താൾ:33A11412.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈരവം — കൈവല്യം 300 കൈശോരം — കൊക്കര

(കൈ): കൈമുറി (9) note. രണ്ടു കൈ. എഴുതി TP.

കൈമെത്ത (12) pillow.
കൈമോശം hand-mistake, loss.
കൈയൻ etc. see കയ്യൻ, after കൈ.
കൈയും മൈയും (1); എന്റെ കയ്യും മയ്യും തൊ
ടരുതു also കയ്യും മൈ TP. (a female).

കൈരവം kairavam S. Nymphæa, വെളുത്ത
ആമ്പൽ, which opens at night. കൈര. ഉറ
ങ്ങി KR. at sunrise. കൈരവഗ്രാമനിലയാം ഭാ
രതി Sarasvati.

കൈലാസം kailāsam S. Siva's & Kuvēra's
residence in the Himālaya, paradise. Tdbh.
കയില നോക്കി, കൈലമലെക്കു പോനവിമാ
നം RC. [രിയർ.
കൈലാസവാസി a caste of Ambalavāsis, വാ

(കൈ): കൈലെഞ്ചി (6) Palg. (T. കൈലഞ്ചം=
കൈ + Te. ലഞ്ചം, bribe)=കൈക്കൂലി.
കൈവടി shaft V2.
കൈവണങ്ങുക (10) to worship, തൊഴുക; ദേ
വനെ കൈ'ങ്ങി CC., Bhr.
കൈവരച്ചൽ (7) prohibition from domestic
work, menstruation. കൈവ'ൽ അടങ്ങി she
is beyond childbearing. കൈവരയില്ലാത്തൊ
രു ദോഷം (Nasr.)
കൈവരിക (4) to be obtained; മോക്ഷം കൈ
വന്നുകൂടും Bhr., ഉപായം കൈവരാ Anj. —
a. v. മുക്തികൈവരുത്തീടുന്നു KumK. to ob-
tain, also അതു കൈവരുത്തേണം Bhg. make
to attain, grant. [sure luck.
കൈവൎക്കത്ത് (11) blessing, Mpl.; gift to in-

കൈവൎത്തൻ kaivartaǹ S. (കിംവൎത്ത?)
Fisherman, മുക്കുവൻ PT.

(കൈ): കൈവലച്ചൽ (4) poverty.

കൈവല്യം kaivalyam S. (കേവല) Perfect
abstraction, final emancipation; കൈ. ഒന്നേ
നമുക്കാശയുള്ളു ChVr.; കൈ. പ്രാപിപ്പൻ AR6.
I shall die. കൈവല്യദം ചരിതം Bhr.=മോ
ക്ഷദം.
കൈവല്യനവനീതം N. pr., a Vēdāntic treatise.

(കൈ): കൈവശം (4) actual possession. അവ
ന്റെ കൈ. ഇരിക്കുന്ന മുതൽ, ക്ഷേത്രം അവരു
ടെ കൈവ.; നിലം തന്റെ കൈ. വന്നതു; അ

(കൈ): വന്റെ കൈ, നടപ്പുള്ള വഹകൾ; കൈ'
മേ ഉണ്ടായി കാണുമാറുള്ളു MR. (=അനുഭവം).
— (7) expertness.

കൈവള bracelet. 2. a plant, B.
കൈവഴി (12) canal, river-arm. നാലു കൈ.
യായി ഒഴുകുന്നു Bhg5. നൂറു കൈ'യായാൾ
Bhr. the satadru or Sutledge. — (5) means.
കൈവഴിച്ചെല്വം the private treasury of
the Travancore Rāja. [tunity.
കൈവാക്കു (12) low words. — So. (11) oppor-
കൈവായ്പ (11) borrowing for the moment.
കൈവാശി (4) overplus; (11) luckiness.
കൈവാളസ്സഞ്ചി B. a purse with strings.
കൈവാൾ handsaw.
കൈവാഴ്ച (5) jurisdiction.
കൈവിടുക (4) abandon, ചഞ്ചലം കൈ. Mud.
കൈവിടൊല്ല Bhr. don't forsake me. ഉറ
ക്കം കൈവിട്ടു Bhr. left. തന്റെ കൈവിട്ടു
പോയിരിക്കുന്നു MR. he has no more to say to
it. — കൈവിടുക ഒറ്റി unredeemable mort-
gage (also കൈവിടും ഒ.); കൈവിടും ഒറ്റി
ക്കുപുറം നീൎമുതൽ a still higher tenure.
കൈവിരൽ finger.
കൈവില (4) purchasing for ready money.
കൈവിഷം (6) — കൈ. കൊടുക്കയും Bhg. poison
given or taken in meals (opp. venom).
കൈവീച്ചു motion of the hands in walking.
കൈവെക്ക to bless അവളിൽ കൈവെച്ചാശീ
ൎവ്വാദവും ചൊല്ലി VilvP.
കൈവെടിയുക=കൈവിടുക.
കൈശമ്പളം B. private wages (also — ച്ച —).

കൈശോരം kaiṧōram S. (കിശോര) Youth,
age of 10-15 years.

കൈശ്യം kaiṧyam S. (കേശം) A head of hair.

കൊം kom Bent (see കൊക്കു II., കൊങ്ക etc.)

കൊക്ക kokka C. Tu. M. (കൊക്കി T. So. V1). A
clasp, hook, crook, as for plucking fruits; neck-
clasp. കൊക്കയും കൊളുത്തും ഇടുക to a door.

കൊക്കൻ see കൊക്കു II.

കൊക്കര kokkara T. M. C. Crooked, bent
backwards. വായി ചക്കര കൈ കൊ. (prov.) a
refusing hand, offensive gesture.
denV. കൈ, കാൽ കൊക്കരിച്ചുപോയി.=കോ
ച്ചിപ്പോയി.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/372&oldid=198387" എന്ന താളിൽനിന്ന് ശേഖരിച്ചത്