താൾ:33A11412.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഠിക്കാനാഗ്രഹിക്കുന്നവർക്ക് അത്യധികം പ്രയോജന
കരമായിരിക്കും.

ഏതാണ്ട്, അരനൂറ്റാണ്ടു മുമ്പ് ഉള്ളൂരും ഹരിശർമയും
മറ്റും നല്കിയ വിവരങ്ങൾമാത്രമാണ്, ഗുണ്ടർട്ടിനെ
സംബന്ധിച്ചു നമുക്കു ലഭിച്ചിരുന്നത്. അതിലെ വിവരങ്ങൾ
അപൂർണവും കുറച്ചൊക്കെ സത്യവിരുദ്ധവുമായിരുന്നു.
ഇനിയും കൂടുതൽ ഗവേഷണങ്ങൾ ഇക്കാര്യത്തിൽ
ആവശ്യമാണ്. അത്, പ്രശസ്ത ഇൻഡോളജിസ്റ്റും
ശതാബ്ദി യാഘോഷക്കമ്മറ്റിയുടെ കൺവീനറുമായ ഡോ.
ആൽബ്രഷ്ട് ഫ്രൻസിന്റെ മേൽനോട്ടത്തിൽ ജർമനിയിൽ
നടന്നു വരുന്നുണ്ട്.

ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിൽ നാലു പുസ്തകങ്ങളാണ്
ഇന്നു പ്രസിദ്ധപ്പെടുത്തുന്നത് — നിഘണ്ടു, വ്യാകരണം,
ജീവചരിത്രം (മലയാളവും ജർമനും). ഇതിൽ ജർമനിലുള്ള
ജീവചരിത്രം പ്രസിദ്ധപ്പെടുത്തുന്നത് ജർമനിയിലെ
സ്യൂസ്ഡോയിച്ചെ ഫെർലാഗ്സ് ഗെസൽഷാഫ്റ്റ് (ഉൽമ്)
ആണ്. മറ്റു മൂന്നും ഡി.സി. ബുക്സ്സും. 1992-ലും 93-ലും ഡി.
സി. ബുക്സ് ഈ പരമ്പരയിൽ കൂടുതൽ പുസ്തകങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇക്കാര്യത്തിൽ ഞങ്ങളോടു
സഹകരിച്ചു പ്രവർത്തിക്കുന്ന ജർമനിയിലെ സാംസ്കാരിക
സ്ഥാപനങ്ങളോടു ഞങ്ങൾ കൃതജ്ഞരാണ്.
ഡോ. ഫ്രൻസിനോടും പ്രൊഫ. സ്കറിയാ സക്കറിയയോടും
ഞങ്ങൾക്കുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാവുന്നതല്ല.


കോട്ടയം

ഒക്ടോബർ 7-1991 ഡി.സി.കിഴക്കെമുറി


⚫ഗുണ്ടർട്ട് തിരുവനന്തപുരത്ത് ആദ്യമായി കാലുകുത്തിയത് 1838 ഒക്.
7-നാണ്. അതിന്റെ 153-ാം വാർഷിക ദിനത്തിൽ ഈ പുസ്തകങ്ങൾ
തിരുവനന്തപുരത്തു വച്ച് പ്രകാശനം ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/13&oldid=197889" എന്ന താളിൽനിന്ന് ശേഖരിച്ചത്