താൾ:33A11412.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഖത്തു — ഖലൂരി 327 ഖൾ്ഗം — ഖേദം

ഖണ്ഡിതം (part.) 1. broken. 2.=ഖണ്ഡിപ്പു
decision, strictness, accuracy. ഒന്നും ഖ'മാ
യി പറയാതെ MR. giving no decided answer.
CV. ഖണ്ഡിപ്പിക്ക to get divided, etc.

ഖത്തു Ar. khat=കത്തു Letter.

ഖദിരം khad'iram S. Mimosa Catechu, കരിങ്ങാ
ലി f.i. ഖ'ത്താൽ ൬ യൂപം KR.

ഖദ്യോതം khad'yōδam S. (ഖം) Firefly ഖദ്യോ
തസഞ്ചയം PT.; the sun. — ഖദ്യോതാന്വയം
AR.=സൂ൪യ്യവംശം.

ഖനനം khananam S. Digging.
ഖനകൻ digger, miner; ഖനകോത്തമൻ Bhr.
tunnel-maker=പൂഴിത്തച്ചൻ.
ഖനി mine, രത്നോല്പത്തിസ്ഥനം.
ഖനിത്രം spade, hoe.

ഖപുരം khaburam S. Betelnut-tree, കമുകു.

ഖരം kharam S.1. Hard, sharp, rough കടു, കറു.
ഖരൻ merciless. 2. ass (കഴുത). ഗോക്കളിൽനി
ന്നു ഖരങ്ങൾ ജനിക്കുന്നു AR. a bad omen.
ഖരകിരണൻ sharp-rayed, the sun. Mud.
ഖരഡിംഭൻ PT. fool of an ass. [Mars.
ഖരദിനം (astr.) a hotday, as those of Sun &
ഖരദ്ധ്വനി, ഖരവാക്കു asses braying.

ഖമ്മു khammu̥=ഖം q. v. കമ്മും ഊഴിയും മറ
ഞ്ഞിതു RC. Sky.

ഖൎച്ചു Ar.=കൎച്ചു Expense.

ഖൎജ്ജു kharǰu S. Itch, ചൊറി.
ഖൎജ്ജൂരം Phoenix sylvestris.

ഖ൪വ്വം kharvam S.1. Short. — ഖ൪വ്വൻ adwarf. 2.
10000 millions (or=100000 മഹാപത്മം KR.)
100000 ഖ.=മഹാഖ൪വ്വം KR.

ഖറാവ് Ar. kharāb Ruined. ഖ. ആക്ക to spoil.

ഖലതി khalaδi S. (L. calvus) Bald head V1.

ഖലൻ khalaǹ S. Knavish=കള്ളൻ.
ഖലമൂൎത്തി an inveterate rogue.
ഖലം=കളം threshing floor.

ഖലീനം khalīnam S. (G. chalinos) Bit of
a bridle, കടിഞ്ഞാൺ.

ഖലു khalu S. Indced=പോൽ, ആകട്ടേ. എ
ന്നാൽ അസാദ്ധ്യം ഖലു CC. I, atleast, cannot.

ഖലൂരിക khalūriγa S. see ഖുരളി.

ഖൾ്ഗം khalgam S.=ഖഡ്ഗം, as ഖൾ്ഗപാണി
കൾ VCh. [a sword (&=കല്ക്കി).

ഖൾ്ഗിയായ്ദുഷ്ടവധം ചെയ്തീടുന്നാഥ UR. with

ഖാണ്ഡവം khāṇḍ'avam S. 1. Sweetmeat.
2. N. pr. a forest ഖാ. പാണ്ഡവനായി കൊടുത്തു
CG. ഖാണ്ഡവദാഹം Bhr. its conflagration.
ഖാണ്ഡവപ്രസ്ഥം=ഇന്ദ്രപ്രസ്ഥം Bhr.

ഖാതം khāδam S. (part.) 1. Dug; a hole.— ദേ
വഖാതം a natural cave. 2. a pond.

ഖാദനം khād'anam S. 1. Chewing; eating=
ഖാദിക്ക. 2. food. ഖാദ്യങ്ങൾ victuals. പേയ
വും ഖാദ്യവും SiPu. eatables.

ഖാന H. khāna Place, abode.

ഖാരി khāri S. A large measure of rice, the
same as കണ്ടി for timber (=3 Drōnas) 1 കോൽ
നീളം, 1 കോൽ ഇടവും, 1 കോൽ കുണ്ടുമുള്ള തീ
ൎത്ഥപാത്രം, holding 256 Iḍaṇgāl̤i CS.

ഖാലി Ar. khāli Empty, vacant, as office.

ഖിന്നം khinnam S. (part. of ഖിദ്) Oppress-
ed, cast down. കൈകൾ ആ മേനിയിൽ ഏല്ക്കു
മ്പോൾ ഖിന്നങ്ങളായി CG. wearied from beating
in vain.
ഖിന്നൻ distressed. ഖിന്നമാനയാം ദേവി Nal.
ഖിന്നത, ഖിന്നത്വം CC. dejection (=ഖേദം).

ഖിലം khilam S. Unploughed land,=വാളാത്ത
ദേശം.

ഖുരം khuram S. Hoof, കുളമ്പു f.i. പാരം അല
റിച്ചുമാന്തി ഖുരക്ഷേപണംചെയു DM. kicked.

ഖുരളി khuraḷi S.(& ഖലൂരിക)=കളരി Fencing
place പുരളീജനപദഖുരളീഭുവികളിച്ചരുളും ശി
വൻ KR.

ഖേചരം khēǰaram S.(=ഖചരം) Planet. ഖേ
ചരഗതി Bhg. [ഖേടവും DM.

ഖേടകം khēḍaδam S. Shield, also ഖൾ്ഗവും

ഖേദം khēd'am S. (ഖിദ്) Distress, affliction,
sorrow കേൾക്കാത്തവൻ ചത്താൽ ഖേദമില്ല
prov. ഭവാൻൊ മാൎഗ്ഗഖേദങ്ങളെ ശമിപ്പിക്ക Nal.
denV. ഖേദിക്ക to grieve, mourn. ഖേ. വേണ്ടാ
never mind! ഒന്നിന്നും ഖേദിക്കേണ്ടാ Bhg.
‍ഒന്നിന്നും ഖേദിയായ്ക്ക എന്നേ ആവു CG. take
fresh courage.
ഖേദിതൻ (part.) distressed.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/399&oldid=198414" എന്ന താളിൽനിന്ന് ശേഖരിച്ചത്