താൾ:33A11412.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്ഭുതം — അല്ല 58 അല്ല

അല്പവൃത്തിയായി on a petty scale, in reduced
proportion.

അല്പാചമനം making water (hon.)

അല്പായുസ്സു shortlived.

അല്പൎത്ഥൻ (ആകും നരൻ VyM.) poor.

അല്പിഷ്ഠം Superl. very little.

അല്പീയസ്സ് & അല്പതരം Compr. less.

അല്പേതരം much. അല്പേതരഞ്ജൻ Bhr. know-
ing much.

അത്ഭുതം see അത്.

അല്മനി almani Syr. Secular, layman V1.

അൽ al T. M. or അല്ല് (T. deficiency) Dark-
ness, night (hence അത്തൽ, അത്താഴം) മൂന്ന
ല്ലും വന്നു RC. 3 nights. അല്ലിൽ എന്നാലും കി
ട്ടും KeiN 2. find by night. അല്ലെല്ലാം പോന്നു
പരന്നനേരം CG. തിങ്കൾ അല്ലിനെ രാത്രിയിൽ
പോക്കുമ്പോലെ CG. അല്ലിന്നുള്ളിൽ ഭയം നല്കും
പൂങ്കുഴൽ very black hair. അല്ലിടയിന്ന ചായ
ൽ RC 142. അല്ലാൾപൂങ്കുഴലി Bhg 8. also അ
ല്ലാർപൂങ്കുഴലി Bhg.

അല്ലും തല്ലും പറഞ്ഞു grumbled, made a grievance
of it (loc.)

I. അല്ല alla (T. അല്ലവൈ, Te. C. അല്ലരി)
Tumult, disturbance = തകറാർ, ശാഠ്യം Mpl.
(see അല്ലൽ).

II. അല്ല alla 5. Neg. verb (prh. negation
of pronoun അ, which in C. Te. exists also in
the form അൽ) 1. Is not that, not thus; neg.
of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി
ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും
KR. no action whether good or the contrary
will ever cease to be (can be undone). അല്ലൊ
ന്നിരിക്കിലോ Bhg. if it be not the case. ത
നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട
ത്തു ചെല്ലല്ല what does not concern thee. After
Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not!
ശത്രുത തോന്നല്ല മാനസേ KR. let there be no
enmity. — after Fut. കൎമ്മത്തിൻഫലം നീക്കാ
മല്ല VilvP. cannot be avoided. 2. is not that,
but something else; അയ്യോ ഞാനതും ഓൎത്തല്ല
എന്നുടെ കളിയത്രെ Bhr 1. not intentionally
but in play. ചൂതല്ലിതു നല്ല പോർ Bhr. പശു

ഇങ്ങത്രേ വേണ്ടു മഹൎഷിമാൎക്കുവേണ്ടതല്ല KU.
3. not merely that, but ഒന്നും ഫലിച്ചീല
അതേയല്ലവൎകൾക്കു വന്നിതു നാശവും Mud. തി
രുവോണം ഊട്ടിതുടങ്ങി ഞാൻ എന്നല്ല ഹോമം
പലതും ചെയ്തു SG. 4. but അല്ല ഞാൻ വന്നാ
ൽ on the contrary, if I come.

അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ
Mud. not too slowly. സമീപസ്ഥരല്ലാതെ
ദൂരസ്ഥന്മാർ എന്നു കാണുന്നു MR. 2. else.
അല്ലാതെ മറ്റൊന്നല്ല Nal 4. nothing else.
ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none
called it otherwise but dog. 3. on the
other hand. എന്നാൽ പറവൻ അല്ലാതെ പ
റഞ്ഞെന്തു ഫലം KR. in that case I shall
tell, otherwise what’s the use. ദുഷ്ടന്മാരെ
കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിൻ അ
ല്ലാതെ കണ്ടു ൟശ്വരാനുഗ്രഹം ചെന്ന ക
ല്യാണശീലർ ദുരിതം ചെയ്കിലും ചെന്നടുക്ക
രുതു Bhg 6. 4. except. ഒരുത്തരും കാണാ
തിരിക്കുമ്പോൾ അല്ലാതെ കള്ളന്മാർ കക്കുവാ
റില്ല except when they are unseen. ദീനം
മാറിയല്ലാതെ പോകയില്ല TR. not till he be
recovered. In So. even with Acc. മറ്റാരും
ഇല്ല ഭൎത്താവു നിന്നെയല്ലാതെ KR3. none
besides thee.

അല്ലായ്കിൽ if not, or നിഗ്രഹിപ്പൻ അല്ലായ്കി
ലോ ബന്ധിപ്പൻ AR. കേൾ അല്ലായ്കിൽ ന
രകങ്ങൾ എത്തും നൂനം VCh. so അല്ല എന്നാ
കിൽ Nal. അല്ലെന്നു വരികിൽ & the common
Cond. അല്ലാഞ്ഞാൽ.

അല്ലയോ 1. at the end of a sentence: is it not?
സൽസംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr.
2. in the beginning before names അല്ലയോ
രാമ AR. O Rāma!

അല്ലോ = അല്ലയോ 1. കാല്ക്കൽ നീ പതിക്കേ
ണ്ടാ മാനുഷസ്ത്രീയല്ലോ ഞാൻ Nal 3. for I
am but a woman. ആറല്ലോ ഗുണം വേണ്ടു
നാരിമാൎക്കു DN. confessedly.

അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you
see. 2. do not! ചെയ്യല്ലേ.

അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely
not I?

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/130&oldid=198006" എന്ന താളിൽനിന്ന് ശേഖരിച്ചത്