താൾ:33A11412.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുങ്ങുക — ചുടുക 371 ചുട്ടി — ചുണ്ട

denV. ചുങ്കിക്ക to defraud. — ചുങ്കിപ്പു pilfering.

ചുങ്ങുക čuṅṅuγa So. To grow dry or lean,
to be reduced (=ചുക്കുക, ചുരുങ്ങുക).

ചുഞ്ചു čuńǰu S. Famous for. മാരണചുഞ്ചുക്ക
ളായി വിളങ്ങിയുള്ളാരണൻ CG.

ചുടർ čuḍar T. M. (√ ചുടു) Fire, brightness ചു
ടരിലകും വിമാനം, മണി RC. വെയിലിന്റെ ചു.
glare. — of fiery spirits (arrack) — & of the mind
അകഞ്ചുടർ രണ്ടതാകി‍ Pay. (broken spirit).

ചുടല čuḍala T. M. (ചുടു) 1. The burning
ground in the Southern corner of the com-
pound. അവരവരുടെ കുടിയിരിപ്പിൽ ചു. കൾ
ഉണ്ടു Anach. 2. also burning or burying place
തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so
ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി
യും കൂട്ടി Tantr.
ചുടല കാക്ക to keep watch on such, 40 days
after a death in Rājas' families. Anach.
ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ
നുണ്ടു TP.

ചുടുക čuḍuγa T. M. Te. (C. Tu. സുഡു) 1. v. n.
To burn, to be hot, to feel hot മിത്രാംശു തണു
ക്കിലും ചന്ദ്രാംശു ചുടുകിലും KeiN. — With Dat.
പവനജനു ദഹനൻ ചുട്ടുതില്ലേതുമേ AR. ചുട്ടു പു
കയുന്നു to perspire. — Impers. തനിക്കു ചുടു
മ്പോൾ കുട്ടി അടിയിൽ prov. പെരുങ്കുരുമ്പവേർ
അരെച്ചു പുണ്ണിൽ ഇട്ടാൽ ചുടുകിൽ വിഷമില്ല.
a med. — met. ചുടുന്ന ചിത്തത്തോടെ നടന്നു
Bhr. — VN. ചൂടു. 2. v. a. to burn തീയിട്ടും
ചുട്ടുകളഞ്ഞു, ഇല്ലങ്ങൾ അടെച്ചു കെട്ടി ചുട്ടു TR.
burnt the houses with their inmates. പാളയം
കടന്നു ചുട്ടു കൊള്ളയിട്ടു TR. ravaged. — ചുട്ടു
പൊടിക്ക V1. to burn to ashes. — to make
hot കൊല്ലൻ ചുട്ടു തല്ലുമ്പോൾ prov. — to toast,
roast, bake, boil, etc. ഫലമൂലം അശേഷം ചുട്ടു
തിന്നു തടിയൻ ChVr. — met. കഷ്ടം നിരൂപണം
കൂടാതേ ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം GnP.
consume without forethought.
Hence: Inf. ചുടചുട hotly. ചു. ത്തിളച്ച രുധിരം
Bhr.; ചു. കണ്ണീർ ഒഴുക്കി KR.; ബോധം ലഭി
ച്ചുടൻ ചു.നോക്കി KR.; ചു. കുടിക്ക while hot;
വെയിൽ ചു. കൊണ്ടിട്ടു TP.

ചുടുമണൽ hot sand ചു'ലിൽ ഇട്ടിഴെക്ക VilvP.
(in hell).

ചുടുവാക്കു fiery language (So. also ചുടുകൊള്ളി).
ചുടുവാതം sore foot from internal heat.
CV. ചുടുവിക്ക to get one to burn ആളെ പറ
ഞ്ഞയച്ചു കച്ചേരി ചുടീക്കേണം TR. ചന്ദനം
കൊണ്ടു ചു'ക്കുന്നു TP. (a corpse).

ചുട്ടി čuṭṭi T. M. (ചുട്ടു) 1. Mark or jewel on
the forehead. ചു. കുത്തുക to paint the face, So.
rather ചൊട്ടി. 2. (C. Tu. സുട്ടി) smartness,
quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു.
ചുട്ടു T. aM. pointing out=ചൂണ്ടുക; natural
mark on the skin f.i. of cows, children
പാണ്ടുകൾ ചുട്ടുകളും Bhg 10.

ചുണ čuṇa T. M. So. The down on a fruit;
sensitiveness; activity. — ചുണകെട്ടവൻ one
past shame. — ചുണയൻ touchy, distrustful V1.
ചുണെക്ക So. to have the skin irritated, to
be touchy (=വെറുളുക V2.)

ചുണങ്ങു čuṇaṅṅu̥ T. M. (C. Te. ചുക്കി) speck,
fr. ചുണ) 1. Variegated surface, soft down
as on young palm leaves; scales of fish. No.; a
kind of cloth V1. 2. blotch, scab, spots on
the skin, yellow or dark (considered as a beauty
ചുണങ്ങണിമുല RC.) പാൽച്ചു., പൊരിച്ചു.
yellow eruption — also scurf.
ചുണങ്ങുക No. to peel (അടക്ക ചു.), to scrape
off the surface.

ചുണങ്കി čuṇaṅgi (T. & C. Tdbh., ശൂനക) ചു.
നായി Greyhound. (T. ചുണങ്ങുക to wheedle).

ചുണ്ട čuṇḍa T. M. (C. സു — from ചുണ) Sola-
num pubescens (S. ചൎമ്മകശ skin-injurer) the
fruits used as pickle GP. — ചുണ്ടങ്ങ opp. വഴു
തിനിങ്ങ (prov.); it is considered of little value:
ഒരു പച്ചച്ചു. or — ച്ചു'ങ്ങയുടെ മുതൽ കണ്മറിച്ചെ
ടുക്കുന്നവനല്ല prov. did not filch even; etc.
Kinds: കറിച്ചു. (=വഴുതിനി), കാട്ടു ചു. a thorny
Solanum, ചെറു ചു. Solanum Indicum (ചെ
റു ചുണ്ടങ്ങാ GP 70), നീലച്ചു. Solan. rubrum,
പടർച്ചുണ്ട വേർ GP 61., പറച്ചു. Lycopodium
imbriatum (med. against dysentery), പാ
ച്ചു. a white sort, പാണ്ടിച്ചു. (or മയിസൂർച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/443&oldid=198458" എന്ന താളിൽനിന്ന് ശേഖരിച്ചത്