താൾ:33A11412.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂട — കൂടുക 282 കൂടുക

കൂട kūḍa T. M. C. Te. (ഗൂഡ) √ കൂടു 1. Basket,
as for fishing. 2. hut f. i. for stores, തേങ്ങ
യിട്ട കൂടയിൽ വന്നു TP. തേങ്ങാക്കൂട; also for
beating rice, etc.

കൂടം kūḍam S. 1.Horn, peak, roof ശരകൂടത്തെ
ചെയ്തു Bhr. shot arrows enough to serve as
roof, അവന്റെ മാടവും കൂടവും vu. stately
dwelling. കൂടം വീണുപോയേടം KU. (=മാടം,
royal income from permitting repairs of man-
sions). 2. heavy hammer കൂടങ്ങളും എന്തി
RC. (or mountain tops?) കൊല്ലൻകൂടം MR. (is
taxed). കൂടവും മുട്ടിയും എടുത്തു TR. 3. trap,
cheat, illusion=മായ (phil.). 4. cause കൂടം
എന്നിയേ KR.; root. കൂ. പറിച്ചു eradicated.
Hence: കൂടയന്ത്രം a trap.
കൂടസാക്ഷി=കള്ളസ്സാക്ഷി.
കൂടസ്ഥൻ 1. standing on the top, God. 2.
(phil.) inhabiting മായ; the soul of the
world.
കൂടോപദ്രവം, vu. കൂടോത്രം Vl.2. sorcery.
കൂ. ചെയ്ക to bewitch, ഒഴിക്ക to counteract
charms.

കൂടാരം kūḍāram T. M. (C. Te. Tu. ഗു —) 1. Tent
=കുടിൽ f. i. കൂ. അടിക്ക, കുത്തുക, കെട്ടുക to
pitch it. കൂടാരമഞ്ചി V2. boat with awning.
2. camp പടക്കൊട്ടിലും കൂടാരവും KR. ആ
ഇടത്തിരിക്കുന്ന തന്റെ കൂ. നീക്കി N. എന്ന ഇ
ടത്ത് ആക്കി TR. Tippu moved his camp to N. —
കൂടാരച്ചട്ടി (കൂടം 2.) anvil.

കൂടു kūḍu̥ T. M. (C. Te. ഗൂഡു) 1. Receptacle,
nest, കാക്കകൾ കൂടുക്കൂട്ടി Arb.; cage, as പന്നി
ക്കൂടു swine-cot, ഒരു കൂട്ടിൽ ൨ നരി വീണു TP.
(=ആല); body ഇച്ചീവൻ ഇക്കൂട്ടിൽ ഉള്ള നാ
ളിൽ TP. 2.=കൂട 2. storehouse, തേങ്ങാ ഇ
ടുന്ന കൂടു MR.; മേല്ക്കൂടു, നിലക്കൂടു etc.

കൂടുക kūḍuγa 5. (Beng. കുഡു, √ കുടു) 1. To
come together, meet എന്തിന്നു കൊല്ലുവാൻ കൂ
ടുന്നു CG. why do you come to kill? — രണ്ടേട
ത്തും പുരുഷാരം കൂടാൻകൂടുന്നു TR. in battle.
2. to join, അവന്റെ കൂട കൂടുകയും TR. join his
party. — With Acc. അവൻ മാന്മിഴിയാളെ കൂടും
KR. marry her. 3. to befall ദീനം നന്നേ

കൂടീട്ടു, കടക്കാരേ മുട്ടു വളരെ കൂടി TR. 4. to
belong to, ദേവസ്വത്തിൽ കൂടിയ നിലങ്ങൾ TR.
5. to be added ദോഷങ്ങൾ കുറഞ്ഞും കൂടിയും
വരുന്നതാകുന്നു TrP. less or more. — അവന്നു
വളരേ ധനം, കോപ്പു, സന്തതി മുതലായത് കൂടി
പ്പോയി he has grown wealthy, etc. — കൂടുതൽ
So. addition. 6. to come to pass, ഒരു മാസം
കൂടിയാൽ, ‍ചാൎത്തു കൂടിയാൽ=കഴിഞ്ഞാൽ TR.;
action in general അടികൂടി=അടിച്ചു, കടികൂടി,
പിടി കൂ. etc. — to be possible കൂടുമ്പോലേ,
എന്നാൽ കൂടുന്നേടത്തോളം; esp. Neg. നോക്കാൻ
കൂടിയില്ല MR. തരുവാൻ എനക്കു കൂടുകയില്ല,
സങ്കടം ബോധിപ്പിച്ചു കൂടായ്കയും വന്നു TR. —
ഓടുവാൻ കൂടാഞ്ഞു, നിന്നൂടായ്ക, വന്നൂടാ, എറി
ഞ്ഞൂടാ. — with Inf. കമ്പിക്ക കൂടിയില്ല KR. could
not even tremble — എന്നെ കൊണ്ടു നിശ്ചയം
പറഞ്ഞൂടാ (jud.)=എന്നാൽ. 7. auxV. പാലും
വിഷം തന്നേ ആയ്ക്കൂടും CG. will become; പി
ടിച്ചു കൂടുമ്പോൾ, കല്പന എത്തിക്കൂടുമ്പോൾ,
ആയ്തു കഴിഞ്ഞുകൂടുമ്പോൾ TR. when that is —
haply — over — രാജധൎമ്മം കേട്ടു കൂടിയാറെ Bhr.
heard fully. ഒടുങ്ങി കൂടുവോളം Bhr. തീൎന്നുകൂടി
AR. In po. chiefly വന്നുകൂടും; അതു ചെയ്കെ
ന്നു വന്നുകൂടി PT. became inevitable.

Inf. കൂട, കൂടവേ, കൂടേ 1. along with, together,
അവരെ കൂട TR. with them, വേറേയും കൂടേ
യും പറഞ്ഞു KU. singly & with all together.
— With Soc. അവനോടു & Gen. അവ
ന്റെ കൂടേ (vu. അവന്റോടേ, അമ്മന്റോ
ടേ & — ടി). 2. also, again, even നില്പാൻ
കൂടേ പ്രയാസമായി=ഉം.
കൂടക്കൂടേ repeatedly, often.
കൂടപ്പിറപ്പു brother or sister=ഉടപ്പിറപ്പു.
Neg. part. കൂടലൎ enemies, കൂടലർ കാല VetC.
O destroyer of foes!
n. V. P. 1. കൂടാതേ=ഇല്ലാതേ without, അരി
യുംതീയും വിറകും കൂടാതവൻ ചോറുണ്ടാക്കും
Bhr. — like വിനാ with Acc. എന്നെക്കൂടാതേ
ചെയ്കയില്ല KR. 2.=അല്ലാതേ besides അ
തുകൂടാതേ etc. 3. but പന്നി എന്നെ കൊ
ല്ലുക ഇല്ല കൂടാതേ പ. എ. കൊന്നെങ്കിൽ എ
ന്റെ വിധിയല്ലേ TP.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/354&oldid=198369" എന്ന താളിൽനിന്ന് ശേഖരിച്ചത്