താൾ:33A11412.pdf/603

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്നു 531 നപുംസ — നമനം

grateful; opp. നന്ദികേടു unthankfulness, ന
ന്നിയില്ലാത്തവൻ V1. (& V2. often നണ്ണി.);
compare നന്ദി 3. 2. (T. little, see നനു), a
small louse.

നന്നു naǹǹụ (T. നൻറു=നൽന്തു) 1. Good. ന
ന്നിവൻ Bhr. he is a fine fellow. നന്നുനന്നെന്നു
പുകഴ്ത്തി KR. bravo! നന്നു നന്നെത്രയും Bhr.
very well! അവർ ന. കൊള്ളട്ടേ may it be
well with them, = let them risk it, if they like.
2. what is right, advisable. വെച്ചേക്കനന്നോ
CC. may one safely lay? ഇവർ സാക്ഷിക്കു
നന്നല്ല VyM. won't do for. ബ്രാഹ്മണർ പുല
ൎകാലേ കുളിച്ചു നന്നായിരുന്നു KU. etc. lived un-
disturbed.

നന്നാക 1. "farewell", a blessing നന്നായ്വരിക
എന്നു മുനികൾ ചൊന്നാർ KR. 2. to be
repaired. നിങ്ങൾ പാഴ്മരമായ്പോക (curse)
അന്നു നന്നായ്വന്നീടുക CG.; ശാപം പിണെ
ഞ്ഞതു നന്നായ്വന്നിതു the curse is removed.
ന. യില്ല പട നമുക്കു Bhr. 3. തമ്പുരാൻ എ
ല്ലാവരുമായിട്ടു നന്നായിരിക്കുന്നു TR. stands
well with every one. ഇനി ഞങ്ങൾ തമ്മിൽ
നന്നായി കഴികയില്ല TR.; ഏറ ഒന്നും പറ്റാ
ഞ്ഞു നന്നായ്പോയി came off pretty well.

നന്നാക്കുക v. a. 1. പടെച്ചവൻ അവരെ ന'ക്ക
ട്ടേ Ti. may Allah be merciful to them.
2. to correct, repair, improve (നിലം etc.),
to adjust. പൊളിച്ച പുര പൊളിച്ച ആൾ
നന്നാക്കിക്കൊടുപ്പാൻ TR. to restore the
roof.

നന്നുക den V.?, നന്നും കരുത്തോടു പരത്തിന
കരം RC 81. = നണ്ണുക?

നന്നേ well, much, liberally. ന. (or നന്നായി)
സങ്കടം പറയുന്നു TR. complain loudly. മു
ളകു ന. കുറഞ്ഞിരിക്കുന്നു TR. fell off con-
siderably.

നന്മ, (opp. തിന്മ) 1. goodness, of trees, fruits,
soul & body. 2. a blessing, prosperity,
ന. വരട്ടേ farewell. ചെയ്കിലേ നന്മ വരൂ
Mud. may you do! സൌമിത്രിക്കും നന്മയോ
KR. is he also well ? (=കുശലം). — നന്മയിൽ
well; often mere expletive.

നന്മധുവോലുന്ന നന്മൊഴി, നന്മൊഴിമാർ, ന
ന്മുഖം നന്മുനി CG.

നപുംസകൻ nabumsaγaǹ S. (പുംസ്). A
hermaphrodite, ന'മായവൻ Bhr.; a eunuch.
നപുംസകം the neuter gender (gram.).

നപ്താ naptā S., (L. nepos) A grand-son.
fem. നപ്ത്രീ a grand-daughter.

നപ്പു nappu No. (=നൎറപു. നന്നം). Scent;
tracing a theft, etc.

നഭസ്സു nabhassụ S.,(G. nephos, L. nubes). A
cloud, the sky നഭസി പൊങ്ങും വിമാനം RS.;
പുഷ്പവൃഷ്ടി ഉണ്ടായി നഭസ്സിന്നു KR. from
heaven. — നഭസ്തലേ മഴക്കാറു Si Pu. in the
firmament. — നഭോമണി the sun.

നഭാവു=നവാബ് Nawāb. ൯൫൫ ആണ്ടു
തലശ്ശേരിയിന്നു നഭാവായിട്ടു പട ആയി TR.
with Haidar.

നമഞ്ഞി namaǹǹi, & ഞ— q. v. medic.
Shell-fish = ജലശുക്തി.

നമൻ namaǹ T. aM. = യമൻ f. i. നമപുരി വി
രെന്തു പുക്കാർ RC.

നമനം namanam S. Bowing, adoration.

നമഃ, നമസ്സ് adoration; repeated നമോനമഃ;
നമശ്ശിവായ adoration to Siva, the famous
പഞ്ചാക്ഷരം SiPu. (or — with ഓം — ഷഡ
ക്ഷരം), നമശ്ശിവയെന്ന നാമം Anj., നമശി
വായം തൊഴുക vu.

നമസ്കരിക്ക to worship കാക്കൽ, കാല്ക്കു, കാലിന്നു
ന. to prostrate oneself. ന'ക്കുന്നേൻ നിണ
ക്കു KR.; തൊഴുതു ന'പ്പാൻ കാലമായി VetC.

നമസ്കൃത്യ adv. part.

CV. മാരുതിയെപ്പിടിച്ചു പതിപ്പിച്ചു പാരിൽ നമ
സ്കരിപ്പിച്ചിതു പാൎത്ഥൻ Bhr.

നമസ്കാരം 1. reverence-, uttering നമഃ, (Mpl.
നിസ്കാരം). സുഖമേ മുക്തി വരുത്തുവാൻ ക
ലിക്കു ന. GnP. thanks to K. & “I pray K.”
ദിവാനിജി അവൎകൾക്കു N. ന. (epist.) TR.
humble greeting from N. to D. 2. ado-
ration. കായം ന' — പത്രമായീടേണം Bhg.
— ദണ്ഡനമസ്കാരം prostration. 498.

നമസ്കൃതി id., ദേവന. ചെയ്തു KR.


67*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/603&oldid=198618" എന്ന താളിൽനിന്ന് ശേഖരിച്ചത്