താൾ:33A11412.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചന — ചന്ത്രം 345 ചന്ദനം — ചന്ദ്രൻ

ചത്വാരിംശൽ 40.

I. ചന čana S. (also not) in കദാചന etc.

II. ചന čana 1.=ചിന q. v. Pregnancy (C.
šene, Tu. തന്ന fr. ജന?) ചനപ്പിടിക്ക, ഏല്ക്ക
cattle to conceive, (സ്ത്രീക്കു ചിനപിടിച്ചു MC.).
ചനകലങ്ങിപ്പോക V2. abortus of a cow. 2.=
ചുന, മാങ്ങനീർ.
ചനെക്ക 1. animals to conceive V1. 2. to
branch out. 3. to be half ripe. 4.=ചുനെ
ക്ക GP68.—VN. ചനപ്പു (of 2 & 3).
ചനച്ചം So. smaller branch of a tree or antler.
ച. പൊട്ടി വീഴുന്ന കൊമ്പു MC. also ചിന
ച്ചങ്ങൾ വെട്ടി.
ചനുചനേ drizzling=ചറു. see ചി —.

ചന്ത čanda (Tdbh., സന്ധ) A fair, weekly or
annual market ചന്തെക്കു വിറ്റതു MR., also ച
ന്തക്കൂട്ടം, ചന്തസ്ഥലം— ചന്ത കെട്ടുക to erect
a shed for the fair.
ചന്തക്കാരൻ one at a fair ച'നായി നടക്ക V2.
to give oneself airs (prh. fr. foll.=ചന്തം
എടുക്കുന്നു).
ചന്തവില market-price.

ചന്തം čandam T.M.C.Te. (ചം C.Te.=ചെം,
or S. ചന്ദ) 1. Beauty, elegance=അന്തം f.i.
ചന്തത്തെ കോലുന്ന ഫാലം CG. ദന്തച്ച'ന്തങ്ങൾ
CC. fine teeth. ചന്തമോടു nicely. പുറപ്പെട്ട
ച. നിനെച്ചാൽ Nal. ചന്തത്തിൽ ഉണ്ണേണം CG.
well. ച'ങ്ങൾ കാട്ടിത്തരുന്നുണ്ടു Bhg. I shall
teach thee something,=punish. 2. ച. വെ
ക്ക TP. a ആയുധാഭ്യാസം.
ചന്തക്കാരൻ see under ചന്ത.
ചന്തൻ V1. handsome.
ചന്തമരം, ചന്തമരി=പൂവരചു.
ചന്തം ചാൎത്തുക V1. a king to be shaved, f.i. the
day preceding a feast.

ചന്തി čandi (Tdbh.; സന്ധി) Buttocks, poste-
riors ചാക്യാരെ ച. prov.

ചന്തു čandu 1. Tdbh. സന്ധു; Joint, cleft.
2. N. pr. ചന്തുവിന്നില്ല ഗുരുത്വം ചാമുണ്ടിക്കും
ഇല്ല ഗു. prov. also ചന്തൻ (Tdbh. ചന്ദ്രൻ).

ചന്ത്രം čantram (യന്ത്രം or ചന്ദ്രം?) Office of a
petty treasurer in Trav., ചന്ത്രക്കാരൻ പിള്ള,
ചന്ത്രപ്പുര.

ചന്ദനം čanďanam S. (ചന്ദ് to shine,? vu. ച
ന്നണം TP.) Sandal tree, Sandal powder GP76.
ച. മോഷ്ടിച്ചുണ്ടാക്കുന്നു TR. Sandalwood. ച.
അരെക്ക, തഴെക്ക to prepare it; ച. തേക്ക,
ഇടുക, ചാൎത്തുക to rub the paste. Kinds: രക്ത
ച., ചെഞ്ച. Pterocarpus santalinus, ജാതി ച.,
വെൺ ച.. TP. [TR.

Hence: ചന്ദനക്കിണ്ണം a Sandal plate പൊഞ്ച.
ചന്ദനക്കുന്നു=a hill of Sandal trees; met. വാ
ൎമ്മുലയായൊരു ച.. CG. [of the same.
ചന്ദനക്കൂറടു a log of Sandalwood; a measure
ചന്ദനക്കൂട്ടു Sandal ointment.
ചന്ദനച്ചാറു CG. as cooling remedy.
ചന്ദനതൈലം Sandal oil & other perfumes.
ചന്ദനപ്പടിയിട്ടിരിക്ക to sit cross-legged (ച
മ്മണം).
ചന്ദനപ്പുല്ല a light yellow colour of cattle.
ചന്ദനപ്പുര a room for adorning oneself.
ചന്ദനമുഷ്ടി a log of Sandal; a tax on the
same KU.
ചന്ദനാചലം the Western Ghauts.
ചന്ദനാദിക്കുഴമ്പു a famous prescription, തലെ
ക്കു ച'മ്പിന്നു മരുന്നു MM.

ചന്ദ്രൻ čandraǹ S. (shining) The moon. ഉയ
ൎന്നു ചന്ദ്രനും ചന്ദ്രികയും വന്നു പാരിൽ പരന്നു
തേ Bhr. ജലച'ന്മാർ പലവും ഉണ്ടു KeiN2.
Hence: ചന്ദ്രകം the eye in a peacock's tail MC.
ചന്ദ്രകാന്തം a fabulous gem, composed of moon-
rays & glittering only in moonlights; spec-
tacles.
ചന്ദ്രകാവി V1. red ochre; its colour.
ചന്ദ്രഗുപ്തൻ N. pr. the Sandracottus of the
Greeks. Mud.
ചന്ദ്രത്തംപൂ V1. a flower (fl. of Cairo).
ചന്ദ്രനേൎമ്മുഖി, — ഖിയാൾ KR. of a beautiful
woman; ചന്ദ്രമണ്ഡലമുഖി SiPu.
ചന്ദ്രം (po.) gold.
ചന്ദ്രമസ്സ് the moon, Bhg.
ചന്ദ്രവൽ having moonlight ച'ന്നിശകളിൽ
KR. [kings.
ചന്ദ്രവംശം Brhmd. the race of moonborn
ചന്ദ്രശില=ചന്ദ്രകാന്തം f.i. ചന്ദ്രികയേറ്റു വി
ളങ്ങിന ച. മണി എന്ന പോലെ CG.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/417&oldid=198432" എന്ന താളിൽനിന്ന് ശേഖരിച്ചത്