താൾ:33A11412.pdf/730

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിടിക്ക 658 പിടിക്ക

ക. — നൂൽ ചായം പിടിച്ചു imbibed, took the
dye. 2. to hold, as a vessel (contain);
to stick to അടിയിൽ പി. vu. ഇരിട്ടുകൾ മരത്ത
ണൽ പിടിച്ചു നില്ക്കുന്നു Nal. ഇറെക്കു പിടി
ച്ചിട്ടു ചവിട്ടിയതു jud. still standing in the
veranda. ഒരുത്തനെ പിടിച്ചാൽ, കൊമ്പിനെ
പിടിക്ക prov. to rely on. മാസപ്പടിയിൽ പി
ടിച്ചു കൊൾക or വെക്ക to keep back, deduct =
ഇട്ടു പിടി കഴിക്ക No. 3. to find out, under-
stand. 4. v. n. to take effect (= പറ്റുക),
തീ പി. to take fire. — to hit അവനു ദീനം പി.,
ദശരഥനിഹ പിടിച്ചിതോ പിശാചു KR. സ്ഥ
ലം എനിക്കു പിടിച്ചില്ല did not prove healthy;
esp. of sickness & remedies എണ്ണ പിടിക്കു
ന്നില്ല, പനിക്കു പിടിച്ചില്ല did not affect the
fever. അതു പിടിയായ്കിൽ MM. if that pre-
scription fails (= അതുകൊണ്ടു പൊറായ്കിൽ). പി
ടിയാത worthless. ഒന്നിനും പിടിയാ V1. ദ്രവ്യ
ത്തിന്നു പിടിക്കാതേ കുറവു വന്ന പണയം VyM.
not reaching the value of (opp. പിടിപ്പതു q. v.).
5. to be formed (as എടുക്ക, കെട്ടുക). ഉറക്കം
പിടിക്ക to grow sleepy, പച്ച പി., ചൂടു പി.
to grow hot, പിത്തം പി. to grow bilious, ദാ
രിദ്യ്രം പി. to become poor, പഞ്ചം പി. dearth
to arise, etc.

adv. part. പിടിച്ചു 1. beginning from പുതുപ്പ
ട്ടണക്കടവു പിടിച്ചു തോവാളക്കട്ടിളയോളം
KU. ആ മാസം പി. from that month.
2. arising from. ധരണി പി. പിണങ്ങും
ChVr. to fight about. അവരേ വേദം പി. ന
മ്പൂതിരി സത്യം ചെയ്യിച്ചു TR. made swear
by their Vēda. 3. referring to.

പിടിച്ചടക്ക to conquer രാജ്യവും നഗരവും ഇ
ങ്ങു പി. Nal. കോട്ട, നാടു പി. TR. etc.
(also merely കുണ്ഡിനം വെട്ടിപ്പിടിച്ചു Si Pu.)

പിടിച്ചടുക്ക to row quick to the shore.

പിടിച്ചിരിക്കു to grasp firmly, adhere, to be
intent on.

പിടിച്ചുകളി a play with shield & sword.

പിടിച്ചുകെട്ടുക to embrace.

പിടിച്ചുകൊൾക 1. to lay hold of പിടിച്ചോ
ണ്ടുപോയി തടുത്തു, കൊലോത്തേക്കു പി’ണ്ടു

പോക TR. 2. to detain, (2) to stop pain.
3. to comprehend.

പിടിച്ചു ചെല്ക to follow up പാദ ചിഹ്നം Bhg.

പിടിച്ചുപറി robbery VyM. പകയും പി. യും
തുടങ്ങി TR.

പിടിച്ചു പറിക്ക 1. to rob വഴിപോക്കരോടു
പി. AR. സാധുക്കളോടു പി. Sah. 2. to
break a quarrel, have a scuffle. കണ്ട
ങ്ങിരിക്കേ പി’ക്കുന്ന വണ്ടാർ കുഴലിമാർ
Si Pu. met. to overpower, disarm (by
their beauty).

പിടിച്ചു പറ്റുക to confiscate കുടിയാന്മാരോടു
പി’റ്റിയ തോക്കു TR.

പിടിച്ചു പൂട്ടുക to embrace, yoke, lock up.

പിടിച്ചുരാക്കു, (T. പിടിത്തിരാവി) an artificer’s
vice.

പിടിച്ചുവെക്ക to stop, arrest; (2) to deduct &
[put by.

VN. പിടിത്തം (= പിടി, also പിടുത്തം) 1. grasp
ഇര പി’ത്തിൽ MC. in seizing the prey.
പി. കൂടുക to lay firm hold on, attack.
പി. ഇളക്കിപ്പോന്നു escaped from, prison.
2. handle (met.) പി. പിടിക്ക to seek a cause
against one. 3. being conversant with,
knowledge, see മലപി. 4. obstinacy V2.

adj. part. പിടിപ്പതു (2) as much as it will
hold. പാത്രത്തിൽ പി’തേ വരൂ prov. കപ്പൽ
പി., വയറ്റിൽ പി. — (4) suitable, requisite,
treated as adj. പിടിപ്പതുപണയം VyM. പി
ടിപ്പതു വില വാങ്ങി നിലം കൊടുത്തു full
value. അതിന്നു പി. ദ്രവ്യം‌കൊടുത്തു, അതി
ന്നു പി. കാണം കൊടുത്തു പറമ്പുകളെ വാ
ങ്ങി TR. പി. അനുഭവങ്ങൾ വെച്ചുണ്ടാക്കി
MR. full of the proper fruit-trees.

CV. പിടിപ്പിക്ക to cause to seize or grasp.
കോഴിയെ പി’ച്ചു, എഴുത്തുകൾ പി’ക്ക TR.
to intercept communications. കുണ്ഡം കുഴി
ച്ചതിൽ തീയും പി’ച്ചു SG. kindled. വാലി
ന്മേൽ വളൎന്ന തീ പി’ക്കേണം KR. താടക
യെ അമ്പാൽ അന്തകപുരം പി’ച്ചരുളി RC.
(= പ്രാപിപ്പിച്ചു). പാരം ജ്വരം പി’ച്ചുതേ
Mud — ഉളുക്കു പി. No. to set a dislocated
joint.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/730&oldid=198745" എന്ന താളിൽനിന്ന് ശേഖരിച്ചത്