താൾ:33A11412.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഐരി — ഒക്കുക 173 ഐശീകം — ഐളവി

ഐരി eiri Hayrick, പുല്ലൈരി No. (തുരുമ്പു

So.) straw stack.

ഐർ eir = അയിർ Iron ore.

ഐല eila = അയില A fish.

ഐവർ eivar T. M. C. Tu. (II. ഐ) Five per-
sons ഐവർ പരദേവത KU. എന്റെ അകത്തു
ണ്ടിത് ഐവർ Anj. (5 sins).

ഐശം eiṧam S. (ംരംശ) Lordly, belonging
to Siva. ഐശമാം തേജസ്സ് Bhg.
ഐശാനം (ൟശാനം) adj. N. eastern.
ഐശ്വൎയ്യം 1. = ൟശ്വരത്വം 2. glory, super-
natural power, എട്ടൈശ്വൎയ്യവും (അണിമ,

മഹിമ, ഗരിമ, ലഘിമ, ൟശിത്വം, വശിത്വം

പ്രാപ്തി, പ്രാകാമ്യം or പ്രാകാശ്യം KR. അ
ണിമാദ്യഷ്ടൈശ്വൎയ്യസിദ്ധി KeiN. 3. gran-
deur, wealth.

ഐശ്വൎയ്യവാൻ chiefly wealthy.

ഐശീകം eiṧīγam S. (ഇഷീക) ഐ. അസ്ത്രം
Reed-arrow AR. Bhr.

ഐഹികം eihiγam S. (ഇഹ) Of this world,
of this life (opp. പാരത്രികം) ഐ. മോഹിച്ചു
VCh. ഐ. തന്നിൽ സുഖിച്ചു Anj.

ഐളവിളി eiḷaviḷi S. (ഇള) Cubēra ഐളാ
ൎത്ഥം നിൎമ്മിതമായപുരം ഐളിവിള്യൎത്ഥം (sic.)
Bhr 1.

ഒ is sometimes changed into ഉ (as തൊടു, തുടങ്ങു,
തുടരുക) and vice versa; now & then = വ, as
ഒല്ലാ, വല്ലാ.

ഒ o interj. Oh!

ഒക്കു okku̥ B. Palg. Hip, loins; = ഉക്കം.

I. ഒക്കുക, ത്തു okkuγa 5. (whence ഒന്നു, ഒരു)
1. To be the same, one; be like, tally, ജന്തു
ക്കൾ എല്ലാം ഒക്കും ഒന്നും കൊല്ലരുതു Bhr. സം
ഗതിക്കൊത്തതു പോലെ പറക Nal. in keeping
with the circumstances. 2. to be together.
അവർ ഒന്നൊത്തു കൂടി CG. നാം ഒത്തു നില്ക്കേ
ണം ready for help. ഒത്തു സന്തോഷിച്ചു Mud.
3. to please നിണക്കൊത്തേടത്തു Bhg. where
you like. പറഞ്ഞത് എനിക്ക് ഒത്തില്ല did not
seem acceptable. 4. to agree. തങ്ങളിൽ പ
റഞ്ഞൊത്തു came to an agreement, covenanted.
മന്ത്രിയും പതിയുമായി ഉളെളാത്തു Mud. 5. to
be fulfilled, ശാപം ഒട്ടൊത്തു വന്നു Bhr. ചൊ
ന്നത് ഒക്കയും എനിക്ക് ഒത്തു KR. came to pass.
6. v. a. to compare, promise വെണ്ണയെന്നൊത്തി
ട്ടു കുന്നിനെ വായിലാക്കൊല്ല CG. mistaking it
for butter. — തരുവാൻമുടിച്ചതും ഒത്തേൻ Pay. I
grant it at last. ഒത്തുകൊളളുക to admit. പ
ണം ഒത്തു promised money. പെൺ ഒക്ക to
dispose of a daughter in marriage V1.
VN. ഒക്കൽ espousals V2.

O

Inf. ഒക്ക (Te. one) 1. together; എന്റെ ഒക്കേ
ഉളളവർ, എന്റെ ഒക്കയുളളതിറ്റാൽ often
ഒക്കക്കൂടേ, ഒക്കപ്പാടേ, ഒക്കത്തക്ക ഒരുത്ത
ൻ TR. one of my people. മടിശ്ശീലയുടെ ഒ
ക്ക കൊടുത്തു വിട്ടകത്തു 2. all, ഒക്കയും,
ഒക്കവേ, ഒക്കവേയും the whole. ആർ ഒക്ക
ഉണ്ടായിരുന്നു MR. ഓരോന്നൊക്കയും ചെയ്തു
applied every imaginable means. — Often
adv. ഒക്കയും ഗുണമായിട്ടു ശ്രമിക്കാം he
would do all for me. ഇനി ഒക്കയും TR.
moreover in every thing etc. — Sometimes
rather meaningless. ചില വസ്തുക്കൾ ഒക്ക
TR. certain property. ചിലത് ഒക്കയും (=
അല്പം ഒരു).

ഒക്കറായ്ക, — യ്മ No. = ഒവ്വായ്മ discord.

ഒക്കാണം V1. promised gift, also ഒക്കാളം, ഒ
ക്കാളിക്ക (old). [right.

ഒത്ത adj. part, equal, consistent, agreeable,

ഒത്തകണക്കു a closed, correct account.

ഒത്തകൈ a practised hand for measuring
correctly.

ഒത്തപകുതി equal share.

ഒത്തപറ common measure (doc.)

ഒത്തപോലെ, ഒത്തവണ്ണം according to. എല്ലാം
നിണക്ക് ഒത്തവണ്ണം വരാ Mud. according
to your wish.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/245&oldid=198121" എന്ന താളിൽനിന്ന് ശേഖരിച്ചത്