താൾ:33A11412.pdf/636

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിവറു — നിവിരു 564 നിവിരു

കയും നി'ക്കാതേ പണ്ടാരത്തിൽ ബോധി
പ്പിച്ചു TR. retaining, leaving. 2. to appoint
തന്റെ പ്രവൃത്തിയിൽ നില്പിപ്പാൻ, പണി
ക്കു നില്പിച്ചു TR.

(നി): നിവൎത്തനം S. (വൎത്ത) 1. return കൃതപ്രയാ
സരായി നി'ത്തിങ്കൽ വചിച്ചാർ KR.; രാമനി'
ത്തിങ്കൽ ആഗ്രഹം AR. your wish for R.'s res-
toration. 2. cessation (see നിവൃത്തി).

denV. നിവൎത്തിക്ക S. 1. to return, ലങ്കയിൽ
നി'ച്ചു ചെന്നു, പോകിലും നി'ച്ചീടും KR.
2. to be accomplished, to desist. (നിവൃ
ത്തിക്ക). 3. = CV. ദൈവത്തെ നി'പ്പാൻ
വേണ്ടുന്ന ബലം ഉണ്ടു KR. to bring back,
gain providence over.

CV. നിവൎത്തിപ്പിക്ക 1. to bring back ദൈ
വത്തെ നി'ച്ചീടേണം KR. 2. to carry
out മരണോദ്യുക്തബുദ്ധിയെ മുനിവാക്യം
കൊണ്ടു നി'പ്പാൻ KR.

നിവറു nivar̀ụ T. aM. Throng (= തിവിറു?). അ
ലങ്കാരത്തോടും കൂട നിവറ്റയക്ക KU. send off
in a compact body? (military term) or നിഴറ്റു
T. in the shade?

(നി): നിവസിക്ക S. to inhabit, (നിവാസം).

നിവഹം S. a crowd, flock ജനനി. AR., രഥ
നി. Bhg.

നിവാതം S. 1. not windy. 2. (√ വൻ) secure.

നിവാരണം S. warding off അവരെ നി. ചെ
യ്ക AR. (= വിലക്കുക). ഉപദ്രവങ്ങളെ നി.
ചെയ്ക Arb. to avert. ഭൂതപ്രേതപിശാച്
നി. ചെയ്ക Anach. to keep off & drive out
demons (through മന്ത്രം). വന്ദികളെ നി. ചെ
യ്താൾ AR. stopped the singing. — (mod.)
തടസ്ഥനിവാരണത്തിന്നു MR., തന്റെ മേൽ
ചുമത്തീട്ടുള്ള കുറ്റനി'ത്തിന്നായി MR. to repel
the charge.

നിവാസം S. dwelling (നിവസിക്ക), abode.

നിവാസി an inhabitant ഗ്രാമനി. കൾ Bhg.

നിവിഡം S. (നിവറു?) dense ഫലനി'മാം കദ
ളിവൃന്ദം KR.; നിവിഡഛദാന്തൎഗ്ഗതൻ AR.
dense foliage.

നിവിരുക niviruγa M.C. (C. നിഗിരു, T. നി
മിരു, fr. നിക, നിവ) 1. To rise; (നിവിൎന്നു

നിന്നു) to stand erect. വളഞ്ഞതു നിവിൎന്നെന്നു
തോന്നും Nid. (in eye-disease, look straight).
മൂരി നി. to stretch oneself. പടി നിവിൎന്നു TP.
(see നീരുക). മൌൎയ്യൻ താണു തൊഴുതു നിവിര
വിളിച്ചു Mud.; നിവിരയലറിനാർ RC. (= നില
വിളി). കുബ്ജയുടെ മേനി നിവിൎന്നു CG. unbent.
വന്തുനിവിൎന്തനൻ RC; നിവൃന്നപ്പോൾ Bhg.;
കൊടിതോരണം നിവൎന്നുതെങ്ങും CG. 2. to
revive. നാണവും പൂണ്ടു നിവൎന്നു ചൊന്നാൾ
CG. collecting herself. നിവിൎന്നു കന്യമാർ KR.
(by spring's return). താപത്തിൻ പിന്നേ നി.
യില്ല Bhr. not to recover from a calamity.

v. a. നിവിൎക്ക, (നീൎക്ക) to erect, raise, unbend
കൈ നീൎക്കാം (jud. a wounded person); to
straighten; തിര നീൎക്ക (to unroll).

VN. നിവിൎച്ച 1. straightness, height of body.
2. കാൎയ്യത്തിന്റെ നി . V1. coming to a final
result, (Tdbh. of നിവൃത്തി?)

CV, I. നിവിൎത്തുക 1. to raise, erect തലമുടി
ചാച്ചും നിവിൎത്തിയും കെട്ടാം (top-knot's
position). തോരണം നി. Mud.; എടുത്തു നി
വൃത്തി AR. raised a prostrate client; to en-
courage വെള്ളം തളിച്ചു നിവിൎത്തിനാൻ Mud.
brought to his senses (= താപനിവൃത്തി വ
രുത്തി). 2. to straighten, unfurl പായി നി
വിൎത്തി ഓടുക V1. (to sail), യമപടം നിവി
ൎത്തീടിനാൻ (a picture), പത്രം നിവൎത്തി വാ
യിച്ചു തുടങ്ങി Mud. opened the scroll.

II. നിവിൎത്തിക്ക (similar നിവൃത്തിക്ക) to raise
അരചനെ മെല്ലവേ എടുത്തു നിവിൎത്തിച്ചി
രുത്തിനാൻ Bhr. (the fainting king).

III. നിവിൎപ്പിക്ക, (നിവിർ 2.) to refresh പരമാ
ന്നത്തിൻ ഭാഗത്തെ എടുത്തു നിവിൎപ്പിച്ചീടും
KR.

(നി): നിവീതം S. (വ്യാ) brahminical thread
suspended round the neck, നേരേ ഇട്ട പൂ
ണൂൽ.

നിവൃത്തം S. (നിവൎത്തിക്ക) returned. യുദ്ധനി'
രായി Bhr., നിവൃത്തേന്ദ്രിയനായി AR. having
done with war, with sensuality, മന്ദം നി'നാ
യേൻ AR. I recovered.

നിവൃത്തി 1. (നിവൃത്തം) abandoning. സംസാര

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/636&oldid=198651" എന്ന താളിൽനിന്ന് ശേഖരിച്ചത്