താൾ:33A11412.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളത്തി — കളരി 225 കളവു — കളി

കളത്തി kaḷatti A plant, ചെങ്ക. B.

കളത്രം kaḷatram S. (കലം) Wife. കളത്രപ്രാപ്തി
Bhr. marrying — കളത്രവാൻ husband.
കളത്രവീടു house of a Nāyer's mistress ക. ത
നിക്ക് ഒത്തതു prov. also=പുടമുറികല്യാ
ണം Anāch.

കളഭം kaḷabham S. 1. Young elephant. ക.
പോലൊത്തു നടന്നു KR. കളഭഗാമിനി ChVr.
2. (കലമ്പുക 3.) mixture of perfumes, as ചന്ദ
നം കസ്തൂരി; the mud of holy waters for marking
the forehead ദേവന്മാൎക്കു ക. ആടുക KU. ക. മാ
ല്യങ്ങളാൽ അണിഞ്ഞു, മാല്യങ്ങളും ക'ളും തൂകി
നാർ AR. also നല്ല കളഭനും കസ്തൂരിയും TP.
കളഭക്കൂട്ടു=കളഭം 2.
കളഭാദി=കുറിക്കൂട്ടുക.

കളമം kaḷamam S. A kind of rice growing in
deep water=കഴമ. കളമപ്പുഴ Gōdāvari (po.)

കളംബം kaḷamḃam S. Stalk (കഴമ്പു), arrow
ക'ങ്ങളെക്കൊണ്ടു കൊന്നു KR.

കളയുക kaḷayuγa T. M. C. Tu. (കള to weed
T.) 1. To put off, lose, get rid of, abolish ന
മ്മുടെ വസ്ത്രം കളഞ്ഞു പോയി v. n. Nal. ബീഭ
ത്സവേഷം ക. Nal. തലനാർ ക. to shave. നേ
രം കളയാതേ losing no time, കാലം കളയരു
തു Bhr. കോട്ട ക. KU. (=ഒഴിപ്പിക്ക) to take a
fort. കാടു കയറാം എന്നുള്ള ബുദ്ധി അവൎക്കു ക
ളഞ്ഞു നൃത്താഞ്ഞാൽ TR. if that idea be not
effectually driven out of their heads. 2. to
subtract CS. 3. auxV. കൊന്നു കളക, മരി
ച്ചു ക. to commit suicide; conveying the sense
of entirely, forcibly, away, off. വെട്ടിക്ക. cut
off etc. തലെക്ക് ഒരു തല്ലു കൊണ്ടും കളഞ്ഞു Bhr.
getting, of course, knocked on the head. —
contracted എറിഞ്ഞള KR.
CV. കളയിക്ക f. i. അവരെ പ്രാണൻ നീക്കി
ക'ച്ചു TR. had them executed. വലിച്ചു നീ
ക്കി കളയിച്ചു KU.
2d CV. വിശപ്പു ദാഹം കളയിപ്പിച്ചു RS.

കളരി kaḷari T. M. (T. Te. C. ഗരഡി) 1.=ക
ളം f. i. അരിയ പോൎക്കളരി പുക്കാൻ RC. so അ
ടല്ക്കളരി RC. 2. fencing school of 42' length

നാല്പത്തീരടിസ്ഥാനം, 108 in Kēraḷa KU. ഭട
ന്മാർ ആയുധാഭ്യാസം ചെയ്യുന്ന കളരി KR. they
are presided by a കളരിപ്പരദേവത, worship-
ped in the NW. corner. — fig. കാമന്റെ കള
രിയായി നിലാമുറ്റം KR. ക. യാണ TP. oath
of Paṇikkar.

കളവു kaḷavu̥ VN. of കൾ്ക്കുക, കക്കുക 1. Theft
ഒക്കയും കളവു പോയി TR. was stolen. ക.
പോയ മുതൽ MR. ഉപ്പുക. ചെയ്തു jud. smuggled.
2. lie, cheat. ക. കാട്ടുക V1. of idle labourers.
കണ്ണുനീർ കാട്ടിന നിൻ കളവു CG. thy hypo-
crisy in weeping.
കളവൻ (1) thief ക'നിൽ അഭിരുചി VetC.

കളാവു kaḷāvu̥ T. M. (& കളായം=കായാവു)
പെരിങ്ക. Carissa carandas.

I. കളി kaḷi T.M. (see കലി & കളവു) Play, game,
jest (കളിയും ചിരിയും) — നമ്പ്യാർ ഒരു കളി ഉ
ണ്ടാക്കി തീൎത്തു ഓരോരോ ഹോബിളിയിന്നു കളി
പ്പിക്കുന്നു TR. a drama. കളിയോ കാരിയോ പ
റയുന്നതു TP. (= കാര്യം) joke or seriously meant?
കളിയാക്കുക to ridicule. Hence:
കളിക്കാരൻ player, idler. [shas.
കളിക്കൂട്ടം KU. an old privilege of Raxāpuru-
കളിക്കൊട്ടഭ്യസിക്ക KU. beating music.
കളിക്കൊട്ടിൽ SiPu. a booth for playing.
കളിക്കോപ്പു playthings, stage-dresses, etc.
കളിത്തട്ടു SiPu. stage, കളിത്തുറ id. near temples.
കളിപ്പൂജ SiPu. children's imitation of holy
ceremonies.
കളിയച്ചൻ playmaster V2.
കളിയാട്ടം religious play, കളിയാട്ടു f. i. ശിവ
രാത്രിദിവസമുള്ള കളിയാട്ടടിയന്തരം MR.
ഇക്കളിയാടി മേവും CC.
കളിയിണക്കുക to rehearse a play V1.
കളിവരെക്ക to make certain figures with rice
etc. V1.
കളിവാക്കു joke.
denV. കളിക്ക 1. to play, sport (കളികളിച്ചു).
Mud. കളിച്ചുപറഞ്ഞു V1. jestingly. ഇമ്മൂന്ന്
ഒന്നായ്ക്കളിക്കുമ്പോൾ Mud. where these 3
qualities are equally developping themselves
(=വിലാസം). ആന ക., ചൂതു ക.. etc. CG.

29

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/297&oldid=198173" എന്ന താളിൽനിന്ന് ശേഖരിച്ചത്