താൾ:33A11412.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിടക്ക — കിടങ്ങു 247 കിടയു — കിടിലം

കിടക്ക,ന്നു T. M. 1. To lie, rest, dwell മ
രിപ്പാൻ കിടക്കുന്നവൻ, ചത്തുകിടക്കിലേ ഒത്തു
കിടക്കും prov. വെളളത്തിൽ കിടക്കുന്നവർ Bhg.
fish. കഴുത്തിൽ കിടന്ന പൊന്മാല Mud. കര
ത്തിൽ കി. കങ്കണം SiPu. worn. കിടക്കട്ടേ let
it be, never mind. പടസമയത്തു ചില കണ്ടം
കിടന്നുപോയതു TR. were left uncultivated. ദീ
നത്തിൽ കിടക്ക MR. 2. auxV. to be sure,
to be left എഴുതിക്കിടക്കുന്നു stands written. അതി
ന്ന് എങ്ങളെ ആക്കി കിടക്കുന്നു Bhr. we are
charged to. തന്നു കി. is given over. ഈ ഉപ
ദ്രവങ്ങൾ അനുഭവിച്ചു കിടന്നുപോയാൽ TR. if
such excesses be left unredressed. മുട്ടിക്കിട
ന്നോരു യാഗത്തെ രക്ഷിപ്പാൻ AR. interrupted;
Palg.=ഇരിക്കുന്നു f. i. പോയ്ക്കിടക്കുന്നു etc.

കിടക്ക bed, bedding കി. യിൽ ഇരുത്തി TP.
കിടക്കപ്പായി,— പ്പുര; കിടക്കപ്പുരെക്കുളളിലേ
ക്കോപ്പു SiPu.
CV. I. കിടത്തുക to lay down, put to sleep, മു
ടിത്തു കിടത്തി ഊഴിതന്മേൽ RC. laid pros-
trate. നിലം കിടത്തിക്കളഞ്ഞു TR. forbid
cultivation. അതിർ തൊട്ടുപിശകി നിലത്തെ
കിടത്തി VyM.
II. കിടത്തിക്ക f. i. പീടികെക്കു കൊണ്ടുവന്നു കി
ടത്തിച്ചു (jud.) had the wounded person laid
down. പാത്തിയിൽ കി. TP.
VN. I. കിടത്തം place & time of lying ക്ഷോ
ണിയിൽ കി KR.
II. കിടപ്പു 1. lying, situation. കിടപ്പായി con-
fined to bed. വായുവിന്റെ ദീനത്തിൽ കിട
പ്പിലായി MR. മരത്തിന്റെ താഴേ കൊഴി
ഞ്ഞു കിടപ്പുളള മയിൽപീലികൾ Arb. 2. re-
mainder, on hand, അസാരം പണം ചില്ലറ
കുറ്റിയിൽ കിടപ്പുണ്ടു TR. is still due. ൧൦൦൦
നെല്ലിന്റെ കിടപ്പു കണ്ടം the remaining
ricefields (or foil.). 3. left uncultivated
നിലം നടപ്പോ കിടപ്പോ MR. കണ്ടംകിടപ്പു
തരിശായ്വരുവാൻ സംശയം TR. പടന്നകൾ
കിടപ്പായി TR. disused, neglected.

കിടങ്ങു kiḍaṅṅu̥ T. M. 1. Trench, ditch കോ
ട്ടയുടെ കിടങ്ങുതൂൎത്തു SitVij., Bhr. കി. കൾ നി
രത്തി Brhm. — rampart, stonewall; court (=

പ്രാകാരം), ശവക്കിടങ്ങു burial ground. 2. (C.
Te. ഗിഡ്ഡംഗി) prison, outhouse, "Godown"
(Port. gudam). 3. Coronilla aculeata Rh.

കിടയുക kiḍayuγa T. M. (കിട) 1. To knock
against, quarrel (C. ഗെടിസു); to be found
or obtained അടൽ കിടെന്തരക്കവീരർ RC.
2. sound of water, falling into a dying man's
throat. No.
VN. കിടച്ചൽ meeting, quarrelling.
കിടെക്ക T. So M. to be obtained; engage in
അടൽ കിടെത്താൻ അനുമാൻ ചെമ്പുമാലി
യോടു RC. — എനിക്കു കിടെച്ചു Palg.=കി
ട്ടി — (loc.) കിടയിക്ക to get.

കിടാരം kiḍāram (T. കടാരം S. കടാഹം) Cal-
dron, boiler ചെമ്പുകിടാരങ്ങളിൽ കിടത്തീട്ടു
തീതട്ടി നിന്നോർ CG. (in hell). കിടാരത്തിൽ
ഇട്ടു വറുക്കും Stuti.

കിടാരൻ kiḍāraǹ NoM. Workman in leather
(64 in Talip.)=തോല്ക്കൊല്ലൻ.

കിടാവു kiḍāvu̥ T. M. (better കടാ T. C. fr.
കടു) 1. Male of cattle, young & vigorous (fem.
കടച്ചി) ആടിങ്കിടാങ്ങളും കാളക്കിടാങ്ങളും PT.
— an unborn gazel ഗൎഭസ്ഥനായ കിടാവു Bhg.
2. child, young person. pl. കിടാക്കൾ & — ങ്ങൾ.
f. കിടാത്തി, hon. masc. കിടാത്തൻ. ആറുകിടാ
ങ്ങളെ കൊന്നു CG. പെണ്കിടാവു Bhr. ഞങ്ങൾ
കിടാങ്ങളാക കൊണ്ടു TR. minors of Brahman
caste. 3. (hon.) title of families & castes, con-
sidered as children of the king. കിടാങ്ങൾ=
അടിയങ്ങൾ we, your children.
കിടാത്വം boyhood. കി'ത്തിൽ പഠിക്കേണം.

കിടാവുക — കുക kiḍāvuγa (T. C. കടാ,
Tu. ഗിഡ്യാ) 1. To drive in, as a nail. 2. to
drive on, as a carriage തേർകിടാകുന്നവൻ തേർ
തെളിച്ചീടിനാൻ KR. തേർകിടാവികൊണ്ടു Bhr.
(see കടാവു).

കിടി kiḍi & കിരി S. Wild hog (=കിടാ?) കി
ടികൾ പിടികളെ പിടിച്ചു പുല്കി Bhr.

കിടിക്കി see കുടുക്കി.

കിടിലം kiḍilam (=കിടുക്കം) Tremor കി. പു
ക്കിരിക്ക, കി. അവനെ തട്ടി (po.)

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/319&oldid=198334" എന്ന താളിൽനിന്ന് ശേഖരിച്ചത്