താൾ:33A11412.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവജ്ഞ — അവനം 60 അവന — അവരോ

അവജ്ഞ avaǰńa S. Contempt.

അവജ്ഞാതം despised. സ്വല്പരും അവജ്ഞേയ
ന്മാരല്ല Bhr. not despicable.

അവഞ്ഞാടു, അവഞ്ഞനാടു N. pr. A
district S. E. of Caḍattuvanāḍu.

അവടം avaḍam S. Pit, Mud. = കുഴി.

അവണം avaṇam T. M. 1. A weight or measure
(T. of 20,000 betel-nuts). 2. a mason’s rule
or level (Cann.) [māram, med.

അവതന്ത്രം avaδantram S. A kind of Apas-

അവതരണം avaδaraṇam (അ. ചെയ്ക AR.)
അവതരിക്ക S. To descend, നാരദൻ അ’ച്ചു AR.
came down, chiefly God’s appearing on earth.

അവതാരം descent, incarnation (thro’ human
parents) നാനാവിധാവതാരങ്ങളാൽ രക്ഷ
യും AR6. ദശാവതാരം, രാമാവതാരം etc.

അവതാരിക preface B.

അവതാളം avaδāḷam S. Being out of time. അ.
പിണയുക make a mistake.

അവദാതം avad`āδam S. Clean, white.

അവദാരണം avad`āraṇam S. Bursting; hoe.

അവദൂറു avad`ūru Slander, see ദൂറു.

അവദ്ധം = അബദ്ധം Tdbh.

അവധാനം avadhānam S. Attention.

അ.’നിക്ക to be attentive, learn by heart,
revolve.

അവധാനി well versed in science. [mination.

അവധാരണം avadhāraṇam S. Exact deter-

അവധി avadhi S. 1. Limit അലകടൽ നാലും
അവധിയായുള്ള അവനി KR. 2. term, fixed
time (vu. അമതി തരിക) എഴുതി തന്ന അമതി
യോളം jud. പടെക്ക് ഒർ അ. വെച്ചു Ti. armistice
അ. ഇടുക determine the day, astrol. അ. വെ
ക്ക, പറക, മുറിക fix a day. അ. കഴിഞ്ഞു, അ
ഫീൽ അവധി കഴിച്ച് എന്നെ തോല്പിച്ചു MR.
term to pass. അവധിപ്പെടുക V1. to be pressed.

അവധൂതൻ avadhūδaǹ S. Free from worldly
ties, naked mendicant. അവധൂതവേഷരായി
Bhg 6. അവധൂതരായവരെ മുമ്പാകേ TR. N. pr.
of a minister.

അവദ്ധ്യൻ avad`dhyaǹ S. Not to be killed.

അവനം avanam S. (G. a̓ō, L. aveo) Favouring.
അവനവും ചെയ്തു Nal 2. protected, governed.

അവനതൻ avanaδaǹ S. (നമ) Bent, bowing
down Bhr.

അവനി avani S. (river) Earth, also world
അവനി എഴു രണ്ടിനും ഞാനധിപതി RC 36.

അവനിപൻ, അവനിപതി king. Nal. AR.

അവന്തിരാജാവ് S. The king of Ujjāyini,
a title of the Rāyar dynasty KU.

അവൻ, f. അവൾ, pl. അവർ avaǹ, —
ḷ, — r (loc. അവലു, ഓലു TP.) = അ + അൻ He,
that person. In many Comps. വെളുത്തേടത്ത
വൻ he of the washing place, തോട്ടത്തിലോർ
he of Tōṭṭam.

അവന്ധ്യം avandhyam S. Fruit bearing.

അവബോധം avaḃōdham S. Insight ആത്മാ
വബോധം നമുക്കേറ്റമായ്വരും SiP 3.

അവഭൃഥസ്നാനം avabhr̥tasnānam S. The
bath after sacrificing.

അവമതി avamaδi S. Contempt.

അവമന്തവ്യം contemptible.

അവമാനം = അപമാനം disrespect ദേവാവമാ
നന blasphemy V1.

അവയവം avayavam S. Member കരചര
ണാദ്യവയവം VilvP. അവയവസംഗം contact
with another body = അംഗസംഗം.

അവയവി body. അവയവവും അവയവിയും
fractions & units Gan. (നെല്ല് is അവയവി,
ഉമിയും അരിയും അവയവങ്ങൾ, for ൫ നെ
ല്ലിന്നു ൩ ഉമി ൨ അരി.)

അവര, അവരക്ക avara & — kka T. M. C.
Tu. Country bean. അവരയും അപരാധവും കു
റശ്ശേ മതി prov. അമരപ്പയറു രൂക്ഷം GP.

Kinds കപ്പൽഅവരക്ക French beans.

കാട്ടവര Dolichos virosus Rh.

പൊന്നവര = പൊന്നാവീരം ? V1.

വെള്ളവര Dolichos Lablab.

വാളവരക്ക (& ങ്ങ) Dolichos ensiformis.

അവരം avaram S. (അവ) Lower, hinder.

അവമം lowest.

അവരജൻ = അനുജൻ.

അവരി see അമരി.

അവരൂപം avarūbam S. Deformed.

അവരോധം avarōdham S. 1. Blocking up;

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/132&oldid=198008" എന്ന താളിൽനിന്ന് ശേഖരിച്ചത്