താൾ:33A11412.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉമ്മ — ഉയരു 138 ഉയിതം — ഉര

II. ഉമ്മ umma So. Kiss (= ചുംബ S. ഉമ്മു C.)
ഉമ്മക്കം പൂട്ടുക No. to kiss.

ഉമ്മത്ത് Ar. ummat People, നബിന്റെ ഉമ്മ
ത്തികൾ Mpl. those of the prophet’s religion.

ഉമ്മൻ ummaǹ = ഊമൻ (ഉമ്മരിൽ നല്ലതു കൊ
ഞ്ഞൻ CG.)

ഉമ്മം, ഉമ്മത്ത് ummattu̥ (Tdbh. ഉന്മത്തം)
1. Datura metel. ഉമ്മത്തിൻകായി thorn-apple
(S. മാതുല whence Metel). Kinds കരി —& നീ
ല ഉമ്മത്തം Dat. fastuosa & പൊന്നുമ്മത്തം Dat.
ferox. 2. golden fringe or tassel വീണചി
ത്രപ്പടവും ഉമ്മത്തവും Bhr.

ഉമ്മരം, ഉമ്മാരം ummaram M.C. (also S. ഉംബ
രം from ഉ + മരം threshold or വാരം ?) Fore-
port; esp. doorway, eastside, verandah in front
of the house. ഉമ്മറത്തു കിടക്ക MR. കോവിൽ
ഉമ്മാരത്തു നാട്ടി TR.

ഉമ്മരപ്പടി threshold.

ഉമ്മരപ്പല്ലു foretooth (=മുമ്പല്ലു V2.) ഉ. കൊണ്ടു
മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു
പല്ലും (jud.)

ഉമ്മാരപ്പൂങ്കാവു garden before the palace. ഉ’വിൽ
ഒർ ആലയം തീൎത്തു Bhr. a lodge in park.

ഉമ്മാൾ ummāḷ (loc.) Some days ago, = ഇന്നാൾ
(√ ഉ pron.)

ഉമ്മിട്ടം ummiṭṭam (C. Tu. ubbe —) Difficult
breathing, ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക
prov. — ഉ. മുട്ടുക also sobbing of children = ഉ.
എടുക്ക, ഉമ്മിട്ടപ്പാടു = വിമ്മുക — see ഉമ 2.

ഉമ്മിണി ummiṇi (√ ഉ, ഉം) 1. No. Much,
opp. ഇമ്മിണി. 2. So. little (B. has also അ
മ്മാണി & ഉമ്മാണി bit) compare കുണ്മണി.

ഉയന്തുക uyanδuɤa (loc.) To belch (ഉഴ—).

ഉയരുക, ൎന്നു uyaruɤa T.M. (√ ഉ high)
1. To rise, as kite, birds. മന്ദം മന്ദം ഉയൎന്നീ
ടിനാൻ ചന്ദ്രൻ Bhr.; to raise oneself കുന്നും എ
ടുത്തുയൎന്നാൻ AR. 2. to be high, eminent, ഉയ
ൎന്ന tall — Inf. ഉയര, ഉയരവേ also aloud. സാമ
വേദത്തെ ഉയരേ ജപിക്കയും PrC. 3. to be
lost = പൊക്കം f.i. പേരോടു കൂടെ പറിഞ്ഞു
യൎന്നു സന്താനവും Bhg 1.

VN. I. ഉയരം (vu. എകരം) height, tallness,
pride V1.

II. ഉയൎച്ച elevation. പറമ്പു കുളത്തിങ്കൽനിന്നു
ക്രമേണ എകൎച്ചയാകും MR. level raised
through irrigation.

a. v. I. ഉയൎക്ക rare. ശൂലം ഉയൎത്തെടുത്തവൻ
RC. എന്റെ ഉയൎത്തു പിടിക്കും കുട Pay.

II. mod. ഉയൎത്തുക to raise, lift up, exalt.

CV. തേരിൽ കൊടിമരം ഉയൎത്തിച്ചാൻ KR.

ഉയൎന്നിലം (2) elevated ground (opp. താണ).

ഉയിതം vu. = ഉചിതം Bravery.

ഉയിക്ക uyikka (T. ഉയ്ക്ക to keep, see foll.) അ
വനെ ഉയിപ്പാനായി RC32.

ഉയിർ uyir T. M. (ഉസിർ, സുയിർ C. Tu. Te.
from ഉയ്ക T. to live, subsist, escape — vu. ഉ
ശിർ). Life, breath. ഉയിരോടു വേറിടുത്തു RC.
killed. ഉയിരറ്റാൻ died. പൂതന തന്നുയിർ ഊ
മ്പിക്കൊണ്ടു CG. ഉയിർ കൊണ്ടാൻ Anj. killed.
ചതിച്ചുയിർ കൊണ്ടിതു നിന്നെയും Bhr. killed
thee. — ഉയിൎക്കടുപ്പം a wiry constitution.
ഉയിൎക്ക to live, revive, survive. ഉയിൎക്കയിൽ
ആശയില്ല RC. അവനിയിൽ മിക്കവേന്തർ
ആർ ഉയിൎത്തോർ, പറന്തനർ ഉയിൎത്തു കൊൾ
വാൻ RC. fled for life.

VN. ഉയിൎപ്പു life, reanimation.

CV. ഉയിൎപ്പിക്ക to quicken, raise to life.

I. ഉര ura T. M. C. (Te. ഉറ) Rubbing, a stroke
വെള്ളിയും പൊന്നും ഉര അറിവേൻ Pay. touch
of metals. — ഉരകല്ലു, ഉരവുകല്ലു touch-stone. —
തമ്മിൽ ഉരനില്ക്ക to resist, fight it out.

v. n. ഉരയുക, ഞ്ഞു T. M. C. Tu. to rub, as cows
against a tree, wear by friction. കൈമണ്ണോ
ടു ഉരെഞ്ഞു തോൽ പൊളിഞ്ഞു, വാരിക്ക് അ
ല്പം ഉരഞ്ഞു പൊട്ടികണ്ടു MR.

ഉരവു VN. rubbing; touch (ഉ’കല്ലു).

ഉരെക്ക v. a. — q. v.

II. ഉര T. M. C. (prh. from prec. articulation)
1. Expression, word. മാമുനിയുടെ ഉരയിനാലേ
RC. by his command. 2. prose explanation
V1. 3. fame, ഉരപൊങ്ങുക = ചൊല്ലെഴുക to be
celebrated. ഉരയേറും പോർ, ഉരപെറ്റ, ഉര
മികും RC.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/210&oldid=198086" എന്ന താളിൽനിന്ന് ശേഖരിച്ചത്