താൾ:33A11412.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേതകി — കേരം 294 കേറുക — കേസരം

കേതകി kēδaγ S. Pandanus=കൈതമരം
f. i. കേതകീവാടം Bhg. [2. banner, escutcheon.

കേതനം kēδanam S. l. Invitation, home.

കേതമീൻ kēδa-mīǹ V1. A certain fish.

കേതു kēδụ S. (apparition of light) 1. Sign,
banner കേതുവെ നോക്കി നിന്നാർ, നിന്നുടെ
കേ. മുറിഞ്ഞു വീഴും CG. കേതു ഖണ്ഡിച്ചു വീഴ്ത്തി
AR. 2. the dragon's tail or 9th planet, pro-
perly the descending node.

കേദാരം kēďāram S. (C. ഗേദാഡു to plough)
Ricefield. കേദാരപങ്ങ്ക്തികൾ VCh.
കേദാരനാഥൻ Siva, as worshipped in Kēdāra
(Himālaya).

കേന്ദ്രം kēnďram S. (G. kentron) 1. Centre
വൃത്ത കേ. Gan. ഇവിടെ ചതുരശ്രമദ്ധ്യം കേ
ന്ദ്രമായിട്ടെനി ഉണ്ടാക്കുന്ന വൃത്തം ഉള്ളു Gan.
2. the 1st, 4th, 7th & 10th signs in astrol.
denV. കേന്ദ്രിക്ക facing, being opposed (astrol.
) ലഗ്നത്തെ ബുധനും ശനിയും കേന്ദ്രിക്കിലും
Hor.

കേമദ്രുമം kēmaďrumam (G. chrëmatismos)
A bad constellation, ആകാത്തയോഗം.
അവൻ കേമദ്രുമി he is destined for poverty.

കേമം kēmam Tdbh., ക്ഷേമം 1. Health. 2.
strength, solidity. കേമത്തിന്നു കേടില്ല prov.
അത്ര കേമത്തോടേ to such a degree. കോട്ട കേ
മമായി എടുത്തു Ti. fortified well. പലക ഒന്നി
ന്നു ൬ വിരൽ കേമം TR. is thick. കേമം (=കനം)
കുറെക്ക to chip or shave off. [കേമൻ MC.
കേമൻ, m. കേമി, f. stout, robust, കഴുകന്മാരിൽ
denV. കേമിക്ക to be strong. കേമിച്ചു ഭേദത്തി
നാൽ ഐക്യം ഇല്ല keiN. കേമിച്ചവൻ ഗു
ണം PT.

കേമ്പിരിത്തട്ടം E. Cambric (fr. Cambray).

കേയപ്പെരുമാൾ KU.=കേരളൻ.

കേയൂരം kēyūram S.(കൈ+ഊരുക) Bracelet
worn on the upper arm.

കേരം kēram (C. pronunciation of ചേരം)
Chēra=Malabar; its tree, the cocoanut palm
കേരവും ക്രമുകവും PT 1. [cocoanuts, etc.
കേരകല്പം old institutions about the 4 ഉഭയം,
കേരളം=ചേരം 1. the country between

Gōkaraṇa & Cumāri. കേ. ബ്രാഹ്മണൎക്കു സ്വ
ൎഗ്ഗം ശേഷം ജാതികൾക്കു നരകം prov. കേ
രള ഭൂമിയിൽ നടന്നു വരുന്ന മൎയ്യാദ MR. 2. the
middle part of it from പുതുപ്പട്ടണം to ക
ന്നെറ്റി KU.

കേരളൻ (So. കേരുളൻ TrP., often contracted
കേളൻ, കേളു already in Celebothras, Plin.
കേരളപുത്രൻ) N. pr. കേരളാധിപതി, — ള
വൎമ്മൻ, — ളശേഖരൻ etc. KM. Royal names.
കേരളമാഹാത്മ്യം, കേരളോല്പി, — ല്പത്തി histo-
ry of Malabar.
കേരളികൾ Anach., Kēraḷa Brahmans.
കേരളീയൻ a Malayāḷi, തമിഴറിയാത കേരളീ
യന്മാർ KeiN.

കേറുക see കയറുക, കരേറുക.

കേല kēla (vu. No.) Slaver, saliva. കേല ഒലിക്ക
to slabber, drivel (children, but esp. dogs).

കേവലം kēvalam S. 1. Exclusive, absolute.
കേവലാത്മാവ് CC. whose essence is one.
കേവലജ്ഞാനം absolute knowledge. 2. adv.
entirely. ദേവകൾ ആകുന്ന വൈരികൾ എന്നി
യേ കേവലം ഇല്ല മറ്റെന്നുവന്നു CG. no ene-
my left except the Gods. അതിന്നു കേ. വിരോ
ധമായി MR. directly contrary. കേവലം ഒന്നു
merely one. കേ. മനുഷ്യരല്ലിവർ KR. evi-
dently, decidedly.
കേവലൻ the absolute being. ദേവകീൎഗൎഭകനാ
യൊരു കേ. CG. Cr̥shṇa (=ഗൎഭഗൻ).

കേവു kēvu Te. M. (T. കേൾപു) & കേളീ 1. Freight.
2.=കേവുകൂലി passage money, freight (prob.
aT. കെഴു be full).
കേവുകപ്പൽ freighted ship.
കേവു തോണി passage boat.
കേവി V1. (കേവുകാരൻ) freighter, shipper.

കേശം kēṧam S. Hair of the head, also കേശ
ഭാരം, കേശപാശം.
കേശപാശി=കുടുമ hairlock.
കേശവൻ long-haired; Vishnu CC.
കേശാദിപാദം from head to foot; താവകം കേ.
SiPu. thy whole body. comp. ആപാദ. —
കേശി, m. — ശിനി, f. with fine hair or mane.

കേസരം kēsaram S. (& കേശരം see prec.)

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/366&oldid=198381" എന്ന താളിൽനിന്ന് ശേഖരിച്ചത്