താൾ:33A11412.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉലരു — ഉവക്ക 144 ഉവർ — ഉഷ്ണം

III. ഉലപ്പു (So. ഉലെപ്പു agitation) softening.

ഉലപ്പെണ്ണ king's bathing oil രാജാവ് ഉ.ചാൎത്തി
KU. ഉ. വാങ്ങി തേച്ചോ TP.vu. ഒലിപ്പെണ്ണ.

ഉലരുക, ൎന്നു ularuγa T.M. (? ഉല) n.v. To dry
വായും ചിറിയും ഉലരും തൊണ്ട വറളും VyM.
ഗുളികയുടെ വെളളം ഉലൎന്നു; കറ ഉലൎന്നിട്ടു വീ
ഴുക Nid.
VN. ഉലൎച്ച dryness.
a.v. ഉലൎത്തുക (B. also ഉലൎക്കുക) to dry, air =
ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലൎത്തു
ന്നതു Bhr. to reduce on the fire to proper
consistency.

ഉലാവുക ulāvuγa T. M. (T. ഉലാ process-
ion) v. n. 1. To take a walk മുട്ടെക്ക ഉ. a hen
to seek where to lay. ചേണുറ്റുലാവുന്ന വീചി
കൾ CG. majestic wave. പാരുലാവിന നീരദാ
വലി CG. clouds passing over earth (No. also
wrongly ഉലാത്തുക f. i. മീൻ വെളളത്തിൽ, ഉ'ത്ത
ൻപോയി vu. has taken a walk). 2. to attain
ചിനം കനമുലാവി, ചീരുലാവും മല, കാരുലാ
വിന ചായൽ RC. (= ഉളള). [etc.
v. a. ഉലാത്തുക to take for a walk f.i. children,

ഉലുവ uluva Ar. hŭlba. Fenugreek, Trigo-
nella foenum græc. ഉലുവത്രിഫല a med. പാ
ലുലുവ = ധാതക S. [ഉ. പുകെക്ക Mpl.

ഉലുവാൻ uluvāǹ Ar. lubān Frankincense

ഉലൂകം ulūγam S. (L. ulula) Owl PT.

ഉലൂഖലം ulūkhalam S. = ഉരൽ CC.

ഉലെ — see ഉലയു.—

ഉല്ക ulγa S. Meteor, firebrand.
[for the other ഉല്ക — ഉല്ഗ — ഉല്പ see ഉൽ —]

ഉല്ലംഘനം ullaṅghanam S. (ഉൽ) Over-
stepping സത്യോല്ലംഘനം ചെയ്ക UR.

ഉല്ലാസം S. Exultation, ഉ'ങ്ങളും ഓടി ഗ
മിച്ചു CrArj. his spirits forsook him. ഉല്ലാതം
ചേർമന്നവർ RC. gay; so: [cheerful. —
ഉല്ലാസശാലി Si Pu. ഉല്ലാസശാലിനി fem. Nal.
den V. ഉല്ലസിക്ക to be delighted, expand.
part. ഉല്ലസിതം.

ഉല്ലോലം S. Surge, wave.

ഉവക്ക, ന്നു uvakka 5.(√ ഉ.) 1. To jump
up, exult കേട്ടു മാമുനിവർ ഉവന്തു RC. 2. to

love ഞങ്ങൾ ഉവന്നൊരു കേശവൻ CG. ഞ
ങ്ങൾ ഉവന്നവൻ, തന്നെ ഉവന്നുളേളാർ എ
ല്ലാരും ഖിന്നരായി CG. his friends. അങ്ക തെന
ഇന്തിരൻ ഉവന്താൻ RC. helped; with Acc. &
Loc. ഇവങ്കൽ ഉവന്ന കൊങ്ക CG. എന്നെ ഉവ
പ്പൊന്ന് ഏതു Pay.

VN. ഉവപ്പു gladness, love B.
a. mal. ഉവവി (V1. ഉപവി q. v.): എങ്ങൾക്ക ഒ
ന്നിലും ഉ. ചുരുങ്ങാ, ഉവവി എന്നുടലിൽ ഇല്ല
RC. inclination.

ഉവർ uvar (=ഉപ്പു) vu. ഓർ T. M. (C. Te. Tu.
ഒഗർ) Salt taste, brackishness.
ഉവരി sea ഉവരിയിലുളള തിരമാല RC.
ഉവരുപ്പു GP. = മണ്ണുപ്പു.
ഉവർകാലി buffalo-cows that prefer to lie in
salt water — ഓൎക്കാലിനെയി കുടിക്ക.
ഉവർനിലം brackish, barren soil. [etc.
ഉവർമൺ soil impregnated with salt, urine,
ഉവർവെളളം salt water ഓർവെളളത്തിന്റെ
ജ്വാല തട്ടി MR. in ricefields, also കണ്ടം
ഓർപ്പുളിയാൽ നടന്നാൽ MR. when infected
by brackish water. [വാവു full moon.

ഉവാ uvā T. Fullness, M. ഉവാവു V1.2. mod.

ഉവ്വ uvva So. (Te. ഊ umph, well √ ഉ.) Yes,
yea = No. അതേ f.i. അവിടെ ഉണ്ടോ — ഉവ്വ
(opp. ഇല്ല).

ഉശനസ്സ് uṧanas S. ṧukra, planet Venus.

ഉശീരം uṧīram S. = രാമച്ചം Cuscus grass ഉശീ
രാദി ലേപനം VetC.

ഉഷ uša, & ഉഷസ്സ് S. (√ ഉഷ്; L.uro) Dawn.
ഉഷഃകാലത്തു, ഉഷസി in the morning.
denV. ഉഷെക്ക to dawn ഉഷെക്കുമ്പോൾ, ഉ
ഷെക്കും വിധൌ Bhr. ഉഴെക്കു V1.

ഉഷിതം ušidam S. (വസ്) Fixed = നിശ്ചയം V1.

ഉഷ്ട്രം ušṭram S. Camel (Ved. bull).
ഉഷ്ട്രപൌകണ്ഡ്രദേശങ്ങൾ KR.N.pr. of a people.

ഉഷ്ണം ušṇam S. (ഉഷ് burn) 1. Heat. 2. hot സൂ
ൎയ്യൻ എത്ര ഉഷ്ണകരനായിരുന്നാലും Arb. heating.
ഉഷ്ണനാഴിക see നവദോഷം.
ഉഷ്ണപുണ്ണു chancre.
denV. ഉഷ്ണിക്ക to be hot. ഉ'ച്ചു ചൊന്നാൻ വി
നയം കൂടാതെ Mud. ഉ'ച്ചു നിന്ന ശാസനം Bhr.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/216&oldid=198092" എന്ന താളിൽനിന്ന് ശേഖരിച്ചത്