താൾ:33A11412.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂട്ടം 283 കൂട്ടു

V. P. കൂടി 1. along with, with Soc. 2. by
way of വായിൽ കൂടി, പടിക്കലേ കൂടി
പോരുന്നു TP. to pass before the entrance
(=ഊടേ); പുഴയിൽ കൂടി കൊണ്ടുപോക to
float down the river. തോണി മൂന്നിലും കൂ
ടി വന്ന അരി ചാക്കു TR. by 3 boats കൂടി
യല്ല ജനിക്കുന്നതാരുമേ Bhg.

കൂടിക്കാഴ്ച interview, മ്ലേഛ്ശന്റെയും രാക്ഷസാ
മാത്യന്റെയും കൂ. Mud.
കൂടിപ്പുലയാട്ടു V1. coitus of dogs etc.
കൂടിയാടുക So. to dance together, speak face
to face, കൂടിയാട്ടം (വാനരം കോഴിയും തോ
ഴിമാരും തങ്ങളിൽ കൂടിയാട്ടം SiPu.)
കൂടിവിചാരം consultation. കൂ'ത്തിന്നായുള്ള ശാ
ല Sk.

കൂട്ടം kūṭṭam 5. VN. of കൂടുക. 1. Junction, as-
sembly, flock, heap ആട്ടുകൂട്ടം etc മരക്കൂട്ടം.
ആധാരം പുര വെന്തുപോയ കൂട്ടത്തിൽ വെന്തു
പോയി MR. along with the rest. കൂട്ടങ്ങൾ V2.
baggage=സംഭാരങ്ങൾ. 2. caste, കൂട്ടത്തിൽ
നിന്നു നീക്കി TR. section, മൂടാടി കൂട്ടത്തിൽ ൧൩
തറ, തച്ചോളിക്കൂട്ടം etc. class of Nāyers, party;
species വപ്ലവന്മാർ എന്നൊരു കൂട്ടം ജാതി KR.
രാജ്യങ്ങളുടെ കൂട്ടത്തിൽ അല്ലാതെ ആയി has
ceased to be a kingdom. പലകൂട്ടം കാൎയ്യം TR.
all sorts of concerns. ഒരു കൂട്ടം വിളിച്ചാൽ
കേൾക്കയില്ല in a certain manner. രണ്ടു കൂട്ടം
വിചാരം two kinds of thoughts. 3. assembly,
court, 4 or 5 നിഴല്ക്കൂ., പടക്കൂ., നായാട്ടുകൂ.,
യോഗക്കൂ., നടുക്കൂട്ടം. 4. quarrel ഒരു പറ
മ്പിന്റെ കൂ. TR. contention about; നിങ്ങളുടെ
വാക്കും കൂട്ടവും, കൂട്ടവും കുറിയും quarrels, എ
നിക്കൊരു കൂട്ടവും കുറിയും ഇല്ല TP. quarrel.
5. adv. entirely, altogether കൂട്ടം മുടിപ്പാൻ ഒ
രുമ്പെട്ടു ഞങ്ങളും SiPu. With ഏ : കൂട്ടമേ കൊ
ല്ലിക്കും Bhr., കന്നുകിടാക്കളെ കൂട്ടമേ മടക്കികൊ
ൾവൻ CG. (=കൂട്ടത്തോടെ).
Hence: കൂട്ടക്കാരൻ 1. one of a party, belonging
to അമാത്യന്റെ കൂട്ടക്കാരരെക്കൂടേ PT., രണ്ടു
കൂട്ടക്കാരും both parties TR. 2. pleader.
കൂട്ടക്കെട്ടു alliance, confederacy, complot.
കൂട്ടക്കൊട്ടു charge, sounded in battle B.

കൂട്ടനായർ headman of a section, his office
കൂട്ടനായ്മ V1.

കൂട്ടപ്പട tumult, battle.
കൂട്ടം ഇടുക to join for a purpose. കൂട്ടമിട്ടാൎത്തു
വിളിച്ചടുക്കുന്നു AR.; also in sing. രാക്ഷസൻ
കൂ'ട്ടാൎത്തുതേ KR. — അവർ കൂ'ട്ടുപൊങ്ങി PT.
arose all at once.
കൂട്ടംകലമ്പി a disturber B.
കൂട്ടംകൂടുക to congregate, conspire (in Palg.=
to speak). കാവിൽ കൂടി TR. deliberated in
solemn assembly. [ly TP.
കൂട്ടംപറക 1. to quarrel. 2. to speak coherent-
കൂട്ടർ (2) companions; of the same class. കൂ.
എന്നോൎത്തു CG. thinking they are the same
as we. ആ കൂട്ടർ those people.
കൂട്ടവിളി shout of a multitude.

കൂട്ടു kūṭṭu VN. Of കൂടുക. 1. Joining, fellowship
ഞാൻ അതിന്നു കൂട്ടു partner, കൂട്ടുണ്ടു ഞാൻ Bhr.
(=തുണ). ആ കാൎയ്യത്തിന്നു നായർ കൂട്ടല്ല TR.
പൂഴി പിരട്ടുവാൻ കൂട്ടല്ല ഞാൻ CG. I will not
join in. കത്തികളിലും ചട്ടികളിലും ചിലർ കൂട്ടാ
യും ഉണ്ടു MR. pursue their trade with part-
ners. 2. mixture, additions. കൂട്ടുകറി condi-
ment. കൂട്ടില്ലാത്തതു simple, genuine. കൂട്ടുചേ
ൎക്ക=കൂട്ടിച്ചേൎക്ക VyM. 3. sort, manner (=കൂ
ട്ടം 2) ചാലിയന്റെ കൂട്ടു prov. 4. connexion,
sympathy, agreement കേട്ടാൽ നിണക്കൊരു
കൂട്ടും അതില്ലല്ലോ SG. you do not mind it.
Hence: കൂട്ടക്ഷരം combined letters.
കൂട്ടാക്കുക (4) to regard, attend to; ആ വിരോ
ധം കൂട്ടാക്കാതേ കണ്ടു TR. not minding the
interdict. ധിക്കരിക്കയാൽ അത്രേ കൂട്ടാക്കീ
ടായ്വതിന്നു Bhg.
കൂട്ടായ്മ (fr. കൂട്ടാളൻ) 1. companionship, band;
കൂ. ചെയ്തു clubbed together, gathered for
an enterprise. കൂ. യും കൂട്ടി robbers, അമ്പു
വിന്റെ കു.യും ആളും ചെന്നു TR. Ambu's
adherents. 2. subdivision (=കൂട്ടം), അവ
ൎക്ക് ഓരോരോവഴിയിൽ കൂ'കളും കല്പിച്ചു KU.
viz. കൂറു & സംഘം of Brahmans.
കൂട്ടാല place to keep temple property; chap-
ter-house W.


36*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/355&oldid=198370" എന്ന താളിൽനിന്ന് ശേഖരിച്ചത്