ നിരക്കവേ കുത്തി നെ
റുകയിൽ കൂട്ടിക്കെട്ടി Bhr. മുടിയിൽ പീലി മുറു
ക്കി Anj. (boys). പീലിയും കെട്ടി എടുത്തു Mud.
(a Yōgi). 2. a head-ornament; toe-ring of
women, straw, eyelashes B.

പീലിക്കണ്ണു the eye of a peacock’s tail-feather.

പീലിക്കാറു (=പീലി, or comparable to it) പീ’
റണി കുഴലുകൾ CC.

പീലിക്കുന്തം RC. a feathered javelin.

പീലിക്കുട an umbrella made of peacock’s
feathers; similar നീലത്തഴയായ പീലിപ്പുറം
തന്നെച്ചാലപ്പരത്തി വിരിച്ചു CG.

പീലു pīlu S. 1. Careya arborea (ഉങ്കു). 2. Ar.
(fil, P. pīl) an elephant.

പീവട്ടി pīvaṭṭi So. Physalis flexuosa B.

പീവരം pīvaram S. (പീനം). Fat, stout പീവ
രഗ്രീവങ്ങൾ അശ്വങ്ങൾ Nal.

പീവരസ്തനി f. with large breasts or udder.

പീള pīḷa T. M. Rheum of the eyes. പീളക
ണ്ണടിയുന്നു the eyes to be closed with rheum.
പീളയായ അടക്ക a young, watery betelnut.
പീളക്കുഴി the inner corner of the eye, പീള
ക്കുഴി ദശ തുള്ളുക CS.

I. പും pum S. Male (fr. പുമംസ് S.)

പുംശ്ചലി S. a harlot (running after men) ഭോ
ഗാൽ ഉപായയായ പും. Bhr.

പുംസവനം S. a domestic ceremony on the
mother’s perceiving the signs of concep-
tion (=പുളികുടി‍); in the 5th or 7th month
പുംസം (Tdbh.) നല്ല പുളികുടി എന്നിവ ഭം
ഗിയോടേ കഴിപ്പിച്ചു വിപ്രൻ SG.; also
പുങ്ങം q. v.

പുംസ്ത്വം S. manhood പുംസ്ത്വശക്തി ചെറുകും
Nid. (semen). തന്നീട വേണം എനിക്കു പു.
Brhmd. change me into a male child.

II. പും T. M. = പുൻ, പുതു in പുഞ്ചിരി.

പുക puɤa T. M. Tu. (C. hoge, Te. povaga,
fr. പുകു). Smoke, vapour. പുക പിടിക്ക to be
smoked, to smoke പുകയിട്ടു വിയൎപ്പിക്ക a. med.
to fumigate. പുകയത്തു വെക്ക, തുക്കുക V1. പു
ക കൊടുക്ക, കൊൾക, വിഴുങ്ങുക a. med. പുക
കൊൾവാൻ വെച്ച ആധാരങ്ങൾ doc.

പുകക്കാടു thick smoke.

പുകക്കൂടു, പുകപ്പഴുതു V2. a chimney.

പുകച്ചപ്പു (C. hogesoppu) Cann. tobacco.

പുകച്ചുറ്റു suffocation from smoke.

പുകനിറം smoky colour, — പുകഞ്ഞനിറം.

പുകപ്പൊടി a drug (പത്മകാഷ്ഠം Costus?)

പുകയറ soot, grime B.

പുകയില T. M. Tu. tobacco (best ഇടപ്പാളം
No., യാഴ്പാണം So.). പുകക്കുഴൽ a tobacco
box, പുകച്ചുരുൾ a cigar, പുകപ്പൊടി snuff.
ചക്കരപ്പു. tobacco prepared for the hooka.

പുകവണ്ടി a railway-waggon, പു. പ്പാത railway.
പു. സ്ഥാനം station.

v. n. പുകയുക 1. to reek, look dim, be dark-
ened by smoke. സുപ്രഭ വേൎവ്വിട്ട് ഒക്ക പുക
ഞ്ഞു പോരുക Brhmd. 2. to be smoked,
heated തല പു. Nid. മൂൎദ്ധാവു പുകഞ്ഞു തുട
ങ്ങി; മുകറു പുകഞ്ഞിരിക്ക V1. to be sullen.
3. to turn to smoke. പുകഞ്ഞുപോയി failed
completely.

VN. പുകച്ചൽ 1. reeking, exhalation; met.
anger after quarrels. 2. heat അവിടേ മു
റിഞ്ഞാൽ കടച്ചലും പു’ലും വീക്കവും പനി
യും ഉണ്ടു a. med.

v.a. പുകെക്ക 1. to fumigate പരിമളവസ്തു
കൊണ്ടു പുകെക്കും ധൂമികാജനം KR. സ്വേ
ദിപ്പിക്ക പു. യും Nid. ഗന്ധകം തീമേൽ വെ
ച്ചു പു’ക്കേണം എന്നാൽ തിമിരം ഇളെക്കും
a. med. തിരിയെ പുകെക്ക (നവദ്വാരങ്ങൾ
ക്കും, സന്ധികൾക്കും) in epilepsy, demoni-
anism med. & Mantr. 2. to preserve or
dry by smoke (a house). പൊത്തിൽ അടെ
ച്ചു പുകെച്ചീടും Bhg.

പുകം Palg. a tree (പൂക്കുരു, പൂത്തെണ്ണ) = പൂവം
[q. v.

പുകർ puɤar T. Dun colour. പു. പൊടിയുക
an elephant to have a white spot on the face,
So. (Te. pride, C. bush).

പുകലുക puɤalaɤa aM. T. (aC. a cuckoo’s
note). To speak മടി ഉണ്ടെനിക്കു പുകല്വാൻ, എ
ന്തു ഞാൻ നിന്നോടു പുകലുന്നത് എൻതുയരം RC.
VN. പുകൽ see പുകിൽ 3.

പുകഴ് puɤaḻ T. M. (C. pogalu, Tu. pugara,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/743&oldid=198758" എന്ന താളിൽനിന്ന് ശേഖരിച്ചത്