താൾ:33A11412.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലക്ഷ്മി — അലയു 56 അലർ — അലവ

അലക്ഷ്മി alakšmi S. Misfortune അ. ഗൃഹ
ങ്ങൾ ഉറഞ്ഞു KR. അ.’വിഷവും ഭ്രാന്തും GP 51.
spirit of melancholy.

അലക്ഷ്യം alakšyam S. Undistinguishable.
അ’മായ വാക്കു MR. unproved.

അലങ്കോലം alaṅgōlam T. So. M. Confusion
(see അലങ്ങൽ) slovenliness V1. B.

അലചൽ V1. see അലശൽ; അലച്ചൽ from
അലയുക.

അലട്ടുക alaṭṭuɤa T. M.(√ അലു) To importune
അലട്ടി ചോദിക്ക.

അലതാരി (?) alaδāri Preparation, articles re-
quired. സദ്യെക്ക് അലതാരികൾ ഒന്നും ഇല്ല =
കോപ്പു (loc.)

അലതി alaδi So. M. Troublesome. അലതിപാ
കം (or ഭാഗം) misery. അലതിയായിരിക്ക to be
tired with unpleasant work V1. 2.

അലപ്പു confusion, stir, fright V1. 2. [അലു).

അലപ്പാറുക V2. to refresh oneself (comp.

അലപ്പറ molestation, fatigue V1. B.

അലമ്പു trouble വലിയ അ. vu.

അലമ്പുക T. C. Te. M.(= അലയു) be agitated,
tired. അലമ്പിപോക spill, as a full plate. —
shake clothes in water (Te. = അലക്കുക).

അലമ്പൽ vexation, trouble അ. ആക്ക to molest,
tease — loc. അലമ്മൽ uproar.

അലബ്ധം alaḃdham S. Unobtained.

അലഭ്യം unobtainable, irrecoverable.

അലംഭാവം alambhāvam S. (അലം) 1. The
feeling “enough”, contentment, also അലംബു
ദ്ധി. 2. having enough of it, vexation (= അ
ലമ്പൽ) V1. അലംഭാവം അറിയായ്ക intempe-
rance.

അലമ്മതി the same. ജന്മികൾക്കുണ്ടോ സുഖ
ത്തിന്നലമ്മതി Nal 4.

അലയുക alayuɤa T. M.C. Te. (അല) 1. To
fluctuate, be tossed, ക്രുദ്ധനായി നടക്കുമ്പോൾ
ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam,
be wearied. കാടുതോറും അലഞ്ഞു നടന്നു KR.
ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8.
let me not thus pass thro’ many births.

CV. അലയിക്ക (loc.) = വലെക്ക.

a. v. അലെക്കുക 1. To beat against, as
waves on the shore. മൺമേലലെത്തനൻ RC.
(from anger) അമ്മതന്മാറിൽ അലെച്ചു CG. (an
infant, for milk) തിണ്ണം എന്മാറിൽ അലച്ചുണ്ണി
ക്കൈ CG. കൈലാസമലെച്ചുള്ള രാവണൻ RC.
യുദ്ധം ചെയ്തലച്ചു KR. 2. to beat the breast in
grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു,
മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാർ
മെയ്യിൽ എങ്ങും CG.

അലച്ചൽ vexation, mourning.

അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ
കൽ കൊടുത്തു RC 15. with vehemence.

CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി
ച്ചു Bhg 8.

അലർ alar T. M. C. Te. (C. Tu. അരൽ) 1. A
blossom, opening flower = മലർ (അലർ വിരി
യുന്നു). 2. the sharp point that runs into a
padlock V1.

അലർശരൻ (1), തണ്ടലർബാണൻ, അഞ്ചലര
മ്പൻ CG. Cāma.

അലരി A flower, willow? (= അരളി).

അലരുക, ൎന്നു 1. To open, as flowers. ക
ണ്ണടെച്ചു സമാധിയുമലരേ മിഴിയിണ തുറന്നു
നോക്കും KeiN 2. (= മലരുക). 2. to be hot
& dry (T. Te. to shine as sun) = ഉലരുക to
yearn, long. അമ്മ അലൎന്ന കണ്ണിനാൽ മകനെ
വിലോകിച്ചു KR. with longing eye അലൎന്നാൽ
അമ്മെക്ക് അപരാധിക്കാമൊ prov.

VN. അലൎച്ച heat, lust ധനത്തോടലൎച്ച covet-
ousness — അലൎച്ചക്കാരൻ = അത്യാഗ്രഹി vu.
അലന്നവൻ.

അലറുക, റി alar̀uɤa M. T. (T. cry from
fear, അലൎവു C. terrific) To roar, bellow, cry,
as elephant, tiger, woman in labour. ഉറക്ക വാ
വിട്ടലറിനാർ KR. അലറിച്ചിരിക്കയും Bhg. Cāḷi.
രാക്ഷസൻ പാരം അലറി അടുത്തു KR. അബ്ധി
കൾ അലറുന്നതു പോലെ Bhr.

CV. വാദ്യം അലറിച്ചുകൊണ്ടു പുറപ്പെട്ടു Bhr.

അലൎച്ച (loc.) roaring, etc. see under അലർ.

അലൽ ? alal (= അല or അല്ലൽ) അഴൽകൊ
ണ്ടലല്പെട്ടുഴക്കുന്നു CG. [boaster (loc.)

അലവൻ alavaǹ T. M. C. Loquacious

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/128&oldid=198004" എന്ന താളിൽനിന്ന് ശേഖരിച്ചത്