താൾ:33A11412.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപയോഗിച്ച മറെറാരു നിഘണ്ടുവിലും ഇത്രയേറെ കുറിപ്പുകളില്ല.
പദസംവിധാനത്തിലും മുദ്രണ ശൈലിയിലും റീവിന്റെ കൃതിയോടു
സാമ്യമുണ്ട് ഗുണ്ടർട്ട് നിഘണ്ടുവിന്. 1468 പുറങ്ങളുളള ഈ ബൃഹത്
നിഘണ്ടുവിൽ എന്തൊക്കെയോ പുതുമകൾ ഗുണ്ടർട്ട് ദർശിച്ചിരുന്നു.
തെലുങ്കു ഭാഷയെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ഗുണ്ടർട്ടിന് അവലംബം
കാമ്പ്ബെല്ലിന്റെ തെലുങ്ക് — ഇംഗ്ലീഷ് നിഘണ്ടു (1821)വായിരിക്കണം.
(ഗുണ്ടർട്ടുപയോഗിച്ച തെലുങ്കു നിഘണ്ടു ഇതെഴുതുന്നയാൾ കണ്ടിട്ടില്ല).

ഗുണ്ടർട്ടു നിഘണ്ടുവിന്റെ കൈയെഴുത്തു പ്രതി മൂന്നുവാല്യമായി
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
മംഗലാപുരത്ത് അച്ചടിക്കുപയോഗിച്ചത് ഈ പകർപ്പുകളാണോ എന്നു
നിശ്ചയമില്ല.

മൂന്നു വാല്യങ്ങളിലായി 2214 (768 + 674 + 772) പുറങ്ങളുള്ള
കൈയെഴുത്തു ഗ്രന്ഥത്തിൽ പുതിയ പുതിയ പദങ്ങൾ
എഴുതിച്ചേർക്കുന്നതും ധാത്വർഥങ്ങൾ ക്രമമായി പരിഷ്കരിക്കുന്നതും
കാണാം.

ഡീസും ഗുണ്ടർട്ടും

നിഘണ്ടു പൂർത്തിയാക്കി ഇന്ത്യയിലേക്ക് അയച്ചെങ്കിലും വീണ്ടും
മിനുക്കുപണികൾ നടന്നതായി ഊഹിക്കാം. 1870 നവംബർ 27-ന്, അന്ന്
പാലക്കാട്ടു 'മിഷണറിയായി പ്രവർത്തിച്ചിരുന്ന ഏണസ്റ്റ് ഡീസ്
ഗുണ്ടർട്ടിനയച്ച കത്ത് ട്യൂബിങ്ങനിൽ കാണാം. കൈയെഴുത്തു ഗ്രന്ഥം
പരിശോധിച്ച ഡീസിന്റെ നിർദേശങ്ങളാണ് കത്തിലെ ഉള്ളടക്കം. അനേകം
പുതിയ പദങ്ങളും പ്രയോഗ വിശേഷങ്ങളും അർഥങ്ങളും ഉദ്ധരണികളും
ഡീസിന്റെ കുറിപ്പിൽ കാണുന്നു. ഇവ മിക്കവയും അച്ചടിച്ച ഗുണ്ടർട്ടു
നിഘണ്ടുവിൽ സ്ഥാനം നേടി.

ബാസൽ മിഷൻ പ്രവർത്തകരായി വന്ന് കൈരളിക്കു നിസ്തുല
സേവനം അനുഷ്ഠിച്ചവരിൽ ഗുണ്ടർട്ടിനോടൊപ്പം അനുസ്മരിക്കേണ്ട
വ്യക്തിയാണ് ഏണസ്റ്റ് ഡീസ്. ഗുണ്ടർട്ടിന്റെ മലയാള ഭാഷാ
വ്യാകരണവും നിഘണ്ടുവും ഇന്നു നാം കാണുന്ന നിലയിൽ
അച്ചടിപ്പിച്ചെടുത്ത ഡീസിനെ മാതൃകാ എഡിറ്റർ എന്നു വിശേഷിപ്പിക്കാം.
മലയാള ഭാഷാ പഠനത്തിൽ ഗുണ്ടർട്ടിന്റെ ശിഷ്യനാകാനുള്ള ഭാഗ്യം
അദ്ദേഹത്തിനു ലഭിച്ചു. 1826 ഡിസംബർ 24 - ന് ജർമനിയിലെ
ഹൈൽബോണിൽ ജനിച്ച ഡീസ് ചെറുപ്പത്തിൽ ജർമൻ സാഹിത്യത്തിൽ
സജീവ താല്പര്യം കാണിച്ചിരുന്നു. 1851 - ൽ ബാസൽ മിഷനിലെ അംഗമായി
അദ്ദേഹം കണ്ണൂരിലെത്തി. അവിടെ പ്രശസ്തരായ രണ്ടു മിഷണറിമാർ
അദ്ദേഹത്തിനു മാർഗദർശനം നൽകി —

റവ. ഹേബിക്കും റവ. ഗുണ്ടർട്ടും.
പുണ്യപുരുഷനായിരുന്ന ഹേബിക്കിന്റെ ആജ്ഞാശക്തിയും
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/41&oldid=197917" എന്ന താളിൽനിന്ന് ശേഖരിച്ചത്