താൾ:33A11412.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരിശം — അരുചി 50 അരുണ — അരുപ്പാ

അരിവാൾ 1. sickle, scythe, (also അരുവാൾ).
2. (loc.) hoe, spade.

അരിവാൾകത്തി No. = മൂൎച്ചക്കത്തി.

അരിശം, അരിചം arišam, — ǰam V1. (T.
pepper) Anger. Vu. വളരെ അരിശവും കോപ
വും, അ. വിഴുങ്ങിയാൽ അമൃതു prov. അരിശം
നടിച്ചു കേളുവിന്നു TP. he got angry. അരിചം
കളയ്‌ന്തു RC. അ. തളരുക, കെടുക, V1. be appeas-
ed. Maplas oppose അരിശം to പിരിശം.

അരിഷ്ടം arišṭam S. 1. Ill luck, misery, pain.
രോഗാരിഷ്ടം TrP. അരിഷ്ടു കാണാം Nid. to see
things black. 2. S. lying in chamber ൟറ്റു
പുര (po.) 3. adj. അന്ത്യയാം അരിഷ്ടയാം ജര
VCh. the last old age. — അരിഷ്ടൻ m.

അരിഷ്ടത wretchedness.

den V. അരിഷ്ടിക്ക ബലാൽ അ’ച്ചു പോയി V2.
was disappointed. അ’ച്ചുണ്ടാക്കി gained by in-
credible sacrifices or troubles.

I. അരു, അരുവു aru (vu) T. M. C. Tu. (Te.
ഇരുക) Brim, edge, margin, മലയരുവു vale;
the Loc. അരുവിൽ = അരികിൽ.

അരുകുക, കി to diminish V1.

II. അരു 5. adj. √ (minute, little?) Rare, un-
usual, impossible. In comp.

അരിങ്കിനാവ് q. v., അരുഞ്ചിനം RC. (& അരിയ
ചിനം) etc.; bef. vowels ആർ.

അരുകുല (& അറുകുല) cruel murder.

അരിമ്പുണ്ണ് proud flesh (see അരിപ്പുൺ).

അരിമ്പൊരുൾ inmost meaning.

അരുമറകൾ അരുമയോടു വകവകതിരിച്ചവൻ
Bhr. the arranger of the Vēdas.

അരുവ (T. അരിവൈ) fine woman. ഓർ അരു
വയോടു, അരുവൈമാർ RC. pl. അരുവയർ
മേലിന്നിറങ്ങി പുല്കിയും Bhr. heavenly
virgins.

അരുവലർ T. So. M. (not dear) foes.

VN. അരുമ & അരിമ 1. Importance,
superiority. അതിന്റെ അ. പറഞ്ഞുകൂടാ. 2. diffi-
culty. പറകിൽ അരുമയാം & ഉപമ പറവതിന്ന്
അ. ഉണ്ടു Bhr. difficult to tell.

അരുചി aruǰi S. No appetite Asht. അരിചി
a med.

അരുണൻ aruṇaǹ S. 1. Purple coloured. 2.
sun’s charioteer. സന്ധ്യെക്ക് അരുണയായി മി
ന്നുന്ന ശിശിരകരകല Mud. ആനനം അരുണ
ത പൂണ്ടു മയങ്ങി KR. red from shame.

അരുണതരകുലം Bhr. solar race.

അരുണസാരഥി വെളിപ്പെട്ടതുളുവാൻ ചമയും
മുന്നേ RC before dawn.

അരുണോദയം dayspring.

അരുണാധരി Bhr. woman with red lips.

den V. ആകാശം അരുണിച്ചുകാണും (at sunset).

അരുതു aruδu T. M. (= അരിയതു neuter of
II അരു) Old അരിതു “irregular, awful” f i.
മഹാഭാവമരുതു self-exaltation would be wrong.
A defect. Neg. V. has been formed from it,
signifying 1. what ought not to be. താമസി
ക്കരുതു പോരെണം CC. ഇതാൎക്കുമരുതു, സീത
യെനിന്ദിക്കുന്നത് ഒട്ടുമേ അരുതിനി KR. So with
Nouns, Infinitives & Dat. of person. ഞങ്ങൾക്ക
രുതു Bhr. would be wrong for us to do. ധാ
ൎമ്മികന്മാരെ ദഹിക്കരുതഗ്നിക്കും Bhr. even A.
must not consume the righteous. ഇവർ ഒക്ക
യും സാക്ഷിക്കരുതു VyM. must not be taken
for a witness. Rarely with 2 advl. ആ ദിക്കു നി
ങ്ങൾക്കാവേശിപ്പതിന്നരുതു VilvP. — അരുതാത്ത
കാൎയ്യം a wrong, forbidden thing. — Past നി
ല്പതരുതാഞ്ഞു RC. വരരുതാഞ്ഞു vu. 2. impossi-
bility; mostly with 2nd advl. മറപ്പാനരുതാത
വണ്ണം in a way never to be forgotten. കടൽ
കടപ്പാനരുതാഞ്ഞു KR. could not pass. അരുതു
ജയിപ്പതിന്നിവനെ Bhr. — with Inf. കിടക്കരു
തായ്ക (from wounds) MM. തൊട്ടാൽ അറിയരു
താതെ a med. — അരുതാഞ്ഞാൽ ആചാരം ഇ
ല്ല prov.

അരുതായ്ക, — യ്മ 1. impropriety. 2. impossi-
bility. അരക്കനോടു നിന്നുകൊൾവരുതായ്മ
യാൽ RC 57. കാണരുതായ്കയും ഇല്ലതാനും
CG. you may however see him. 3. weak-
ness. ഏറെ ഭുജിച്ചുള്ളരുതായ്ക PT.

അരായ്ക old VN. കാണരായ്ക Mud. malice.
ഇളക്കരായ്കപ്പെട്ടവർ TR. = ഇളക്കരുതാ
തവർ “the unshaken”.

അരുപ്പാര (Cal.) = അരിപ്പു 4.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/122&oldid=197998" എന്ന താളിൽനിന്ന് ശേഖരിച്ചത്