താൾ:33A11412.pdf/703

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പല 631 പല – പലാത്തെ

പറ്റിപ്പോക 1. to overtake. 2. to be seized.
രണ്ടു കൊല്ലത്തേ മുതലും പലരായിട്ടും പ.
TR. the revenue of two years plundered
by various people.

CV. പറ്റിക്ക 1. to fix, join, paste, തീ പ. to
set on fire. മടിയിലും പുറത്തും പറ്റിച്ചീടും
Bhg. took a deer on his lap & back. രസം
മുക്കുഴഞ്ചു ഇഞ്ചിനീരിൽ അരെച്ചു പറ്റിച്ചു
പൊടിച്ചു കൊൾക, മോരിൽ പുഴുങ്ങി പ.
a. med. 2. to cause to take effect. ഒരു ഗ
ൎഭം പ’ച്ചു SiPu.; മോശം പ’ച്ചു കളയും Arb.
may outwit me; so ചതി പറ്റിപ്പാൻ നോ
ക്കി jud. 3. to fix in the heart or memory
ശാസ്ത്രങ്ങൾ എല്ലാം പണിപ്പെട്ടു പ’ച്ചു കൊ
ണ്ടു SiPu. mastered the sciences.

I. പല pala 5. (Finnic palyo, Mandschu fulu,
T. പല്ക to be multiplied). Many, several, vari-
ous. Plur. പലരും കൂടിയാൽ പാമ്പും ചാകാ
prov.; പലരും opp. ചിലർ Bhr 1.; പലർ കേൾ
ക്കച്ചൊല്ലരുതു Sk.; പലർ അറിക, പലരും അ
റിയേ notoriously, publicly. Neutr. പലതു as
വഴി പലതു Bhr.; neutr. pl. പല as യാഗങ്ങൾ
പല ചെയ്തു SiPu.; also പലവു കണ്ടാൽ CC.
or പലവയും ചൊല്ലി വിലാപിച്ചു AR., ചോരപ്പു
ഴകളും കാണായിതു പലവയൊലിക്കുന്നതും AR.,
ഇങ്ങനേ പലവും പറഞ്ഞു and so on. Obl. case
പലവറ്റു & പലറ്റിൽ SiPu., പലറ്റിലുമക്കഥ
നല്ലു Bhg. — Before Vowels പലവുരു, പലവൂടു,
പലവൂഴം; often പലവൂൎക്കധിപൻ B. superin-
tendent of a district.

പലപല many, different. പ. വിചാരം fickle-
ness. പലജാതി in various ways. പ. ഇവ്വ
ണ്ണം സ്തുതിക്കയും KumK. (so പലതരം).

പലപ്പോഴും often, also പലനാളും, പലകുറി Nal.

പലവക different items, sundries പ. യിൽ മോ
ഷ്ടിച്ച ദ്രവ്യം TR.; mixed business, as in
courts പ. ഹൎജ്ജി MR.

പലവഴി = foll. പിടിപ്പാൻ പ.ക്കും ശ്രമിച്ചു TR.;
also ചോരപ്പുഴകൾ പലവായൊലിക്ക Bhg.

പലവിധം various kinds or ways പ’ത്തിൽ, as
പലപ്രകാരേണ, TR. പല വിധേനയും MR.
— also adj. പലവിധം നാണ്യം TR.

പലേടത്തും = പലവിടത്തും in many places.

II. പല = പലക? in നെയ്പല q. v.; also മരാമ
ത്തികൊണ്ടു പലാ ചമെച്ചതു KR.; പലകൾ ച
മെച്ചഹോ VCh.

പലം palam S. (fr. പല?) 1. A weight = ൪ ക
ൎഷം or ൧൨ കഴഞ്ചു CS. generally = 10 Rs. or
½ Rātel (നാട്ടുകോൽ); = 5 Rs. (by കൊളമക്ക
ങ്കോൽ). ൧൦൦ പ. ഒരു തുലാം (of 32 Ibs.); നിശ്ശേ
ഷദേഹം ഒരു സഹസ്രം പ. ഉണ്ടു Brhmd. തട
പ്പലം 10, നാട്ടുപലം 12, ഇടപ്പലം 13½ or Cal.
14 Rs. weight. 2. = പലലം flesh. 3. Tdbh.
ഫലം.

പലക palaɤa 5. (Tdbh.; ഫലകം). 1. A plank,
board. കാല്പ. weaver’s treadle of a loom. തണ്ടി
ന്റെ പ. the blade of an oar. കളിപ്പ. a chess-
board. തോൾപ്പ. മേൽ അമതു പലക എന്നി ര
ണ്ടു മൎമ്മം ഉണ്ടു MM. on the scapula. 2. a
seat, footstool ആമപ്പ; പാലപ്പ. 3. aM. a shield
പ. യും വാളും ഏന്തി, കരവാളും ഒൺപ. യും
കരങ്ങളാലേ വാരി RC.

പലകക്കരുതു (or — ക്കുരുതു?) a tool of gold-
smiths with a kind of spindle at one end
& a scope at the other V1.

പല(ക)ക്കളളി a kind of Cactus.

പലകനാക്കു 1. the blade of an oar, So. തണ്ടു
പത്തി. 2. a rudder (without the tiller).

പലകപ്പയ്യാന Bignonia Indica, also പ’നി
വേർ GP.

പലലം palalam S. (= പലം 2.) Flesh പ. ഉ
ണക്കുവാൻ, പലലശകലങ്ങൾ കൊത്തി AR.

പലലാശി who eats flesh (തട്ടുക 1, 422).

പലലാശയം S. a swelled neck, goitre.

പലപല വെളുക്ക (Onomat.) Palg. T. glowing.
Beginning to dawn = പളപള.

പലഹാരം palahāram (T. പണിയാരം, Port.
paniara, C. പലാരം fr. ഫലാഹാരം). Cakes,
sweetmeats, esp. = നെയ്യപ്പം; any slight repast.

പലാണ്ഡു palāṇḍu S. (പല + അണ്ഡം?). Onion
പ. സുഗന്ധിയായ്‌വരുമോ PT.

പലാത്തെല്ലു palāttellụ (പലം 3 ഫലാൽ?).
The one per cent due to a lottery-undertaker =
എടുപ്പു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/703&oldid=198718" എന്ന താളിൽനിന്ന് ശേഖരിച്ചത്