താൾ:33A11412.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരത്നി — അരവം 48 അരവി — അരി

അരത്ത T. M. Alpinia galanga, med. root.
ചുവന്ന അ. & ചിറ്റരത്ത Alpin. gal. minor.

അരത്നി aratni S. (രത്നം) Cubit അ’ക്ക് ഒന്നി
ന്നംഗുലം ഇരിപത്തുനാലു KR.

അരൻ araǹ Tdbh. ഹരൻ Siva കൊന്ന ചൂടു
മരൻ RC. അരൻ താൻ വരുവോളം എന്നെ കാ
ത്തു രക്ഷിക്ക. Mantr.

അരമന aramana (II അര) T. M. C. Tu. King’s
house, palace, court. അരചരെ സല്ക്കരിച്ചിരു
ത്തുവാൻ ചിത്രമാമരമ KR. [bolt.

അരമ്മ aramma = അരമ 2. (അര) Wooden

അരയൻ arayaǹ (= അരചൻ) 1. Hereditary
chief of Muckuwas. അരയന്മാരും മരക്കാന്മാരും
TR. 2. a southern fishercaste (കായൽ അ. &
കടൽ അ.) a chief, called കൂളിമുറ്റത്തരയൻ
കൊടുങ്ങല്ലൂർ കാവു ഒന്നാമത് തീണ്ടേണ്ടതു. chief
of കായൽ അ’ർ is ചെമ്പിൽ അരയൻ or ചെ
മ്പിൽ പെരമ്പൻ അരയർ in Chērtala, Trav.
3. a tribe of mountaineers; — fem. അരയി.

Cpds. അരയന്നം (രാജഹംസം) royal swan അ.
പോലെ വെളുത്തു നരെച്ചു KR.

അരയാൽ (അരച്ചു) Ficus religiosa (അശ്വത്ഥം
S.) വിറെച്ചാൻ അ’ലില പോലവെ Bhr 4.
അ’ലിലകൾ പോലവേ തുലോം ആടൽപെടും
Bhg 7. — കല്ലരയാൽ a wild kind of fig tree.

അരയിരിക്കസ്ഥാനം KU. (T. അരചിരുക്കൈ)
royal dominion.

അരയുക arayuɤa T. M. C. Tu. (√ അരു) To
be bruised തോൽ അരഞ്ഞുപോയി (= ഉരഞ്ഞു,
അടൎന്നു) കാലുകൾ ചെങ്ങിയരഞ്ഞു പാതിയായി
CG. from fetters.

VN. അരവു grinding, അരവും ചേൎത്തുവെക്ക
add seasoning powder.

a. v. അരെക്ക To grind to powder, അരെ
ച്ചത് ഇടിച്ചാൽ മുഖത്തു തെറിക്കും V1. അന്തി
ക്കരെപ്പാൻ തേങ്ങാ prov. അരെച്ചു തരുവാൻ
പലരും ഉണ്ടു (to prepare & administer physic).
കുടിപ്പാന്താനേ ഉണ്ടാകും prov. അരെച്ചു തരിക
also to instigate; തേക്കരെക്ക to ruminate.

VN. അരപ്പു powdering; herbs used to clean
the head of oil V1.

അരവം aravam S. 1. Noiseless T. M. serpent,

also അരവു, അരവണിയരചൻ RC 7. Siva as
പന്നഗഭൂഷണൻ. 2. Tdbh. രവം loud noise.

അരവിന്ദം aravind`am T. Lotus, അരവിന്ദാ
ക്ഷൻ lotus-eyed CCh.

അരശു see അരചു.

അരളുക, ണ്ടുപോക araḷuɤa T. M. C.(√
അരു) To shrink, also ആനഭയത്താൽ അരളി
Cal. — met. തെങ്ങ് അരണ്ടുപോയി vu. (cause
of being bent & stunted).

a. v. അരട്ടുക, ട്ടിക്കളക 1. To frighten,
alarm കാമിനിമാരെ ആട്ടിഅരട്ടി നടന്നാൻ
CG. — also അരളിച്ചു കളക Cal. — 2. അരട്ടി
കൂട്ടി (huntg.) to start, rouse game, scare up.

CV. കൂലിക്കാരെ പുറപ്പെടീക്കേണം എന്നു ന
ന്നെ അരുട്ടിച്ചിരിക്കുന്നു TR. had them
brought together by threats.

അരളി (willow B.) 1. Nerium, ചുവന്ന അ.
N. odorum — വെളുത്ത അ. (see, അലരി). 2. loc.
Plumieria acuminata.

അരളു S. = പെരുമരം Calosanthes ind.

അരാജകം arāǰaɤam S. 1. Kingless, അ’മാ
യപുരം രക്ഷിക്ക Mud. അ’മായിജനപദം എ
ല്ലാം. 2. anarchy അരാജകത്വാദി അനൎത്ഥ
ങ്ങൾ. [അരി.

അരാതി arāδi S. (disfavor) Enemy (po.) also

I. അരി ari S. 1. = അരാതി f. i. അരിന്ദമൻ Tamer
of foes. 2. = ഹരി, Vishnu അരിയും അരനും
(Anj.)

അരിവരൻ Hanuman AR 5. അരിവീരർ അടു
ത്താർ AR 6.

II. അരി ari T. M. (T. അരിചി G. oryza C. അക്കി)
1. Grain of rice, freed from chaff, നല്ല വരിനെ
ല്ലു കുത്തി അരിയാക്കി Sil. — met. നെല്ലെന്ന പോ
ലെ മുളച്ചീടിനൊരെന്നെ മുദാ നല്ലരിപോലെയാ
ക്കി ചമെച്ചഗുരുമൂൎത്തേ Kei N2. (by instruction).
2. rice given as payment, measure of rice
(പത്തരി 10 Eḍangal̤is, of അരി not of നെല്ലു).
അരിതിന്മാനേശേഷി ഉള്ളു TP. good for nothing
but to draw pay. അരിയും ചെലവും കൊടു
ത്തു TP. to Nāyers for war. അവന്റെ അരിയും
തണ്ണീരും എത്തീട്ടില്ല (or ഒത്തില്ല) he has not
yet eaten the last, did not die. അരിയുടെ നീളം

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/120&oldid=197996" എന്ന താളിൽനിന്ന് ശേഖരിച്ചത്