താൾ:33A11412.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴുത — കാക്ക 230 കാക്ക — കാക്കുക

കഴുത kal̤uδa T. M. C. Tu. (Te. ഗാഡിത) Ass
കഴുതപ്പുറത്തു കയറ്റി രാജ്യത്തിന്നു പുറത്തു ക
ളക VyM. (a wicked Brahman). ക. കരയുക
to bray. കഴുതപ്പുലി MC. hyena. കഴുതപ്പല്ലു MM.
medicinal. കാട്ടു കഴുത wild ass, word of abuse.
കഴുതക്കാലും പിടിക്ക prov.

കഴുത്തു kal̤uttu̥ T. M. (C. കത്തു) Neck of men,
animals (ആനക്കഴുത്തിൽ വരുന്നു AR.), plants
(see കള്ളി), vessels etc. — fig. കഴുത്തിലാമാറ
കപ്പെട്ടു Bhg. in extreme peril.
കഴുത്താരം or — ത്തേരം occiput V1. also collar,
necklace V2.
കഴുത്തില neck-ornament; explained by forms
like കുഞ്ഞു കുട്ടികളുടെ കാതിലേ കഴുത്തിലേ
തു പറിച്ചു വിറ്റു TR.
കഴുത്തെടുപ്പ് 1. a long neck. 2. determination;
proud bearing.
കഴുന്നു (T. extremity of pestle) in വില്ക്കഴുന്നു
Bhg. notched extremity of a bow=ധനു
ഷ്കൊടി V2.

കഴെക്ക kal̤ekka 1. No.=കയക്ക q. v. 2. So.
(കഴ) to shake, shiver V1. 2; to ache, pain
മേൽ ഒക്ക ക. V1. pain all over. കാൽ കഴെപ്പു
weariness. കഴച്ചുരുണ്ടു കയറുക, മുതുകിൽ ഒക്ക
കഴെക്കയും Nid. of spasms (see കഴപ്പു).

കാ kā 1.=കായ് q. v. 2. കാവു in കാകണ്ടം
=കാവടി. 3. S. (കഃ)=ഏവൾ.
കാപി some woman CC.

കാകൻ kāγaǹ S. Crow (fem. കാകി & കാക
പ്പെണ്ണു PT.) കാകന്റെ കഴുത്തിൽ മണി കെട്ടി
prov.
കാകപക്ഷം the sidelooks suffered to grow in
Cshatriya children ചെറുകുടുമ.
കാകാക്ഷിന്യായം singleness of purpose, the
crow being supposed to see only with one eye.

കാകുത്സ്ഥൻ S. കാകുത്തൻ T. Descendant
of Kakutstha,=Rāma RC.

കാകോളം kāγōḷam S. (raven) A black poison.
ചുട്ടെരിഞ്ഞീടുന്ന കാ. ആം തീയിൽ ഇട്ടു വറുത്തു
കറുത്തു ഞാൻ Nal.

I. കാക്ക kākka T. M. Crow, Corvus splendens
=കാകൻ, f. കാക്കച്ചി. kinds: നീൎക്കാക്ക & ക

ടല്ക്കാക്ക Cormoran, shag (നീൎക്കാകൻ), കാട്ടു കാ.
blue jay, Coracias. മലങ്കാക്ക കരഞ്ഞാൽ വിരുന്നു
വരും prov. അന്തങ്കാക്ക Corvus culminatus. D.
കാക്കക്കണ്ണു seeing with one eye; B. squinting.
കാക്കക്കുറവൻ (f. — റത്തി) a low caste eating
crows. ഏങ്കളുടെ ജന്മമതു കാക്കയാർ കുല
ത്തിൽ (Cur. pāṭṭu).

കാക്കക്കൊടി (വെളുത്ത) Echites macrophylla,
Rh.; വട്ടകാക്കക്കൊടി Asclepias volubilis.
കാക്കത്തമ്പുരാൻ V1. കാ'ട്ടി B. the king crow,
Dicrurus, called also the Cutwal of the crows.
കാക്കത്തിന്നിപ്പനിച്ചി & കാക്കപ്പനിച്ചി Dios-
pyros tomentosa.
കാക്കത്തുടരി Scopolia aculeata.
കാക്കത്തൂവൽ (കൊണ്ട് അമ്പുകെട്ടിയാൽ prov.)
crow's feather.
കാക്കപ്പൂ Torenia asiatica.
കാക്കപ്പൊന്നു talk, gold leaf.=അഭ്രകം.
കാക്കമുല്ല Pedalium murex, Rh. [Rh.
കാക്കമുൾ Cæsalpinia or Guilandina paniculata,
കാക്കവള്ളി (& കക്ക) Negretia gigantea. പെ
രും — Entada scandens, Rh.
കാക്കവിളക്കു an iron lamp.

II. കാക്ക, കാക്കാൻ (P. kākā paternal uncle,
kākō mat. uncle) Mother's brother=കാരണ
വൻ (Mpl.) എന്റെ കാക്ക TR. കാക്കമാരോടു
ചെന്നു സങ്കടം പറഞ്ഞു TR. complained to the
chief Māppiḷḷas.

കാക്കരിക്ക kākkarikka 1. To cluck, gaggle
V1. 2.=കാൎക്കരിക്ക.

കാക്കാലൻ kākkālaǹ (f. — ാത്തി) A certain
gipsy caste V2.; jugglers D.

കാക്കുക kākkuγa 5.1. To keep, defend, watch.
നെല്ലു കാക്കുന്ന ആൾ TR. ഉന്നിദ്രന്മാരായിട്ടു കാ
ത്തുനില്പതു MR. preserve. കാത്തുകൊൾകെന്നെ
Bhr. ആരിന്നിപ്പൈതലെ കാപ്പോരയ്യോ CG.
(=രക്ഷിക്ക). കളത്രത്തെ കൊണ്ടു തടുത്തു പ്രാ
ണനെ കാത്തു കൊണ്ടു Mud. പ്രമാണം കാപ്പാൻ
Nasr. po. observe the law. ഗോപുരവാതിൽ കാ
ത്തീടും നിശാചരർ PatR. guarding. 2. to wait,
expect. കാത്തിരിക്ക, കാത്തുനില്ക്ക. —
കാത്തുകളി (loc.) a certain play.


"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/302&oldid=198178" എന്ന താളിൽനിന്ന് ശേഖരിച്ചത്