താൾ:33A11412.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്ലൽ — അവ 59 അവ — അവജ

അല്ലാത്ത & the other parts of the Verb are
similarly used. നേരായിട്ടുള്ള കാൎയ്യത്തിന്നു
തൎക്കമില്ല അല്ലാത്ത കാൎയ്യത്തിന്നു ഉത്തരം കൊ
ടുപ്പാൻ etc. TR. തക്കതല്ലാപ്രവൃത്തി Nid.

അല്ലൽ allal T. M. (T. Te. C. twisting) From
അൽ sorrow, grief, diffidence. അല്ലലുള്ള പുല
യിക്കു prov. distressed. ഞങ്ങളെ അല്ലലാക്കി,
അല്ലൽ പെടുക്കുന്നു CG. grieved. കുയിലൊച്ച കേ
ട്ടാൽ ഉണ്ടാകും അല്ലൽ CC. melancholy feeling.
അവനു വലിയ അല്ലലും വിനയും പിടിച്ചു (vu.)
very dejected.

den V. അല്ലലുക f. i. ചൊല്ലിനാൻ അല്ലലും ചാ
യലാർ എല്ലാരോടും CG. said to all the dis-
tressed women.

അല്ലി alli T. M. (C. twist, also T. So. M. അ
ല്ലാരി thin texture V1.) 1. The pericarp of
lotus with the surrounding filaments. അല്ലി
ത്താർമാതു CG. അല്ലിത്താർബാണൻ Cāma.
അല്ലിത്താർബാണമാൽ CG. = മാരമാൽ. അല്ലി
പ്പൂമകൾകാന്തൻ Bhg 8. Vishnu. അവൾ അ
ല്ലിത്താർകൂന്തൽ Bhr. fine hair. 2. anthers,
stamen, കുലയല്ലി palm blossom. വാഴക്കുടപ്പ
ന്റെ അല്ലി MC. also in the pith of മാതൾനാ
രങ്ങാ there is അല്ലി GP 67. 3. lotus, വെ
ള്ളല്ലി = വെള്ളാമ്പൽ. [V1.

അല്ലിയൻ (T. stray elephant) female elephant

അല്ലീ see under അല്ല.

അല്ലൂർ N. pr. Residence of the Perumāḷs at
Coḍungalur, with the 4 തളി, also called അ
ല്ലൽപെരിങ്കോയിലകം KU.

I. അവ ava T. M. 1. Plural of അതു those
things; also അവകൾ (അവകളുടെ MR.) in
books അവറ്റു obl. case, which is now used
chiefly referring to animals & low castes. അവ
റ്റ പോയി those fellows went. തുറക്കിൻ എ
ന്നു തീയരോടു പറഞ്ഞാറെ അവറ്റിങ്ങൾ വാ
തിൽ തുറന്നു TR. 2. = അക bud, esp. the
fruit-like sprout of Artocarpus. അവ ഇടുക
to bud, as a jacktree in the 5th year അവെ
ക്കടുത്തതു (as of palm trees കുലെക്കടുത്തതു).

v. i. അവെക്ക 1. = അകെക്ക To sprout = ത
ഴെക്ക. 2. see അവെക്ക. p 63.

II. അവ ava S. Down, off, in vain. (see അവ
രം) Many Cpds.

അവകടം avaɤaḍam S. Mischief, danger, ഈ
അവകടത്തിൽ ചാടുന്നു KU.

അവകാശം avaɤāšam S. 1. Space = ഇട,
opportunity, leisure. മുന്നേതിന്ന് അവകാശം
ഉണ്ടു Mud. there is room for the first plan.
ചെയ്വാൻ അ. occasion or cause for doing.
യുദ്ധം കാണ്മാൻ ലബ്ധാവകാശൻ അല്ലാതെ ഭ
വിച്ചു Nal. I have no more any opportunity
to see a war. അ. കൊടുക്ക, ലഭിക്ക etc. 2.
title, claim, right. പോരിന്ന് അ. ഇല്ല Nal.
no just cause for war. നമുക്ക് അ’മുള്ളേടത്തോ
ളം നാം അടക്കിവരെണം TR. hold what is
mine. അ. ഉറപ്പിക്ക MR. confirm a claim. മാ
ൎഗ്ഗത്തിലേ വിധി അ. പോലെ TR. according
to the statutes of Mussulman law. ബ്രാഹ്മണ
സ്ത്രീകൾക്ക് ഒപ്പിന്ന് അ. ഇല്ല TR.

അവകാശവിധി deciding on the title to
property; settling about the possession
before entering upon the merits of a suit.

അവകാശതീർ deed of purchasing any claim
short of proprietary right to land.

അവകാശപത്രം deed of conveyance.

അവകാശപ്പെടുക to be entitled to.

അവകാശി owner, claimant, heir. ഭൂമിയവകാ
ശികൾ the landlords. മാപ്പിളയുടെ അ.
MR. his heir.

അവകൂലി avaɤūli An arbitrary tax on rice
(3%) മൂന്നു നെല്ല് അവകൂലി TR. [ദ്ധം.

അവകേടു avaɤēḍu T. M. Misfortune = അബ

അവഖ്യാതി avakhyāδi S. Blame, dishonor.
ഇതിന്റെ കീൎത്തിയും അവഖ്യാതിയും മറ്റാൎക്കി
ല്ല TR. also അവിഖ്യാതി പറക vu.

അവഗതി avaġaδi S. Knowledge. മല്ലിൽ ന
ല്ലൊരു അവകതി പോരുമാകിൽ RC 63. if you
know to wrestle.

അവഗമിക്ക = അറിക. [സ്നാനം.

അവഗാഹനം avaġāhanam S. Immersion =

അവഗുണം avaġuṇam S. Bad nature, vice.

അവജയം avaǰayam S. Defeat. പ്രതികൾക്ക്
അ. വരുന്നു MR.

8*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/131&oldid=198007" എന്ന താളിൽനിന്ന് ശേഖരിച്ചത്