താൾ:33A11412.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണരു — ഉണ്ട 126 ഉണ്ടറു — ഉണ്ടു

a. v. ഉണക്കുക, ക്കി T. M. to put to dry, air,
dry (വസ്ത്രം, മത്സ്യം, ഓല etc.)

ഉണരുക, ൎന്നു uṇaruγa T. M. (C. ഉണ്മു to
come forth) 1. To awake ഉറക്കം ഉണൎന്നുപോം
ഗുരുവിനു Bhr. will be disturbed. മുന്നേപ്പോ
ലെ ഉണൎന്നു വന്നീടേണം Brhm. be resusci-
tated, ശബ്ദം ഉണൎന്നു broke forth. 2. to watch,
care രാമകാൎയ്യാൎത്ഥം ഉണൎന്നിരിക്ക AR. to be
up for R. ഖിന്നനായുണൎന്നുടൻ ചൊല്ലിനാൻ
KR. having collected himself. 3. to be
conscious, perceive. God is തന്നിലേത്താൻ ഉണ
ൎന്നെല്ലാറ്റിന്നും മീതെ Bhr.
VN. 1. ഉണൎച്ച watchfulness.
2. ഉണൎവ്വു intelligence, smartness ഉണൎവ്വെഴും
RC. lively (monkey). ഉൾക്കാമ്പിൽ ഉണൎവ്വേ
റ്റം ഉണ്ടു Bhg. ഉള്ളം നല്ലുണൎവ്വുള്ളോർ ഇ
ല്ലാരും AR.
a. v. ഉണൎത്തുക 1. to awaken, rouse ഗായക
ന്മാർ പള്ളി ഉണൎത്തി KR. ഉറക്കം ഉണൎത്തി
Bhg. എന്നുടനെ നിദ്ര ഉണൎത്തുവാൻ KR.
2. to inform ഒന്നുണൎത്തീടുന്നേൻ KR. എന്ന്
ഒരു വാൎത്ത ഉണൎത്തി CG. hinted that. എഴു
ന്നെൾവാൻ അവനോട് ഉണൎത്തി KR. ex-
horted. നിന്തിരുവടിക്ക് ഒന്നുണ്ടുണൎത്തുന്നു
KR. with Dat. or Soc.
CV. ഉണിൎത്തിക്ക to inform a superior, with
double Acc.; also Dat. ഇക്കാൎയ്യത്തിന്ന് ഉ.
ഇല്ല TR. The heading of letters from sub-
jects to ministers: N. ഉണൎത്തിക്കേണ്ടും അ
വസ്ഥ TR.

ഉണിൽ unil (see C. ഉണ്മു in prec.) Eruption,
vesicle as of itch. — also = നുണിൽ. ഉ. നൊ
ട്ടുക, കുത്തുക to squeeze it.
denV. ഉണിലിച്ചു വരിക a vesicle to form.

ഉണിത്തിരി uṇittiri & ഉണുത്തിരിമാർ
(prob. ഉണ്ണി) N. pr. A caste of Ambalavāsis
(82 in Taḷiparambu).

ഉണ്ട uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗു
ണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം
TP. make balls. മുല്ലതൻ തേനുണ്ട CG. globule of
nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU. (for war).
ഉണ്ടക്കൊൾ gunshot-wound.
ഉണ്ടനൂൽ good thread.

ഉണ്ടപ്പാച്ചൽ distance of gunshot.

ഉണ്ട മുറിക്ക, ഇടിക്ക to make bullets TP.
ഉണ്ടവല small fishing net. നമ്പൂരിക്ക് എന്തി
നു ഉ. prov.
ഉണ്ടവില്ലു pellet bow.
ഉണ്ട വെക്കുക to coagulate.

ഉണ്ടറുതി see under ഉണ്ണുക.

ഉണ്ടിക & ഹുണ്ടിക uṇḍiγa H. huṇḍi 1. Bill
of exchange. 2. stamp. ഉ. കുത്തുക to stamp V1.
ഉണ്ടികക്കലം (Coch.) money bags sent to
Collectors = മുടിപ്പു.
ഉണ്ടികക്കലശം So. treasure-box.
ഉണ്ടികപ്പണം So. money deposited.

ഉണ്ടു uṇḍụ 5. (old fut. of ഉൾ) 1. There is, exists
(opp. ഇല്ല). 2. is present വേണുന്നതിന്നു ഞാൻ
ഉണ്ടു CG. സ്മൃതികളിൽ ഉണ്ടു it is written. 3. as
aux Verb: a.) with VN. വരിക ഉണ്ടു I shall
come. കാണേണ്ടുക ഉണ്ടു Bhr. we must see.
ശിഷ്യൻ ആകയും ഉണ്ടു he is. — also part. Nouns
പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said &
did. വേഗാൽ വരുന്നതുണ്ടു ഞാൻ VetC. അവ
നെ കിട്ടിയാൽ ഒട്ടും പാൎക്കാതേ കൊടുത്തയക്കു
ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I
shall fall. ചിന്തിപ്പൂതുണ്ടോ CG. will he re-
member. മൂവാണ്ടുണ്ടു കാണാത്തു ഞാൻ Nal. I
have not seen — കഴിക്കേണ്ടതുണ്ടു TR. — with
VN. in അൽ. അവനെ കാണൽ ഉണ്ടോ TR. are
you in the habit of seeing him? പെട്ടി തുറക്കലും
എടുക്കാറും ഉണ്ടു. MR. b.) with finite Verb,
often adverbially inserted പുകഴ്വാൻ ആശ
ഉണ്ടുള്ളിൽ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു,
ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു
വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is
the fowls they seize. എന്നു കേൾപുണ്ടു ഞാൻ,
എന്നുണ്ടോ തോന്നി CG. did you really fancy?
ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the
past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു
Bhr. 4. by a sort of ellipsis it stands in some
phrases for the Copula; so in measuring dis-
tances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു
KR. പറഞ്ഞതു ചേൎച്ച ഉണ്ടെത്രയും Nal.; esp. after
തുണ etc. അവൻ എനിക്കു തുണ ഉണ്ടു; ബന്ധു,
കൂട്ടുണ്ടു ഞാൻ, ൟശ്വരൻ സഹായം ഉണ്ടു etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/198&oldid=198074" എന്ന താളിൽനിന്ന് ശേഖരിച്ചത്