താൾ:33A11412.pdf/673

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട്ടാസ്സ് — പട്ടിണി 601 പട്ടിൽ — പട്ടോല

പട്ടാംബരം KR. a robe of state.

പട്ടാരം Rāja’s fee from each sale of freehold.

പട്ടാസ്സ് paṭṭās C. M. = പടക്കം A. squib.

പട്ടാളം H. paṭālan, A battalion, regiment,
army — പട്ടാളക്കാർ etc.

പട്ടാളിച്ചുപോക No. (പട്ട) = പോളിച്ചുപോക
paddy, greens, etc. over-grown on account
of too much shadow or manure, having
leaves only but no fruit, (comp. പട്ടെക്ക).

പട്ടി paṭṭi 1. (T. loose condition, prostitute, fr.
പടു). Miserable, പട്ടിക്കുതിരകൾ കൊണ്ടു വന്നു
കെട്ടി Nal. vicious. പട്ടിമാടു useless cattle
(abuse). 2. (T. പാട്ടി) a bitch ഊർപട്ടി; dog
in general ആണ്പട്ടി V1. കുരെക്കും പ. കടിയാ
prov. (hence in So. the fem. പട്ടിച്ചി). 3. T. M.
C. a fold for cattle, sheep. പട്ടികെട്ടുക (on the
open field). ആട്ടിൻപട്ടി a sheep-pen on high
pillars (Palg.); place where slaves stand to re-
ceive their hire. 4. Palg. N. pr. m., — വേലൻ.

പട്ടിക്കാടു N. pr. a place between Trichoor &
Palg. പട്ടിക്കാട്ടിലേ നായി (= കാട്ടുപട്ടി = പു
ലി) കടിച്ചിട്ടു വീട്ടിലേ നായേ തല്ലുന്നത് prov.

പട്ടിക്കൂട്ടം V1. a litter of pups.

പട്ടിച്ചാൽ working a ricefield after manuring
with leaves & preparing the squares.

പട്ടിച്ചെവി Acrostichonarifolium, Rh.

പട്ടിപ്പടി the gate of a fold.

പട്ടിപ്പുലി a small leopard.

പട്ടിക paṭṭiɤa 5. S. (=പത്രിക, fr. പട്ടം); 1. A
band, ligature. സൂത്രപ. a metal clasp; esp. a
lath, shingle (of wood, വാരി of bamboo); പ.
തറെക്ക. 2. a list മുതൽവിവരം പട്ടിക MR.;
ജമാപന്തിപ്പ. TR. any catalogue, indenture,
voucher, etc. കാൎയ്യസ്ഥന്മാരുടെ മാസപ്പടിപ്പ.,
സാദിൽവാരപ്പ. etc. നാട്ടുപ. a map.

പട്ടികയാണി a nail for laths.

പട്ടികയോടു flat tiles.

പട്ടിണി paṭṭiṇi (T. — നി) Privation of food
(പട്ടിണിപ്പാടു). പ. കിടക്ക to starve, go to
sleep without a meal. ചൊക്കനെ പ. കിടത്ത
രുതു TP. the dog must not be starved. ഒരു പ.
കഴിക്ക to fast one day. മൂന്നേത്തേപ്പ. കിടന്നു TP.

3 days. പ. കരകയും SiPu. a starving child.
പ. ഇടുക, വെക്ക to abstain from food as one
day after a death; to dun by abstaining. ഞ
ങ്ങളെ അറയിലാക്കി ൨ ദിവസം പ. യിട്ടു തച്ചു
ഹേമിച്ചു TR. left without food. നീ പട്ടിണിയി
ട്ടു കൊല്ലിച്ചീലയോ Mud.; പ. കൊണ്ടു പടക്കൂട്ട
ങ്ങൾ തളരും VCh.; ഒട്ടകം കൊണ്ടു പ. തീൎക്ക PT.
to breakfast on the camel. പ. കളവാൻ VCh.

പട്ടിണിനമ്പി a Brahman who duns by sit-
ting on his umbrella before a debtor’s house, starving himself & those within. If
not satisfied, he performs a funeral cere-
mony for the inmates, a curse more dreaded
than death KU.

പട്ടിൽ paṭṭil So. A bamboo, a place where bam-
boos grow ഇല്ലിപ്പട്ടിൽ V2. (പട്ടൽ = പടൽ V1.)
പട്ടിലൻ B. a barber of a low class.

പട്ടിശം paṭṭišam S. A sharp-edged spear (also
പട്ടസം, — യം).

പട്ടു paṭṭụ 5. 1. (S. പട്ടം) Silk. പട്ടുപുഴു a silk-
worm. പട്ടുമുറി, പട്ടുപുടവ, — ചേല, — ചരടു, —
നൂൽ etc. — പ. കെട്ടി ഉടുക്ക to dress in silk. പ.
മെത്തമേൽ ഞെളിഞ്ഞു VCh. 2. B. sackcloth
made of hemp. 3. light, dry soil. 4. N. pr. m.

പട്ടുകുട (& — ക്കുട) a silk umbrella, honorary
distinction = രക്തഛത്രം.

പട്ടുട CG. silk cloth of men or women, also പ
ട്ടുടയാടു.

പട്ടുപണി (3) working light soil, B. Palg.;
also = പട്ടുവിത = പൊടിവിത.

പട്ടുപായി (1) a fine Palghaut mat (see പായി).

പട്ടും വളയും (1) honorary distinction പ. പ
ണിക്കൎക്കു prov. — നിണക്ക ഒരു പ. കിട്ടും
you deserve a medal (ironic. punishment).

പട്ടെക്ക (പട്ടു or പട്ട വെക്ക) to grow thick
& long like corn stems on rich ground.

പട്ടേരി see പട്ടതിരി & ഭ —.

പട്ടേൽ H. & Mahr. paṭēl, a headman, used = അ
ധികാരി in South Canara, ൩പട്ടേലന്മാർ (jud.).

പട്ടോല paṭṭōla T. M. (പട്ടം 1. 2; also in S.
പട്ടോലിക = പട്ടയം) A royal note V1. esp.
deed of lease; public records അതിന്റെ പ.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/673&oldid=198688" എന്ന താളിൽനിന്ന് ശേഖരിച്ചത്