താൾ:33A11412.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ — കണക്കു 196 കണപം — കണി

മെല്ലവേ കാന്മേലേ താണു, ക. താണതു പൊ

ങ്ങിപ്പാൻ നിന്നു CG.

കണങ്കൈ 1. wrist (T. കണുക്കൈ). 2. fore-arm
(T. കണൈക്കൈ) കണങ്ങെക്കു കീഴേടം
കുറുച്ചുമെന്നിനൊരു മൎമ്മം ഉണ്ടു MM.

കണപ്പുൽ (loc.) mushroom.

കണമരം (loc.) = ഈന്തു.

കണയൻ a kind of millet.

കണയാഴി a foot ornament തരിവളകളും അക്ക'
കളും VCh. പൊൽചിലമ്പണി നല്ല മിഞ്ചു
മക്കണയാഴി KR.

II. കണ S. Long pepper കണയെണ്ണ കൃമിഘ്നം GP.

കണം kaṇam S. 1. Grain കണദ്വയം GP. =
തിപ്പലി & കാട്ടു തിപ്പലി (see കണ); atom.
വാൾക്കണം point of sword V1. ജലകണം
drop, ദൃഷ്ടികളിൽനിന്നഗ്നികണങ്ങൾ തെറി
ച്ചു KR. anything minute (comp. കനീയസ്സ്).
2. T. Tdbh. = ഗണം a body of persons, ass-
embly, circle; also = ക്ഷണം 2. — ക. ഇരിക്ക
the armed Brahmans to assemble in a Brahma-
nical temple with worship of Gaṇapati to con-
sult on Govt. affairs ഒരു സംഘം കണമിരിക്ക,
കണത്തിന്നധികാരികൾ KU. കണപ്പുറം the
place of sitting for such purpose KU.

കണക്ക a med. = കനക്ക (രാക്കണ്ണു കണത്ത
തിന്നു മരുന്നു).

കണക്കു kaṇakkụ T. M. (ഗണം, ഗണിതം)
1. Computation, account. ക. അടെക്ക, ഒപ്പിച്ചു
കേൾപിക്ക Nasr. po. ക. ഒക്ക ഇന്നു തീൎക്കണം
TP. to settle accounts. ക. പറക, ബോധിപ്പി
ക്ക TR. to give account. ക. ആക്കി കൊടുക്ക, ക.
കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു
റ ഉയൎന്തമതിൽ RC. unmeasurably high. കണ
ക്കിൽ ഇടുക to charge an account. 2. es-
timation, manner, way, അറംനന്നെന്നു കണക്കു
കണ്ടിരിപ്പതു RC. വല്ല കണക്കിലും on any ac-
count, anyhow. അക്കണക്കു thus. നല്ല കണ
ക്കിൽ അടിച്ചു Anj. soundly. — കണക്കിൽ പറ
ക 1. to speak exhaustingly on. 2. to abuse. —
ഒരു കണക്കിൽ, ‍— ക്കിനേ perhaps. അംഭ
സ്സിൽ ആകാശതലം കണക്കേ ഈ പ്രപഞ്ചം
CC. like the sky seen in water. — With Acc.

നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ

AR. like M. — adj. part. എന്ന കണക്കേ Anj.
as. 3. right way. കണക്കിൽ പ്രയത്നം ചെ
യ്വാൻ TR. to make the proper exertions. ക
ണക്കിൽ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid.
unusually. കണക്കായി പോക, — ക്കിലാക to be
settled, cleared; to die അവനെ കണക്കിലാക്കി
Arb. killed. കാൎയ്യം കണക്കിലാക്കി achieved,
ordered. നില്കിലും കണക്കിനി പോകിലും ക
ണക്കിനി Bhr. both the same to me. നാരി
മാൎക്കു കണക്കല്ല CG. does not please them.
കണ്ടതു കണക്കല്ല PT. don't go by mere sight.
എനിക്ക് എല്ലാം ക.. Bhr. content with all.

Hence: കണക്കധികാരം work on Arithmetic.
കണക്കധികാരി accountant.

കണക്കനേ, കണക്കിനേ (2) like, as. മിത്രം ക
ണക്കനേ തോന്നിക്കും, എന്നെ കണക്കനേ,
വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg.

കണക്കൻ 1. accountant കണക്കപ്പിളള, കണ
ക്കപ്പിളളച്ചൻ TR. നാട്ടധികാരി കണക്ക
പ്പിളള KU. Pudushēry Nambi in Kōlanāḍu.
— an East-Indian (mod.) 2. a class of slaves
കണക്കന്റെ കഞ്ഞി കുടിക്കാതെ prov. കണ
ക്കന്റെ ഭോഷൻ; also കണക്കച്ചെറുമൻ.

കണക്കും കാൎയ്യവും (നടക്കയില്ല TR.) despatch
of public business, also അവന്റെ കയ്യും
കണക്കും കണ്ടാറെ on inspecting his office.

കണക്കുസാരം a mathematical treatise of
Nīlacaṇṭha. [ക'കാരൻ MR.

കണക്കെഴുത്തു office of accountant. അംശം

കണക്കോല accounts.

കണപം kaṇabam S. Spear. Bhr 16.

കണപ്പു kaṇappụ So. Right angle, കണപ്പുമ
ട്ടം square (കണക്കു).

കണമ്പു kaṇambụ A fish, mullet V1.

കണവൻ kaṇavaǹ T. M. Husband. (കണ,
കണ്ടൻ) ക'ന്മാരുടെ മുടിവു RC. എൻ ക. Nal.

കണവീരം kaṇavīram T. M. C. Te. (S. കര
വീരം) Nerium odorum.

കണി kaṇi (കൺ) 1. Sight, spectacle. അവ
ൎക്കു നല്ക്കണിയായിരുന്നു CG. Esp. ominous sight,
what is seen at the birth of a child (signs in

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/268&oldid=198144" എന്ന താളിൽനിന്ന് ശേഖരിച്ചത്